തിരിച്ചാലും മറിച്ചാലും തീയതി ഒന്നുതന്നെ

തിരിച്ചും മറിച്ചും വായിച്ചാലും ഒരേ പോലെ വായിക്കാൻ കഴിയുന്ന ദിവസമാണ് ഇന്ന്. ഇടത്തുനിന്നും വലത്തുനിന്നും വായിച്ചാലും ഒരേപോലെ വായിക്കാം. ഇരുദിശകളിലേക്കും വായിച്ചാൽ മാറ്റമില്ലാത്ത സംഖ്യകളാണ്​ ഇരുദിശ സംഖ്യകൾ (പാലിൻഡ്രോം). 22-02-2022 ഒരു പാലിൻഡ്രോമാണെന്ന് പറയാം.

വ്യത്യസ്​ത ദിശയിൽനിന്ന്​ നോക്കിയാലും ഒരേ അർഥത്തിൽ 22-02-2022നെ വായിക്കാനാകും. ഇതിനെ ആംബിഗ്രാം എന്നുവിളിക്കുന്നു. കണ്ണാടിയിൽ വാചകങ്ങൾ തലതിരിയുകയും വായിക്കാൻ സാധിക്കില്ലെന്നും അറിയാമല്ലോ​. അപൂർവങ്ങളിൽ അപൂർവമായ ഇത്തരം തീയതി ഇനി വരണമെങ്കിൽ കാലങ്ങൾ കാത്തിരിക്കണം.

ഇരുദിശകള​ിലേക്കും വായിച്ചാൽ മാറ്റമില്ലാത്ത സംഖ്യകളാണ് പാലിൻഡ്രോം. 373, 4554, 14941 തുടങ്ങിയവയെല്ലാം ഇരുദിശ സംഖ്യകളാണ്. ഇങ്ങനെ ഇരുദിശകളിലേക്കും വായിക്കാവുന്ന വാക്കുകളുമുണ്ട്. madam, malayalam, racecar തുടങ്ങിയവ ഉദാഹരണം. 100നും 200നും ഇടയിൽ 10 ഇരുദിശ സംഖ്യകളുണ്ട്. 101,111, 121, 131, 141, 151, 161, 171, 181,191 ഇവയാണ് സംഖ്യകൾ. ചില സംഖ്യകളുടെ വർഗങ്ങൾ ഇരുദിശ സംഖ്യകളാണെന്നു കാണാം.

വ്യത്യസ്ത ദിശയിൽ നിന്ന് നോക്കിയാൽ ഒരേ അർഥം ലഭിക്കുന്ന രീതിയിൽ വാക്കുകൾ കലാരൂപത്തിൽ എഴുതുന്നതിനെ അംബിഗ്രാം എന്ന് പറയും. 1969ൽ ഫ്രഞ്ച് വംശജനായ അമേരിക്കൻ ഇൻഡസ്ട്രിയൽ ഡിസൈനർ റെയ്മണ്ട് ലോവി ഇംഗ്ലീഷിൽ എഴുതിയ ന്യൂ മാൻ (NEW MAN) അംബിഗ്രാം ഇപ്പോഴും ഉപയോഗിച്ചുവരുന്നു.

Tags:    
News Summary - Palindrome Ambigram Today 22 02 2022 Rare Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.