സിനിമകളിൽ തെളിയിക്കെപ്പടാതെ കിടക്കുന്ന ഏത് കേസും വിരലടയാളത്തിെൻറ സഹായത്തോടെ തെളിയിക്കുന്നത് കണ്ടിട്ടുണ്ടാകും. അതെങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വിരലടയാളംകൊണ്ട് ഒാരോ വ്യക്തിയെയും തിരിച്ചറിയാൻ കഴിയുമെന്നതാണ് അതിെൻറ കാരണം. എഴുതി ഒപ്പിടാൻ സാധിക്കാത്തവരുടെ വിരൽ അടയാളം പതിപ്പിക്കുന്നതും ഒാഫിസുകളിൽ വിരലടയാളം പതിപ്പിക്കുന്ന പഞ്ചിങ് മെഷീനും കണ്ടിട്ടുണ്ടാകും. പൗരാണിക കാലം മുതൽക്കുതന്നെ തിരിച്ചറിയൽ രേഖയായി വിരലടയാളം ഉപയോഗിച്ചിരുന്നു. പുരാതന ബാബിലോണിയക്കാരാണ് ആദ്യമായി വിരലടയാളങ്ങളുടെ സാധ്യതകളെക്കുറിച്ച് അന്വേഷിച്ചതും പഠനങ്ങൾ നടത്തിയതും.
ഒരു മനുഷ്യെൻറ വിരൽത്തുമ്പിലെ ചാലുകൾ പോലുള്ള രേഖകളാണ് വിരലടയാളം. ഇൗ സൂക്ഷ്മ രേഖകൾ ഒാരോരുത്തർക്കും വ്യത്യസ്തമായിരിക്കും. ഇൗ പ്രത്യേകത ഉപയോഗിച്ചാണ് ശാസ്ത്രം പ്രയോജനപ്പെടുത്തുന്നതും മിക്ക കേസുകൾക്കും തുമ്പുണ്ടാക്കുന്നതും. വിരലടയാളം മാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ജനനം മുതൽ മരണം വരെ വിരലുകൾ വലുതായാലും അടയാളങ്ങൾ മാറില്ല. ഗർഭാശയത്തിനുള്ളിൽ കുഞ്ഞിന് മൂന്നു മാസമാകുേമ്പാൾ വിരലിൽ രേഖകൾ പ്രത്യക്ഷപ്പെടും.
മരിച്ചുകഴിഞ്ഞാൽ തൊലി നശിക്കുന്നതുവരെയും വിരലടയാളങ്ങൾ നശിക്കില്ല. ശസ്ത്രക്രിയ ചെയ്തോ മറ്റോ വിരലടയാളത്തെ ഒരിക്കലും തന്നെ നമുക്ക് മായ്ചുകളയാൻ കഴിയില്ല. ഉദാഹരണത്തിന് വിരൽപ്പുറത്തെ തൊലി കളഞ്ഞാൽ വിരലടയാളം താൽക്കാലികമായി ഇല്ലാതാക്കാൻ കഴിയുമെങ്കിലും, തുടർന്ന് വരുന്ന തൊലിയിൽ അതുണ്ടാവും. ഒരു മൈേക്രാസ്കോപ്പെടുത്ത് വിരൽ പരിശോധിച്ചാൽ അകം തൊലിയിൽ വിരൽപ്പാടുകൾ തെളിഞ്ഞുകാണാൻ കഴിയും. വിരലടയാള ശാസ്ത്രത്തിന് ഡക്ടിലോഗ്രഫി (Dactylography) എന്നാണ് പറയപ്പെടുന്നത്. ഒരു ഗ്രീക് പദമാണിത്. ഡക്ടിലിസ് എന്നാൽ ഗ്രീക്കിൽ വിരൽ എന്നു പറയും.
പുരാതന ബാബിലോണിയക്കാരാണ് ലോകത്താദ്യമായി വിരലടയാളം ഉപയോഗിച്ചുതുടങ്ങിയത്. ബാബിലോണിയ ഭരിച്ചിരുന്ന ഹമുറാബി ചക്രവർത്തി തെൻറ രാജ്യശാസനകളുടെ രേഖകളിൽ കൈമുദ്ര പതിപ്പിച്ചിരുന്നതായാണ് ചരിത്രം. ജപ്പാൻകാരും ചൈനക്കാരും വിരലടയാളം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിൽ കുറ്റവാളികളുടെ വിരൽപ്പാടുകൾ കുറ്റപത്രത്തിൽ പതിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ചൈനയിൽ നടത്തിയ ചില ഉദ്ഖനനങ്ങളിൽ കണ്ടെത്തിയ ചെമ്പ് തകിടിലും വിരലടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നു.
ഫ്രാൻസിസ് ഗാൾട്ടനെന്ന ശാസ്ത്ര പ്രതിഭയായിരുന്നു വിരലടയാളങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയ ആദ്യ വ്യക്തി. ഇദ്ദേഹം ചാൾസ് ഡാർവിെൻറ അർധ സഹോദരനായിരുന്നു. വിരലടയാളങ്ങളെ കുറ്റാന്വേഷണ മേഖലയുമായി ബന്ധിപ്പിക്കാൻ നീണ്ട പഠനങ്ങൾ നടത്തിയതും ഗാൾട്ടനാണ്. തെൻറ എട്ടു വർഷത്തെ കഠിനമായ പരീക്ഷണങ്ങളെ മുൻനിർത്തി 1884ൽ അദ്ദേഹം 'വിരലടയാളം' എന്ന പേരിൽ ഒരു പുസ്തകം രചിച്ചു. എന്നാൽ, ഇദ്ദേഹത്തിെൻറ പരീക്ഷണങ്ങൾ പൂർണമായി വിജയിച്ചില്ല. പിന്നീട് അർജൻറീനയിലെ ജുവാൻ യുസൈറ്റിച്ച് (1858-1925) എന്ന ശാസ്ത്രജ്ഞൻ ഈജിപ്തിലെ മമ്മികളുടെ വിരലടയാളങ്ങളുമായി ബന്ധപ്പെട്ട് പഠനം നടത്തി.
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് മമ്മികളുടെ വിരലടയാളങ്ങൾ മാറാത്തതെന്ന ചോദ്യമായിരുന്നു അദ്ദേഹത്തിനു മുന്നിൽ. എഡ്വേർഡ് ഹെൻട്രിയാണ് (1850-1931) വിരലടയാളത്തെ കുറ്റാന്വേഷണ ശാസ്ത്രവുമായി ബന്ധിപ്പിച്ചതിൽ പ്രധാനി. ഇദ്ദേഹം 1887ൽ കൊൽക്കത്തിലെ റൈറ്റേഴ്സ് ബിൽഡിങ്ങിൽ ലോകത്തിലെ ആദ്യത്തെ വിരലടയാള ശാഖ തുറന്നു. ആയിരക്കണക്കിന് കുറ്റവാളികളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇതോടെ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.