?മഹാത്മാ ഗാന്ധിയുടെ ആത്മകഥ
എന്‍െറ സത്യാന്വേഷണ പരീക്ഷണ കഥ (My Experiments with Truth)
? ഗാന്ധിയുടെ രാഷ്ട്രീയ ഗുരു
ഗോപാലകൃഷ്ണ ഗോഖലെ
? ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ആദ്യം വിളിച്ചതാര്
സുഭാഷ് ചന്ദ്രബോസ്
? ഗാന്ധിജിയെ 'മഹാത്മാ' എന്ന് ആദ്യം വിളിച്ചതാര്
രവീന്ദ്രനാഥ ടാഗോര്‍
? ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ നേതാവ്
സി. രാജഗോപാലാചാരി
? കേരള ഗാന്ധി
കെ. കേളപ്പന്‍
? ഗാന്ധിജിയുടെ ജീവിത കാലയളവ്
1869 ഒക്ടോബര്‍ രണ്ടു മുതല്‍ 1948 ജനുവരി 30 വരെ
? ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്രതലത്തില്‍ ഏത് ദിനമായി ആചരിക്കുന്നു
അഹിംസാ ദിനം
? മഹാത്മാ ഗാന്ധിയുടെ പിതാവിന്‍െറയും മാതാവിന്‍െറയും പേര്
കരംചന്ദ് ഗാന്ധി, പുത്ലിഭായി
? ഇംഗ്ളണ്ടിലേക്ക് നിയമപഠനത്തിനായി ഗാന്ധിജി തിരിച്ച വര്‍ഷമേത്
1888
? ഏത് കമ്പനിയുടെ കേസ് വാദിക്കാനാണ് 1893ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്
ദാദാ അബ്ദുല്ല ആന്‍ഡ് കമ്പനി
? ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ആയിരിക്കുമ്പോള്‍ ഒന്നാം ക്ളാസിലേക്കുള്ള ടിക്കറ്റ് വാങ്ങി ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു വെള്ളക്കാരന്‍ റെയില്‍വേ പൊലീസിന്‍െറ സഹായത്തോടെ ട്രെയിനില്‍നിന്ന് ഇറക്കിവിടുകയുണ്ടായി. ഏത് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇത് സംഭവിച്ചത്
മാരിറ്റ്സ് ബര്‍ഗ് (ഇപ്പോള്‍ ഈ റെയില്‍വേ സ്റ്റേഷന്‍െറ പേര് 'പീറ്റര്‍ മാരിറ്റ്സ് ബര്‍ഗ്' എന്നാണ്.)
? ഗാന്ധിജി തന്‍െറ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ച സ്ഥലം
ദക്ഷിണാഫ്രിക്ക
? ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരിക്കുമ്പോള്‍ 1899 മുതല്‍ 1902വരെ ഒരു യുദ്ധം നടന്നു. യുദ്ധത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ബ്രിട്ടീഷുകാരോടൊപ്പം ഗാന്ധിജി സന്നദ്ധനാവുകയും തുടര്‍ന്ന്, ആംബുലന്‍സ് സംഘം രൂപവത്കരിക്കുകയും ആംബുലന്‍സ് സംഘത്തെ ഗാന്ധിജി നയിക്കുകയും ചെയ്തു. ഏതാണ് ആ യുദ്ധം
ബോവര്‍ യുദ്ധം
? ഗാന്ധിജിയെ വളരെയേറെ സ്വാധീനിച്ച ജോണ്‍ റസ്കിന്‍െറ പുസ്തകം
അണ്‍ ടു ദിസ് ലാസ്റ്റ്
? ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജര്‍ രൂപം നല്‍കിയ സംഘടന
നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
? ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം
ഫീനിക്സ് സെറ്റില്‍മെന്‍റ്
? ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രം
ഇന്ത്യന്‍ ഒപ്പീനിയന്‍
? ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എവിടെയാണ് ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചത്
ജൊഹാനസ് ബര്‍ഗിനു സമീപം
? ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്തെിയതെന്ന്
1915 ജനുവരി ഒമ്പതിന്
? ജനുവരി ഒമ്പത് ഏതു ദിനമായി ആചരിക്കുന്നു
ഭാരതീയ പ്രവാസി ദിനം
? ആകെ എത്ര വര്‍ഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്നത്
21 വര്‍ഷം
? മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹം
ചമ്പാരന്‍ സത്യഗ്രഹം (1917)
? ആരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്‍െറ അനിഷേധ്യ നേതാവായി ഉയര്‍ന്നത്
ബാലഗംഗാധര തിലകന്‍ (1920)
? മഹാത്മാ ഗാന്ധി എത്രതവണ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റായി
