ഭാവങ്ങളുടെയും വികാരങ്ങളുടെയും ആവിഷ്കാരമാണ് ചിത്രകല. അത് മനസ്സിനെ ആഹ്ലാദത്തിന്റെ നെറുകയിലേക്കെത്തിക്കും. ചിലസമയം പൊട്ടിച്ചിരിപ്പിക്കും. ചിലപ്പോൾ ഏറെ ചിന്തിപ്പിക്കും, കരയിക്കും... ആരെയും ചിരിപ്പിക്കുകയെന്നതാണ് യഥാർഥത്തിൽ കാർട്ടൂണിന്റെ മുഖ്യധർമം എന്നുപറയാം. സാമൂഹിക വിമർശനം പരിഹാസത്തിലൂടെ നിർവഹിക്കുകയെന്നതാണ് കാർട്ടൂണുകളെ ലോകത്തെവിടെയും പ്രിയങ്കരമാക്കുന്നത്. ചിരിയും ചിന്തയും കൃത്യമായ അനുപാതത്തിൽ ലയിപ്പിച്ചെടുത്തതാണ് കാർട്ടൂണുകൾ. സാമൂഹിക വിമർശനത്തിന് ഇത്രയും ജനകീയമായൊരു മാധ്യമം വേറെയില്ല എന്നുതന്നെ പറയേണ്ടിവരും.
കാർട്ടൂണിന്റെ ഉത്ഭവകാലത്ത് അവ കലാരംഗത്തിന്റെ പുറത്തായിരുന്നു. ചിത്രകലയെ കാർട്ടൂണുകൾ നശിപ്പിക്കുമെന്നായിരുന്നു കലാസ്വാദകരുടെ വിശ്വാസം. ആദ്യകാലത്ത് വ്യക്തികേന്ദ്രീകൃതമായിരുന്ന കാർട്ടൂണുകൾ പിന്നീട് സമൂഹത്തിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോഴാണ് കാർട്ടൂൺ ശക്തിയുള്ള കലാപ്രസ്ഥാനമായത്. 1841ൽ ഹെൻട്രി മേഹ്യം 'പഞ്ച്' കാർട്ടൂണിന്റെ ചരിത്രത്തിലെ തിളക്കമുള്ള സംഭാവനയായിരുന്നു. രാഷ്ട്രീയ പരിഹാസമായിരുന്നു 'പഞ്ചി'ന്റെ സവിശേഷത.
Carten എന്ന ഇറ്റാലിയൻ വാക്കിൽനിന്നോ Cartoo എന്ന ഫ്രഞ്ച് വാക്കിൽനിന്നോ ആവണം കാർട്ടൂൺ എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം എന്നാണ് കണ്ടെത്തൽ. കട്ടിക്കടലാസിൽ വരക്കുന്നതായിരുന്നു അന്ന് കാർട്ടൂൺ. ഇങ്ങനെയുള്ള ചിത്രമായതിനാലാണ് ഇതിന് കാർട്ടൂൺ എന്ന പേര് വന്നത്. അപൂർണമായ ചിത്രം എന്ന അർഥത്തിലാണ് അന്ന് 'കാർട്ടൂൺ' എന്ന് ഈ ചിത്രങ്ങളെ വിളിച്ചത്.
ചിത്രകലയിൽ പുതുമകൾ വരുത്തുന്നതിെൻറ ഭാഗമായി ഇറ്റാലിയൻ ചിത്രകാരന്മാരാണ് അനാട്ടമിയിൽ വക്രീകരണവും അതിശയോക്തിയും കലർത്തി ചിത്രീകരിക്കാൻ ശ്രമിച്ചത്. ഇവയായിരുന്നു ആദ്യകാല കാർട്ടൂണുകൾ. ബ്രിട്ടീഷ് കാർട്ടൂണിസ്റ്റായ വില്യം ഹെഗാർത്തിനെ (1697^1764) കാർട്ടൂൺ കലയുടെ പിതാവായി കണക്കാക്കുന്നു.
1914ൽ കൊല്ലത്ത് പ്രകാശിതമായ വിദൂഷകനിലാണ് ആദ്യ മലയാള കാർട്ടൂൺ പ്രത്യക്ഷപ്പെടുന്നത്. 1919ൽ ഒക്ടോബർ ലക്കത്തിൽ 'മഹാക്ഷാമ' എന്ന കാർട്ടൂൺ ചിത്രീകരിച്ചിരുന്നു. എന്നാൽ, ഇത് ആരുടെ കാർട്ടൂണാണെന്ന് വ്യക്തമല്ല. കേരളം ലോകത്തിന് നൽകിയ സംഭാവനയാണ് കാർട്ടൂണിസ്റ്റ് ശങ്കർ. ശേങ്കഴ്സ് വീക്കിലിയിലും മറ്റു പ്രസിദ്ധീകരണത്തിലുമായി ശങ്കർ വരച്ച കാർട്ടൂണുകൾ ജവഹർലാൽ നെഹ്റുവിനെപ്പോലുള്ള മഹാന്മാരുടെ പ്രശംസക്ക് പാത്രമായി. 1948 മുതൽ 1975 വരെയാണ് ശേങ്കഴ്സ് വീക്കിലി പ്രസിദ്ധീകരിച്ചത്. മലയാളികളായ കാർട്ടൂണിസ്റ്റുകളെ കണ്ടെത്തിയതും ശങ്കറായിരുന്നു. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിെൻറ സ്ഥാപകനായിരുന്നു ശങ്കർ. ശങ്കരൻകുട്ടി എന്ന 'കുട്ടി', ഒ.വി. വിജയൻ, അബു എബ്രഹാം തുടങ്ങിയവരെ ശങ്കർ കണ്ടെത്തിയതായിരുന്നു.
