ഭരണഘടനയനുസരിച്ച് രണ്ടു മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ പാർലമെന്‍റ്. ജനപ്രതിനിധികൾ ഉൾക്കൊള്ളുന്ന 'ലോക്സഭ'യും സംസ്ഥാന നിയമസഭകളുടെ പ്രാതിനിധ്യം ഉൾക്കൊള്ളുന്ന 'രാജ്യസഭ'യും; ഇതോടൊപ്പം പ്രസിഡന്‍റ് (രാഷ്ട്രപതി) കൂടിച്ചേർന്നാൽ പാർലമെന്‍റാവും.
പാർലമെന്‍റിന്‍റെ ജനപ്രതിനിധിസഭയാണ് ലോക്സഭ അഥവാ 'അധോസഭ' (ലോവർ ഹൗസ്). അംഗങ്ങളെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുത്താണ് ലോക്സഭയിൽ എത്തിക്കുക. കുറച്ചുപേരെ നാമനിർദേശം ചെയ്യും. ഇപ്പോൾ ലോക്സഭയിലെ ആകെ അംഗസംഖ്യ 545 ആണ്. ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ ആരുംതന്നെ ലോക്സഭയിൽ എത്തിയിട്ടില്ലായെങ്കിൽ മാത്രം, രാഷ്ട്രപതിക്ക് നാമനിർദേശം വഴി രണ്ടുപേരെ ഇൗ വിഭാഗത്തിൽനിന്ന് നിയമിക്കാവുന്നതാണ് (ഇവർകൂടി ഉൾപ്പെട്ടതാണ് 545 എന്ന അംഗസംഖ്യ).
പാർലമെൻറിലെ 'ഉപരിസഭ' അഥവാ 'മുതിർന്നവരുടെ സഭ' എന്നാണ് രാജ്യസഭ അറിയപ്പെടുന്നത്. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250. സാഹിത്യം, കല, ശാസ്ത്രം, സാമൂഹിക സേവനം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന 12 പേർകൂടി നാമനിർദേശത്താൽ ഇതിൽ ഉൾക്കൊള്ളുന്നു (245=233+12). ജനസംഖ്യാടിസ്ഥാനത്തിലാണ് രാജ്യസഭ സീറ്റുകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. രഹസ്യ ബാലറ്റ് വഴിയാണ് സംസ്ഥാന നിയമസഭകൾ രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കുക. ആറുകൊല്ലത്തേക്കാണ് ഒരംഗത്തെ തിരഞ്ഞെടുക്കുന്നത്. രാജ്യസഭയുടെ അധ്യക്ഷനെ ചെയർമാനെന്ന് വിളിക്കുന്നു. രാജ്യസഭ ചെയർമാൻ ഉപരാഷ്ട്രപതി ആയിരിക്കും. അദ്ദേഹത്തിെൻറ അഭാവത്തിൽ ഡെപ്യൂട്ടി ചെയർമാൻ സഭ നിയന്ത്രിക്കുന്നതാണ്. 1952 ഏപ്രിൽ മൂന്നിനാണ് രാജ്യസഭ ആദ്യം നിലവിൽ വന്നത്. എന്നാൽ, ആദ്യ സമ്മേളനം നടന്നത് 1952 മേയ് 13നും.
മന്ത്രിസഭ (കൗൺസിൽ ഒാഫ് മിനിസ്റ്റേഴ്സ്) എന്ന അർഥത്തിലാണ് ഇന്ത്യയിൽ 'കാബിനറ്റ്' എന്ന പദം ഉപയോഗിക്കുന്നത്. ഇവിടെ ഭരണനിർവഹണത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രധാനമന്ത്രിയും അദ്ദേഹത്തെ സഹായിക്കാൻ മന്ത്രിമാരും ഉണ്ടായിരിക്കും. ഗവൺമെന്‍റിന്‍റെ എല്ലാ അധികാരങ്ങളും മന്ത്രിസഭയെന്ന കേന്ദ്രബിന്ദുവിൽ ഉൾച്ചേർന്നാണ് പ്രവർത്തിക്കുന്നത്. കാരണം, മന്ത്രിസഭയിലെ അംഗങ്ങൾ വിവിധ ഭരണവകുപ്പുകളുടെ തലവന്മാരാണ്. മന്ത്രിസഭ കൂട്ടായാണ് നിയമനിർമാണ നടപടികൾ തയാറാക്കുന്നതും പാർലമെന്‍റിന് സമർപ്പിക്കുന്നതും. ഇത്തരത്തിൽ ഭരണനിർവഹണവും നിയമനിർമാണവും പരസ്പരം സഹകരിച്ച്, ജനങ്ങളോടുള്ള തങ്ങളുടെ കടമ നിർവഹിക്കുന്നതിന് കാബിനറ്റ് സമ്പ്രദായം സഹായകമായിട്ടുണ്ട്. കാബിനറ്റ് സമ്പ്രദായത്തിന്റെ ആണിക്കല്ലായി പ്രവർത്തിക്കുന്നത് പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ ശിപാർശ പ്രകാരമാണ് മറ്റുള്ളവരെ നിയമിക്കുന്നത്. തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിന് കഴിയാതെ വരുേമ്പാഴോ നിയമനിർമാണസഭയുടെ താൽപര്യത്തിന് വിരുദ്ധമാകുേമ്പാഴോ അവിശ്വാസപ്രമേയത്തിലൂടെ മന്ത്രിസഭയെ പുറത്താക്കാൻ സാധിക്കുന്നതുമാണ്. ഭരണഘടന അനുസരിച്ച് കാബിനറ്റ് ഭരണസമ്പ്രദായം സംസ്ഥാനങ്ങളിലും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രത്തിൽ പ്രധാനമന്ത്രിക്ക് തുല്യമായി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി പ്രവർത്തിക്കുന്നു.
