ആഗസ്റ്റ് 15 -വിദേശാധിപത്യത്തിെൻറ ചങ്ങലകൾ പൊട്ടിെച്ചറിഞ്ഞ് നമ്മൾ സ്വാതന്ത്ര്യത്തിെൻറ മധുരം അറിഞ്ഞ ദിനം. ബ്രിട്ടീഷുകാരുടെ ചൂഷണത്തിനും അടിമത്തത്തിനും എതിരെ പോരാടി നമ്മൾ നേടിയ വിജയത്തിെൻറ ഒാർമകൾ പുതുക്കാൻ ഒരു സ്വാതന്ത്ര്യ ദിനം കൂടി...
കച്ചവടത്തിനായി ഇന്ത്യൻ മണ്ണിലെത്തിയ വിദേശികൾ ഇവിടം അടക്കിഭരിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം ആവിഷ്കരിച്ച് നേട്ടങ്ങൾ കൊയ്തു. ഇതിനെതിരെ സ്വാതന്ത്ര്യത്തിനായി ഇന്ത്യൻ ജനത നടത്തിയ പോരാട്ടങ്ങൾ...
1817ല്‍ ഒഡിഷയില്‍ നടന്ന പൈക ബിദ്രോഹ എന്ന പ്രക്ഷോഭമാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ ആദ്യ സംഘടിത പോരാട്ടം. ഇതിനെ ഒന്നാം സ്വാതന്ത്ര്യസമരമായി കേന്ദ്രസര്‍ക്കാർ ഇൗയിടെ അംഗീകരിച്ചു.
1857ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണത്തിനെതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്ന് ബ്രിട്ടീഷുകാർ വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മധ്യേന്ത്യയിൽ പരക്കുകയും ചെയ്ത ഒരു സായുധസമരമാണിത്. 1857 മേയ് 10ന് മീറത്തിൽ തുടങ്ങി, വടക്കൻ ഗംഗാസമതലത്തിലും മധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം 1858 ജൂൺ 20ന് ഗ്വാളിേയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു.
1905ൽ അന്നത്തെ വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന കഴ്സൺ പ്രഭു (1899-1905) ബംഗാൾ സംസ്ഥാനത്തിെൻറ വിഭജനത്തിന് ഉത്തരവിട്ടു. ബ്രിട്ടീഷ് സർക്കാറിെൻറ വിഭജിച്ചു ഭരിക്കുക എന്ന നയത്തിെൻറ പ്രതിഫലനമായിരുന്നു ഇത്.
റൗലറ്റ് ആക്ടിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ 1919 ഏപ്രിൽ 13ന് പഞ്ചാബിലെ അമൃത്സറിൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു. ബ്രിട്ടീഷ് സൈനിക കമാൻഡറായ ബ്രിഗേഡിയർ-ജനറൽ റെജിനാൾഡ് ഡയർ ഈ മൈതാനത്തിെൻറ പ്രധാന കവാടം തടഞ്ഞുവെച്ച് 5,000ത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ആജ്ഞാപിച്ചു. ആയിരത്തിലധികം പേർ മരിച്ചു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രാജ്യത്തുണ്ടായ ഏറ്റവും വലിയ സിവിലിയൻ ചെറുത്തുനിൽപ്പായിരുന്നു 1921ലെ മലബാർ സമരം. മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ച് നടന്ന െഎതിഹാസിക സായുധ സമരങ്ങളായിരുന്നു അവ. ഒരു ഘട്ടത്തിൽ വെള്ളപ്പട്ടാളത്തിന് കനത്ത പ്രഹരമേൽപ്പിച്ച സമരത്തെ ഒടുവിൽ ചോരയിൽ മുക്കി അടിച്ചമർത്തുകയായിരുന്നു. പതിനായിരങ്ങൾ വീരമൃത്യു വരിക്കുകയും അതിലേറെ പേർ നാടുകടത്തപ്പെടുകയും ചെയ്തു.
1922 ഫെബ്രുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ചൗരി ചൗര ഗ്രാമത്തിൽ നടന്ന കോൺഗ്രസ് ജാഥക്കുനേരെ പൊലീസ് വെടിവെച്ചു. ക്ഷുഭിതരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 22 പൊലീസുകാരെ അഗ്നിക്കിരയാക്കി. ഇതാണ് ചൗരി ചൗര സംഭവം.
തങ്ങളുടെ ആഗോള നേതൃത്വമായ തുർക്കിയിലെ ഉസ്മാനിയ ഭരണകൂടത്തെ ഒന്നാംലോക യുദ്ധാനന്തരം ബ്രിട്ടീഷുകാർ അട്ടിമറിച്ചതിനോടുള്ള രോഷം എന്ന നിലക്കാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്. മഹാത്മ ഗാന്ധിയുടെ പരിപൂർണ ആശീർവാദത്തോടെ നടന്ന ഈ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തിന് മൗലാന മുഹമ്മദലി, മൗലാന ഷൗക്കത്തലി എന്നീ അലി സഹോദരന്മാരും മറ്റുമായിരുന്നു നേതൃത്വം നൽകിയിരുന്നത്. 1920 ആഗസ്റ്റ് 18ന് കോഴിക്കോട് കടപ്പുറത്തു നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ ഗാന്ധിജിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്തു.
നിസ്സഹകരണ പ്രസ്ഥാനങ്ങളായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആദ്യ ആയുധങ്ങൾ. 1920 സെപ്റ്റംബറിൽ കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. വിദേശവസ്തുക്കൾ തിരസ്കരിക്കുക, ഗവൺമെൻറ് ഉദ്യോഗങ്ങൾ രാജിവെക്കുക, ബ്രിട്ടീഷ് സർക്കാർ നൽകിയ സ്ഥാനമാനങ്ങൾ ഉപേക്ഷിക്കുക, കോടതികൾ ബഹിഷ്കരിക്കുക എന്നിവയായിരുന്നു സമര നടപടികൾ.
