കോവിഡും പ്രളയവും സൂനാമിയുമൊക്കെ വരുേമ്പാൾ നമ്മളിൽ പലരും 'ലോകാവസാനമാണോ വരുന്നത്​' എന്ന് ചിന്തിക്കാറില്ലേ? എന്തായാലും കോവിഡും പ്രളയവുമെല്ലാം മനുഷ്യർ അതിജീവിക്കുകതന്നെ ചെയ്യുമെങ്കിലും ലോകാവസാനം എന്നൊരു സംഭവം നടക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പേടിക്കേണ്ട, അത്രപെെട്ടന്നൊന്നും ഈ ലോകത്തിെൻറ കാര്യത്തിൽ തീരുമാനമാകില്ല.

ഏതാനും ലക്ഷം വർഷങ്ങൾകൂടി ഈ പ്രപഞ്ചത്തിന് ആയുസ്സുണ്ടെങ്കിലും ലോകം അവസാനിക്കുമെന്നാണ് ഇലനോയ്​ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞന്‍ മാറ്റ് കാപ്ലാെൻറ പുതിയ പഠനം പറയുന്നത്. ഭീകരമായ പൊട്ടിത്തെറിയിലൂടെ ഒരുദിവസം കൊണ്ടൊന്നുമാകില്ല ലോകാവസാനം. നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുമെങ്കിലും അതൊരു വൻ സ്ഫോടനമാകില്ല. മാറ്റ് കാപ്ലാെൻറ പഠനം ദ റോയൽ ആസ്ട്രോണോമിക്കൽ സൊസൈറ്റി (The Royal Astronomical Society) സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രപഞ്ചത്തിെൻറ മരണത്തിന് സാക്ഷ്യംവഹിക്കാൻ ഏറെ ആയുസ്സുള്ള നക്ഷത്രങ്ങളൊന്നുമുണ്ടാകില്ലെന്നാണ് കാപ്ലാെൻറ കണ്ടെത്തൽ.

പ്രപഞ്ചത്തിെൻറ അവസാനത്തിൽ നശിച്ചുപോയ നക്ഷത്രങ്ങളും അവശിഷ്​ടമായ തമോഗർത്തങ്ങളും മാത്രമേ ഉണ്ടാവൂ. പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത അവസ്ഥയാകുമത്. ഒരു തരിമ്പുപോലും ഉൗർജം അവശേഷിക്കാത്തതിനാൽ പ്രപഞ്ചത്തിൽ പുതിയതായി ഒന്നും രൂപപ്പെടുകയുമില്ലെന്നാണ് കാപ്ലാൻ പറയുന്നത്. പ്രപഞ്ചം പതിയെ ഇരുണ്ടതും ശാന്തവുമായ ഒരു സ്ഥലമായി മാറും. അവസാന 'വെള്ള കുള്ളന്‍' നക്ഷത്രങ്ങള്‍േപാലും കറുത്ത കുള്ളന്മാരായി മാറുമെന്നും ഒരു സൂപ്പര്‍നോവയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും പഠനം പറയുന്നു. കേട്ടിട്ട് പേടിയാകുന്നുണ്ടല്ലേ... ലക്ഷക്കണക്കിന് വർഷങ്ങൾക്ക് അപ്പുറം നടക്കുന്ന കാര്യങ്ങളാണ് പറയുന്നതെങ്കിലും അതിനായുള്ള പ്രവർത്തനങ്ങൾ പ്രപഞ്ചത്തിൽ തുടങ്ങിയത്രെ. കാര്യങ്ങളുടെ അവസാനം പ്രപഞ്ചത്തിെൻറ താപ മരണം ആയിരിക്കും. എല്ലാ താരാപഥങ്ങളും തമോഗർത്തങ്ങളും ഇല്ലാതാകുംവരെ ഈ പൊട്ടിത്തെറികൾ തുടരും. ആന്തരിക ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ കാരണം കാമ്പില്‍ ഇരുമ്പ് ഉല്‍പാദിപ്പിക്കുേമ്പാൾ ഇതിനെ സ്വയം ചുട്ടുകളയാന്‍ കഴിയാതെ വമ്പന്‍ നക്ഷത്രങ്ങൾ നശിക്കും. കാപ്ലാ​െൻറ സൈദ്ധാന്തിക സ്‌ഫോടനങ്ങളെ 'കറുത്ത കുള്ളന്‍ സൂപ്പര്‍നോവ' എന്നു വിളിക്കുന്ന അദ്ദേഹം ആദ്യത്തേത് 10 മുതൽ 1100 വർഷങ്ങൾക്കുള്ളിൽ സംഭവിക്കുമെന്ന് പ്രവചിക്കുന്നു.