ഒരുതവണ (1924ല്‍)
? ഗാന്ധിജി മുറുകെ പിടിച്ചിരുന്ന രണ്ട് പ്രധാന ആദര്‍ശങ്ങള്‍
സത്യം, അഹിംസ
? ഗാന്ധിജിയുടെ രണ്ട് പ്രധാന സമരമാര്‍ഗങ്ങള്‍
സത്യഗ്രഹം, നിസ്സഹകരണം
? ഏത് അനിഷ്ട സംഭവത്തെ തുടര്‍ന്നാണ് ഗാന്ധിജി 1922ല്‍ നിസ്സഹകരണ പ്രക്ഷോഭസമരം നിര്‍ത്തിവെച്ചത്
ചൗരി ചൗര സംഭവത്തെ തുടര്‍ന്ന്
? മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദണ്ഡി മാര്‍ച്ചും ഉപ്പുസത്യഗ്രഹവും നടന്ന വര്‍ഷം
1930ല്‍
? എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിജി പങ്കെടുത്തത്
രണ്ടാം വട്ടമേശ സമ്മേളനം (1931)
? ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിലത്തെിയ ഗാന്ധിജിയെ 'അര്‍ധനഗ്നനായ ഫക്കീര്‍' എന്നു വിശേഷിപ്പിച്ചത്
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (ബ്രിട്ടീഷ് പ്രധാനമന്ത്രി)
? മഹാത്മാഗാന്ധി സബര്‍മതി ആശ്രമം സ്ഥാപിച്ചതെവിടെ
അഹ്മദാബാദ്
? ഏതവസരത്തിലാണ് മഹാത്മാഗാന്ധി 'do or die' എന്ന് ആഹ്വാനം ചെയ്തത്
ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് (1942ല്‍)
? ഗാന്ധിജിയുടെ പത്നി കസ്തൂര്‍ബ ഗാന്ധി അന്തരിച്ച വര്‍ഷം
1944
? മഹാത്മാ ഗാന്ധിയുടെ അവസാനത്തെ വാക്ക്
ഹേ റാം
? മഹാത്മാഗാന്ധിയുടെ ഘാതകന്‍?
? ഗാന്ധിജിയുടെ ചരമദിനമായ ജനുവരി 30 ഏതുദിനമായി ആചരിക്കുന്നു
രക്തസാക്ഷിദിനം
? ഗാന്ധിജി തന്‍െറ ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്
ഗുജറാത്തി
? ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തതാര്
മഹാദേവ ദേശായി
? ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുന്ന കാലഘട്ടം
1869-1921
? ഗാന്ധിജി ആരംഭിച്ച 'ഹരിജന്‍' ദിനപത്രവും വാരികയായ 'യങ് ജന്ത്യ'യും ഏതു ഭാഷയിലായിരുന്നു
ഇംഗ്ളീഷ്
? 'മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ വരുംതലമുറക്ക് അതു വിശ്വസിക്കാന്‍ പ്രയാസമാകുമെന്ന് പറഞ്ഞ ശാസ്ത്രജ്ഞനാര്
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍
? ' ആ വിളക്ക് അണഞ്ഞിരിക്കുന്നു. ഈ രാഷ്ട്രത്തില്‍ തെളിഞ്ഞുനിന്നിരുന്ന ആ വെളിച്ചം ഒരു സാധാരണ വെളിച്ചമായിരുന്നില്ല. എന്തെന്നാല്‍ ആ വെളിച്ചം ജീവിക്കുന്ന സത്യത്തെ പ്രതിനിധാനം ചെയ്തിരുന്നു' ഗാന്ധിജി അന്തരിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞതാര്
ജവഹര്‍ലാല്‍ നെഹ്റു
? ഗാന്ധി ശിഷ്യയായ ഇംഗ്ളീഷ്കാരി മാഡ്ലിന്‍ സ്ളേഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്
മീരാബഹന്‍
? ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭക്തിഗാനമായ 'രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം' എന്ന ഗാനത്തിന് സംഗീതം നല്‍കിയതാര്
വിഷ്ണു ദിഗംബര്‍ പലൂസ്കര്‍
? ഗാന്ധിജിയുടെ 100ാം ജന്മദിനത്തോട് അനുബന്ധിച്ച് 1969ല്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച സാമൂഹിക സംഘടന?
നാഷനല്‍ സര്‍വിസ് സ്കീം
? മഹാത്മാഗാന്ധി എത്ര പ്രാവശ്യം കേരളം സന്ദര്‍ശിച്ചു
അഞ്ചു പ്രാവശ്യം (1920,1925,1927,1934,1937)
? മഹാത്മാ ഗാന്ധിക്ക് എത്ര മക്കളാണ്
നാല് ആണ്‍മക്കള്‍
? ഗാന്ധി സീരീസിലുള്ള കറന്‍സി നോട്ടുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയ വര്‍ഷം
1996
? റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി ചിത്രത്തില്‍ ഗാന്ധിജിയുടെ വേഷമിട്ട നടന്‍
ബെന്‍ കിങ്സ്ലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.