ലോക സമാധാനത്തിന് യുനൈറ്റഡ് നാഷൻസ്

ലോക സമാധാനം എന്ന ലക്ഷ്യം മുൻ നിർത്തി 1945ൽ സ്ഥാപിക്കപ്പട്ട സംഘടനയാണ് യുനൈറ്റഡ് നാഷൻസ് ഓർഗനൈസേഷൻ അഥവാ ഐക്യരാഷ്ട്ര സഭ. 1941 ആ​ഗ​സ്​​റ്റി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി വി​ൻ​സ്​​റ്റ​ണ്‍ ച​ർ​ച്ചി​ലും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്ക്​ലി​ന്‍ ഡി ​റൂ​സ്​വെ​ൽ​റ്റും ഒ​പ്പി​ട്ട അ​റ്റ്​​ലാ​ൻറിക് ചാ​ർ​ട്ട​റി​ൽ ആ​ഗോ​ള ത​ർ​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഒ​രു പു​തി​യ സ​മി​തി രൂ​പവത്​ക​രി​ക്കുമെന്ന തീ​രു​മാ​ന​മാണ്​​ സം​ഘ​ട​ന​ രൂപവത്​കരിക്കാൻ കാരണമായത്​. അമേരിക്ക, റഷ്യ, ബ്രിട്ടൻ എ​ന്നീ രാ​ജ്യ​ങ്ങ​ളുടെ നേതൃത്വത്തിൽ 1945 ഒ​ക്​​ടോ​ബ​ർ 24ന്​ ​51 ​രാ​ജ്യ​ങ്ങ​ളു​മാ​യി ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ഔദ്യോ​ഗി​ക​മാ​യി സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ​യി​ൽ നി​ല​വി​ൽ വ​ന്നു. ഇതി​ന്റെ ഓർമക്കായാണ് ലോകമെമ്പാടും ഒ​ക്​​ടോ​ബ​ർ 24ന് യു.​എ​ൻ ദിനമായി ആചരിക്കുന്നത്. 1948 മു​തലാണ് ദി​നാ​ച​ര​ണം തു​ട​ങ്ങി​യത്. ആ​റ് ഘ​ട​ക​ങ്ങ​ളാ​ണ് പ്രധാനമായും യു.എന്നിനുള്ളത്. പൊ​തു​സ​ഭ, സു​ര​ക്ഷാ​സ​മി​തി, ട്ര​സ്​റ്റീ​ഷി​പ് കൗ​ൺ​സി​ൽ, അന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി,

സാ​മ്പ​ത്തി​ക​സാ​മൂ​ഹി​ക സ​മി​തി, സെ​ക്ര​ട്ടേ​റി​യ​റ്റ് എന്നിവ. ഇവകൂടാതെ നിരവധി ഏജൻസികൾ യു.എന്നിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ന്യൂയോർക്കിലെ മാ​ൻ​ഹാട്ട​ൺ ആണ്​ ഐക്യരാഷ്​ട്രസംഘടനയുടെ ആസ്ഥാനം.

യു.എൻ

1. ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ സെഷനിൽ അധ്യക്ഷത വഹിച്ച ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പോൾ-ഹെൻറി സ്പാക്ക് (ബെൽജിയം) ആണ്. ബെൽജിയത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം.

2. ദക്ഷിണ കൊറിയയുടെ ബാൻ കി മൂണിന്റെ പിൻഗാമിയായി വന്ന പോർച്ചുഗലിൽനിന്നുള്ള അന്റോണിയോ ഗുട്ടെറസ് ആണ് നിലവിലെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ.

അന്റോണിയോ ഗുട്ടെറസ്

3. യു.എൻ ജനറൽ അസംബ്ലി ഒരു പ്രസിഡന്റിനെയും 21 വൈസ് പ്രസിഡന്റുമാരെയുമാണ് തിരഞ്ഞെടുക്കുക. ഒരുവർഷമാണ് കാലാവധി. ജനറൽ അസംബ്ലി സെഷനുകളിൽ അധ്യക്ഷത വഹിക്കുന്നത് യു.എൻ പ്രസിഡന്റുമാരാണ്. 1971 മുതൽ സെക്രട്ടറി ജനറലുകൾ അഞ്ച് വർഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുക. പ്രതിനിധികളുടെ വിവേചനാധികാരം അനുസരിച്ച് ജനറൽ സെക്രട്ടറിക്ക് രണ്ടാം തവണയും ഈ സ്ഥാനത്ത് തുടരാനാകും.

4. പടിഞ്ഞാറൻ യൂറോപ്പ്, ലാറ്റിൻ അമേരിക്ക, കരീബിയൻ, കിഴക്കൻ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള അംഗരാജ്യങ്ങളിൽനിന്ന് ഓരോ വർഷവും ഊഴമനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ തെരഞ്ഞെടുക്കും.

5. മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര സമാധാനവും പ്രോത്സാഹിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രധാന ചുമതല. സഹായം എത്തിക്കുന്നതിനും സംഘട്ടനങ്ങൾ തടയുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സംഘടന പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

6. രൂപവത്കരണകാലത്ത് യു.എന്നിൽ 51 അംഗരാജ്യങ്ങളാണുണ്ടായിരുന്നത്. ഇന്ന് 193 രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിലുണ്ട്.

