മിക്കി മൗസിനെ അറിയില്ലേ? ദ വാൾട്ട് ഡിസ്നി കമ്പനിയുടെ ഐക്കൺ കഥാപാത്രമായ മിക്കി മൗസിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വേഷമാണ്. വലിയ ഷൂസും ഗ്ലൗസും അടക്കം മനുഷ്യനോട് സാമ്യം തോന്നുന്നതുപോലെയാണ് ഈ എലിയെ അവതരിപ്പിച്ചിരിക്കുന്നത്.
വാൾട്ട് ഡിസ്നിയാകും ലോകത്താദ്യമായി കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഗ്ലൗസ് ധരിപ്പിച്ചുതുടങ്ങിയത്. ഡിസ്നിയുടെ ഒരുപാട് കഥാപാത്രങ്ങൾ നടക്കുന്നത് കൈയിൽ ഗ്ലൗസിട്ടുകൊണ്ടാണ്.
1929ൽ 'ദ ഒപ്രി ഹൗസി'ലൂടെ മിക്കി മൗസിനെയാണ് ഡിസ്നി ആദ്യം ഗ്ലൗസ് ധരിപ്പിച്ചത്. സത്യത്തിൽ കൈവരക്കുന്ന ബുദ്ധിമുട്ടിൽനിന്ന് ഒഴിവായി ആനിമേഷൻ സുഖകരമാക്കാനാണ് ഗ്ലൗസ് ധരിപ്പിച്ചതെന്ന് ഡിസ്നി പിന്നീട് ലോകത്തോട് പറഞ്ഞിരുന്നു.
ഇതുമാത്രമല്ല, ഒരു എലിയെക്കാളേറെ മനുഷ്യനോട് അടുത്തുനിൽക്കുന്നുവെന്ന് തോന്നിപ്പിക്കാൻകൂടിയായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു. എന്തായാലും എളുപ്പം പണി തീർക്കാൻ ഗ്ലൗസ് ഇടീപ്പിക്കാൻ എടുത്ത ആ തീരുമാനം അങ്ങ് ക്ലിക്ക് ആയി എന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.