ലോകാവസാനഭീതിയുടെ ചരിത്രം

ഭൂമിയിൽ മനുഷ്യനുണ്ടായ കാലം മുതൽക്കേ ലോകാവസാനത്തെക്കുറിച്ചുള്ള ആശങ്കയുമുണ്ടായിരുന്നെന്നാണ് കരുതുന്നത്. വിവിധ മതങ്ങളുടെ ഗ്രന്ഥങ്ങളിലും വിശ്വാസങ്ങളിലും ലോകാവസാനത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഒട്ടേറെ പ്രവചനങ്ങളും ഇതിെൻറ ഭാഗമായി ഉണ്ടായിട്ടുണ്ട്. 2012 ഡിസംബർ 21ന് ലോകം അവസാനിക്കും എന്ന മായൻ കലണ്ടറിലെ പരാമർശം ഏറെയൊന്നുമല്ല ലോകജനതയെ ഭയപ്പെടുത്തിയത്. ചന്ദ്ര​െൻറ പ്രതിമാസ ചക്രങ്ങളെയും സൂരയ​െൻറ വാർഷിക ചക്രങ്ങളെയും അടിസ്ഥാനമാക്കിയാണ് മായൻ കലണ്ടർ. എന്നാൽ, 2012 ഡിസംബറും കഴിഞ്ഞ് ലോകമേറെ മുന്നോട്ടുപോയി. മറ്റൊന്നിൽ അന്ത്യന്യായവിധിയെയും നക്ഷത്രങ്ങളുടെ അണിചേരലിനെയും കൂട്ടുപിടിച്ച് 2017 സെപ്റ്റംബർ 23ന് ലോകമവസാനിക്കുമെന്നും ഭൂമിയിൽ 'നിബിറു' എന്ന ഗ്രഹം വന്നിടിക്കുെമന്നും പ്രവചനമുണ്ടായി. 'നിബിറു' എന്നൊരു ഗ്രഹംതന്നെയില്ലെന്ന് പറഞ്ഞ് ഗവേഷകർ രംഗത്തെത്തിയെങ്കിലും മനുഷ്യരുടെ ഭീതി അവസാനിച്ചില്ല. ഒരു വലിയ ഉല്‍ക്ക ഭൂമിയില്‍ വന്നുപതിക്കുമെന്നും അതിനെ തടയാന്‍ നമുക്കാവില്ലെന്നും നിരവധി തവണ പ്രവചനമുണ്ടായി. 2029ഓടെ ഭൂമിക്ക് സമീപത്തുകൂടി കടന്നുപോവുന്ന 99942 അപോഫിസ് ഉല്‍ക്കയെക്കുറിച്ചുള്ള ട്വീറ്റിലാണ് ഭൂമി നേരിടാൻ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്ക് സൂചിപ്പിച്ചത്. ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയെ വലം വെക്കുന്നത്ര ദൂരപരിധിയിൽ വരെ ഉൽക്ക എത്തിയേക്കാമെന്നാണ് കരുതുന്നത്. അപോഫിസ് ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍ വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം മുഴുവന്‍ ഇല്ലാതാകുമെന്നും പ്രവചനമുണ്ടായി.



ദിനോസറുകൾ ഇല്ലാതായത്​

ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൂറ്റന്‍ ഉല്‍ക്കാപതനം കാരണമാണ് ഭൂമിയില്‍നിന്ന് ദിനോസറുകളെ പൂർണമായും ഇല്ലാതാക്കിയതെന്ന പഠനവും ഇതോടൊപ്പം ചേർത്തുവായിക്കുന്നവരുണ്ട്. എന്തായാലും ഈ സാഹചര്യങ്ങൾ എങ്ങ​െന നേരിടാമെന്ന പഠനത്തിലാണ് ഗവേഷകർ. ഗുരുത്വാകർഷണം കണ്ടെത്തിയ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഐസക്​ ന്യൂട്ടനും ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞൻ സ്​റ്റീഫൻ ഹോക്കിങ്ങുമെല്ലാം ലോകാവസാനത്തെക്കുറിച്ച് പ്രവചിച്ചിരുന്നു. കോവിഡ് വ്യാപനവും പ്രകൃതിദുരന്തങ്ങളും വർധിച്ചതോടെ 2020 ലോകാവസാനമാണെന്ന് കരുതുന്നവരുമുണ്ട്. ഏതായാലും നമ്മുടെ ലോകം ഉടനൊന്നും അവസാനിക്കുമെന്ന പേടി വേണ്ട. നിരവധി നൂറ്റാണ്ടുകൾകൊണ്ട് ഉണ്ടായ ലോകം അവസാനിക്കുകയാണെങ്കിലും പതിയെ ആയിരിക്കുമെന്നാണ് വലിയൊരു വിഭാഗം ഗവേഷകരും പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.