ഇന്ത്യൻ കാർട്ടൂൺ ചരിത്രത്തിലെ മികച്ച അധ്യായമാണ് ആർ.കെ. ലക്ഷ്മണൻ. സഹോദരൻ ആർ.കെ. നാരായണെൻറ വിഖ്യാതമായ മാൽഗുഡി ഡേയ്സിന് വരച്ച കാർട്ടൂണുകളും കാരിക്കേച്ചറുകളും ലോകപ്രസിദ്ധമാണ്.
പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഒറ്റക്കോളം കാർട്ടൂണുകളാണ് പോക്കറ്റ് കാർട്ടൂണുകൾ. 1896ൽ 'ന്യൂയോർക് വേൾഡ്' ദിനപത്രത്തിൽ അടിച്ചുവന്ന 'yello kid' ആണ് ആദ്യ പോക്കറ്റ് കാർട്ടൂൺ.
പത്രത്തിെൻറ എഡിറ്റോറിയൽ പേജിൽ പ്രത്യക്ഷപ്പെടുന്ന കാർട്ടൂൺ. സമകാലീന രാഷ്ട്രീയ-സാമൂഹിക സംഭവങ്ങളാണ് എഡിറ്റോറിയൽ കാർട്ടൂണിലെ പ്രതിപാദ്യ വിഷയം.
ഏകദേശം എട്ടു കോളങ്ങളിലായി തുടർച്ചയായി വരുന്ന കാർട്ടൂണുകളാണ് സീരീസ് കാർട്ടൂൺ. കാർട്ടൂണിസ്റ്റ് ടോംസ് വരച്ച കാർട്ടൂണായ 'ബോബനും മോളിയും' തുടർ കാർട്ടൂണിന് ഉദാഹരണമാണ്.
മിക്കി മൗസ്, ടോം ആൻഡ് ജെറി, ജങ്കിൾബുക്ക് ഇവയെല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളല്ലേ. ഇത്തരം ചിത്രങ്ങളെ അനിമേഷൻ കാർട്ടൂണുകളെന്നു വിളിക്കും. കാർട്ടൂണുകളിലെ ചലനരൂപമാണ് ഇവ. സിനിമയുടെ കണ്ടുപിടിത്തമാണ് ഈ ശാഖക്കും വഴിയൊരുക്കിയത്. അനിമ എന്ന ലാറ്റിൻ പദത്തിൽനിന്നാണ് അനിമേഷൻ ചിത്രങ്ങളുണ്ടായത്.
നിരവധി കാരിക്കേച്ചറുകൾ ചേരുന്നതാണ് ഒരു കാർട്ടൂൺ. ഒരു വ്യക്തിയുടെ പ്രത്യേകതകൾ എടുത്തുകാണിച്ച് നർമരസത്തിൽ വരക്കുന്നതിനെ കാരിക്കേച്ചർ എന്ന് പറയുന്നു. അതിശയോക്തി കലർത്തി പൊരുത്തക്കേടുകളെ വക്രീകരിച്ചും വരക്കുന്ന ചിത്രങ്ങളാണിവ. വ്യക്തിയുടെ ഹാസ്യാത്മകമായ ചിത്രീകരണമാണ് കാരിക്കേച്ചർ. വ്യക്തിയുടെ രൂപസാദൃശ്യങ്ങളെ വരകളിലൂടെ അവതരിപ്പിക്കുേമ്പാഴാണ് കാരിേക്കച്ചറുകൾ ഉണ്ടാവുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിലെ മോസിനി പ്രസിദ്ധീകരിച്ച 'ഡൈവേഴ്സ് ഫിഗറിൽ' കാരിക്കേച്ചർ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ചിത്രകലയുടെ ദിവ്യപരിവേഷത്തെ കാർട്ടൂണും കാരിക്കേച്ചറുകളും മുടിക്കുമെന്നുമായിരുന്നു ആദ്യകാലത്ത് ചിത്രകലാസ്വാദകരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഇൗ കല ചിത്രകലയുടെ വേലിക്കെട്ടിന് പുറത്തായിരുന്നു. വ്യക്തിയുടെ ഹാസ്യചിത്രം എന്ന നിലയിൽ കാരിക്കേച്ചറുകൾ ആദ്യം വരച്ചത് അനിബേൽ കരാച്ചിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.