1929ലെ ലാഹോർ സമ്മേളനം നെഹ്റുവിനെ കോൺഗ്രസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. ജവഹർലാൽ നെഹ്റുവിെൻറ അധ്യക്ഷതയിൽ ചേർന്ന ചരിത്രപ്രധാനമായ ലാഹോർ സമ്മേളനത്തിൽ (1929) ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം വേണം എന്ന പ്രമേയം അംഗീകരിച്ചു. 1930 ജനുവരി 26ന് ആദ്യ സ്വാതന്ത്ര്യ ദിനമായി ലാഹോർ സമ്മേളനം നിശ്ചയിച്ചു. ഇതിെൻറ ഓർമക്കായാണ് 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് ദിനമായി തെരഞ്ഞെടുത്തത്.
അഹ്മദാബാദിലുള്ള ഗാന്ധിയുടെ ആശ്രമത്തിൽനിന്ന് ദണ്ഡിയിലേക്കുള്ള 400 കിലോമീറ്റർ ദൂരമുള്ള ഈ യാത്ര 1930 മാർച്ച് 12നും ഏപ്രിൽ ആറിനും ഇടക്ക് നടന്നു. ഉപ്പുസത്യഗ്രഹം എന്നും അറിയപ്പെടുന്നു. ദണ്ഡിയിൽവെച്ച് ബ്രിട്ടീഷുകാർ ഉപ്പിന്മേൽ ഏർപ്പെടുത്തിയ നികുതിയിൽ പ്രതിഷേധിച്ച് ഗാന്ധിയും ആയിരക്കണക്കിന് അനുയായികളും കടൽ വെള്ളത്തിൽനിന്ന് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
ബ്രിട്ടീഷുകാർക്കെതിരെ വ്യാപകമായ ബഹുജന പ്രക്ഷോഭം ആരംഭിക്കാൻ 1942 ആഗസ്റ്റ് എട്ടിന് ബോംബെയിൽ ചേർന്ന കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. 1942 ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചു. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന് ഗാന്ധിജി ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. എങ്കിലും, 1943ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിെൻറ ശക്തി ക്ഷയിച്ചു.
1947 ജൂൺ മൂന്നിന് ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലായ ലൂയി മൗണ്ട്ബാറ്റൺ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തെ മതേതര ഇന്ത്യയായും മറ്റൊന്ന് പാകിസ്താനായും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14ന് പാകിസ്താൻ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആഗസ്റ്റ് 15ന് അർധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി. 1948 ജൂണിൽ മൗണ്ട് ബാറ്റണിനു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി സ്ഥാനമേറ്റു. ഭരണഘടന നിർമിക്കുന്ന ജോലി 1949 നവംബർ 26ന് നിയമസഭ പൂർത്തിയാക്കി. 1950 ജനുവരി രണ്ടിന് റിപ്പബ്ലിക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവിൽവന്നു. ഡോ. രാജേന്ദ്രപ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. 1952ൽ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.
1885ൽ രൂപംകൊണ്ടു.
ബോംബെയിൽ ഐ.എൻ.സി രൂപംകൊണ്ട യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു.
എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരനാണ് സ്ഥാപകൻ. ഡബ്ല്യു.സി. ബാനർജി ആദ്യ സമ്മേളനത്തിലെ അധ്യക്ഷനും പ്രഥമ പ്രസിഡൻറും.
ആദ്യ പ്രമേയം അവതരിപ്പിച്ചത് ജി. സുബ്രഹ്മണ്യ അയ്യർ.
1907ലെ സൂറത്ത് സമ്മേളനത്തിൽ മിതവാദി, തീവ്രവാദി എന്നിങ്ങനെ രണ്ടായി പിളർന്നു.
ആദ്യ വനിതാ പ്രസിഡൻറ് ആനി ബസൻറ്, ആദ്യ ഇന്ത്യൻ വനിതാ പ്രസിഡൻറ് സരോജിനി നായിഡു.
1924ലെ ബെൽഗാം സമ്മേളനത്തിൽ ഗാന്ധിജി പ്രസിഡൻറായി.
1938ലെ ഹരിപുര സമ്മേളനത്തിൽ സുഭാഷ് ചന്ദ്രബോസ് പ്രസിഡൻറായി.
മുസ്ലിം ലീഗ് 1906 ഡിസംബർ 30ന് ധാക്കയിൽ പിറവികൊണ്ടു.
'സ്വയം ഭരണം നടത്തുക' എന്നതാണ് 'ഹോം റൂൾ' എന്നതിനർഥം. ആനിബസൻറ്, ബാലഗംഗാധര തിലകൻ എന്നിവർ സ്ഥാപക നേതാക്കൾ.
1947 ജൂലൈ 18ന് ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കി. ഈ നിയമമനുസരിച്ച് 1947 ആഗസ്റ്റ് 15ന് ഇന്ത്യ, പാകിസ്താൻ എന്നീ സ്വതന്ത്ര ഡൊമിനിയനുകൾ നിലവിൽവന്നു. പാകിസ്താൻ 1947 ആഗസ്റ്റ് 14ന് മൗണ്ട് ബാറ്റൺ പ്രഭു ഉദ്ഘാടനം ചെയ്തു. 1947 ആഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നു. 1950 ജനുവരി 26ന് പുതിയ ഭരണഘടന നിലവിൽ വരുകയും ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.