ഏക മണ്ഡലമായോ ദ്വിമണ്ഡലമായോ പ്രവർത്തിക്കുന്ന നിയമസഭകൾ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. രണ്ടു സഭകൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് നിയമനിർമാണ അസംബ്ലിയും (Legislative Assembly) മറ്റേത് നിയമനിർമാണ കൗൺസിലുമാണ് (Legislative Council). ലെജിസ്ലേറ്റിവ് അസംബ്ലി കേന്ദ്രത്തിൽ 'ലോക്സഭ'ക്കും ലെജിസ്ലേറ്റിവ് കൗൺസിൽ 'രാജ്യസഭ'ക്കും തുല്യമാണ്.
നേരിട്ട് തെരഞ്ഞെടുക്കുന്ന അംഗങ്ങളാണ് സംസ്ഥാന നിയമസഭകളിൽ വരുന്നതെങ്കിലും നാമനിർദേശത്തിലൂടെ ആംഗ്ലോ^ഇന്ത്യൻ പ്രതിനിധികളെക്കൂടി ഉൾക്കൊള്ളിക്കാറുണ്ട്. സംസ്ഥാന അസംബ്ലികളിൽ കുറഞ്ഞത് 60 അംഗങ്ങളും കൂടിയത് 500 അംഗങ്ങളും ആകാം.
സംസ്ഥാനങ്ങളിലെ ഉപരിസഭകൾ ഒരു അലങ്കാരവസ്തു എന്ന പോലെയാണ്.
ഇന്ത്യയിൽ വിവിധ തലങ്ങളിൽ, വിവിധ അധികാരങ്ങളോടുകൂടിയ കോടതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പരമോന്നത കോടതിയായ സുപ്രീംകോടതി മുതൽ സംസ്ഥാന ഹൈകോടതികൾ, ജില്ല കോടതികൾ, സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് തുടങ്ങി ജൂനിയർ ഡിവിഷൻ സിവിൽ ജഡ്ജിവരെ എത്തിനിൽക്കുന്നു നമ്മുടെ നീതിന്യായ വ്യവസ്ഥ.
ഭരണഘടനയനുസരിച്ച് ഭാരതത്തിന്റെ പരമോന്നത ഫെഡറൽ കോടതിയാണ് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകനായ ഉന്നത അപ്പീൽ അധികാര കോടതികൂടിയാണിത്. വിവിധ ഹൈകോടതികളിൽനിന്നുള്ള കേസുകൾ പരിഗണിക്കുകയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശ സംരക്ഷണത്തിനായുള്ള 'റിട്ട് പെറ്റീഷനുകൾ' സ്വീകരിക്കുകയും ചെയ്യുന്ന സുപ്രീംകോടതി, ഭരണപ്രതിസന്ധിയുണ്ടാകുന്ന വേളയിൽ കേന്ദ്ര ഗവൺമെന്‍റിനെ ഉപദേശിക്കുന്ന സ്ഥാപനംകൂടിയാണ്. ഒരു ചീഫ് ജസ്റ്റിസും ജഡ്ജിമാരുമടങ്ങുന്നതാണ് സുപ്രീംകോടതിയിലെ നീതിന്യായ പീഠം.
ഒരു സംസ്ഥാനത്തിനോ കേന്ദ്രഭരണപ്രദേശത്തിനു മാത്രമായോ ഒന്നിലധികം സംസ്ഥാനങ്ങൾക്കോ കേന്ദ്രഭരണ പ്രദേശത്തിനോ വേണ്ടി ഹൈകോടതികൾ നിലവിലുണ്ട്. സംസ്ഥാനങ്ങളിലെ പ്രധാന സിവിൽ കോടതിയായി പ്രവർത്തിക്കുന്ന ഹൈകോടതി, കീഴ്കോടതികളിൽനിന്നുള്ള വാദം കേൾക്കുന്നു. അതോടൊപ്പം ഭരണഘടനാനുസൃതമായ പരിഹാരങ്ങൾക്കുള്ള വേദിയായും പ്രവർത്തിക്കുന്നു. സുപ്രീംകോടതി ചീഫ് ജഡ്ജസുമായും അതത് സംസ്ഥാനങ്ങളിലെ ഗവർണറുമായും കൂടിയാലോചിച്ച് രാഷ്ട്രപതിയാണ് ഹൈകോടതികളിലേക്ക് ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയിലെ ഹൈകോടതികളിൽ ഏറ്റവും പഴക്കമുള്ളത് െകാൽക്കത്ത ഹൈകോടതിയാണ് (1862). എന്നാൽ, അധികാരപരിധി കൂടുതലായി വരുന്നത് ഗുവാഹതി ഹൈകോടതിക്കുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.