സമയം കണ്ടെത്താൻ കണ്ടുപിടിച്ച ഉപാധിയാണ് ഘടികാരം (ക്ലോക്ക്). പിന്നീട് ഓരോ സമയവും അറിയാക്കാനായി അതിൽ അലാറാമും ഘടിപ്പിച്ചു. ദിവസവും രണ്ടും മൂന്നും വട്ടം തിരിച്ചും മറിച്ചും അലാറം ഒാൺ ആക്കിവെച്ച് കിടന്നുറങ്ങുന്നവരാണ് നമ്മൾ. 5 മണിക്ക് എഴുന്നേൽക്കാൻ 4.30 ന് അലാറം വെച്ച് വീണ്ടും അരമണിക്കൂർ കിടന്നുറങ്ങിയാണ് നമുക്ക് ശീലം.
എന്നാൽ, ആദ്യത്തെ അലാറം ക്ലോക്കിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 1787ൽ അമേരിക്കയിലെ ലെവി ഹച്ചിൻസ് എന്നയാളാണ് ആദ്യമായി അലാറം േകാക്ക് നിർമിച്ചത്. തനിക്ക് ജോലിക്ക് കൃത്യ സമയത്ത് പോകാൻ വേണ്ടി മാത്രം നിർമിച്ചതായിരുന്നു അത്.
പക്ഷേ ആ അലാറത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. 4 മണിക്കുമാത്രമേ ആ അലാറം അടിച്ചിരുന്നുള്ളൂ. പിന്നെയും നൂറുവർഷത്തോളമെടുത്തു നമുക്ക് ഇഷ്ടമുള്ള സമയത്ത് അലാറം സെറ്റ് ചെയ്യാനുള്ള ടെക്നോളജി അവതരിക്കാൻ!.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.