7. 140 രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യു.എൻ ശക്തമായി പോരാടുന്നുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തിനായി യു.എൻ 80 പ്രഖ്യാപനങ്ങൾ നടത്തി. നിരവധി ഉടമ്പടികളുമുണ്ടാക്കി.

8. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌ സഖ്യകക്ഷികളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദമായിരുന്നു 'ഐക്യരാഷ്ട്രം' എന്നത്‌.

9. ഐക്യരാഷ്ട്രസഭയിലെ 193ാമത്തെ അംഗമാണ് ദക്ഷിണ സുഡാൻ. 2011 ലാണ് ഈ രാജ്യം യു.എന്നിൽ ചേർന്നത്.

10. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ന്യൂയോർക്ക് നഗരത്തിലെ കെട്ടിടവും സ്ഥലവും ഒരു അന്താരാഷ്ട്ര പ്രദേശമായാണ് കണക്കാക്കുന്നത്.

11. ജോൺ ഡി റോക്ക്ഫെല്ലർ ജൂനിയർ ആണ് ഐക്യരാഷ്ട്രസഭയുടെ കെട്ടിടം സ്ഥാപിച്ച ന്യൂയോർക്ക് സിറ്റിയിലെ സ്ഥലം വാങ്ങിയത്. ഓസ്കാർ നീമേയർ, ലെ കോർബുസിയർ എന്നിവർ ചേർന്നാണ് കെട്ടിടം രൂപകല്പന ചെയ്തത്.

12. ഐക്യരാഷ്ട്രസഭയ്ക്ക് സ്വന്തമായി തപാൽ സ്റ്റാമ്പും പോസ്റ്റ് ഓഫിസുമുണ്ട്. വിയന്ന, ജനീവ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ യു.എൻ ഓഫിസുകളിൽനിന്ന് യു.എൻ സ്റ്റാമ്പുകൾ ലഭ്യമാണ്.

13. ആറ് ഔദ്യോഗിക ആറ് ഭാഷകളാണ് യു.എൻ ഉപയോഗിക്കുന്നത് -ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബിക്, റഷ്യൻ, ചൈനീസ്. അതേസമയം തർജമയെ യു.എൻ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

യു.എൻ ഏജൻസികളും ചിഹ്നങ്ങളും

ILO

ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ

സ്ഥാപിതം: 1919

ആസ്ഥാനം: ജനീവ

IAEA

ഇൻറർനാഷനൽ അറ്റോമിക് എനർജി ഏജൻസി

സ്ഥാപിതം: 1957

ആസ്ഥാനം: വിയന്ന

FAO

ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ

സ്ഥാപിതം: 1945

ആസ്ഥാനം: റോം

UNESCO

യുനൈറ്റഡ് നേഷൻസ്​ എജുക്കേഷനൽ സയൻറിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ

സ്ഥാപിതം: 1945

ആസ്ഥാനം: പാരിസ്​

WHO

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

സ്ഥാപിതം: 1948

ആസ്ഥാനം: ജനീവ

IBRD

ഇൻറർനാഷനൽ ബാങ്ക് ഫോർ റീ കൺസ്​ട്രക്ഷൻ ആൻഡ് ഡെവലപ്മെൻറ്

സ്ഥാപിതം: 1944

ആസ്ഥാനം: വാഷിങ്ടൺ

WMO

വേൾഡ് മിറ്റി​യറോളജിക്കൽ ഓർഗനൈസേഷൻ

സ്ഥാപിതം: 1950

ആസ്ഥാനം: ജനീവ

IMO

ഇൻറർനാഷനൽ മാരിടൈം ഓർഗനൈസേഷൻ

സ്ഥാപിതം: 1958

ആസ്ഥാനം: ലണ്ടൻ

UNICEF

യുനൈറ്റഡ് നേഷൻസ്​ ഇൻറർനാഷനൽ ചിൽഡ്രൻസ്​ എമർജൻസി ഫണ്ട്

സ്ഥാപിതം: 1946

ആസ്ഥാനം: ന്യൂയോർക്

WTO

വേൾഡ് േട്രഡ് ഓർഗനൈസേഷൻ

സ്ഥാപിതം: 1995

ആസ്ഥാനം: ജനീവ

UNDP

യുനൈറ്റഡ് നേഷൻസ്​ ഡെവലപ്മെൻറ് പ്രോഗ്രാം

സ്ഥാപിതം: 1965

ആസ്ഥാനം: ന്യൂയോർക്

UNEP

യുനൈറ്റഡ് നേഷൻസ്​ എൻവയൺമെൻറൽ പ്രോഗ്രാം

സ്ഥാപിതം: 1972

ആസ്ഥാനം: നെയ്റോബി

UNFPA

യുനൈറ്റഡ് നേഷൻസ്​ ഫണ്ട് ഫോർ പോപുലേഷൻ ആക്ടിവിറ്റീസ്

സ്ഥാപിതം: 1969

ആസ്ഥാനം: ന്യൂയോർക്

UNHCR

യുനൈറ്റഡ് നാഷൻസ്​ ഹൈകമീഷൻ ഫോർ റെഫ്യൂജീസ്​

സ്ഥാപിതം: 1950

ആസ്ഥാനം: ജനീവ

UNIDO

യുനൈറ്റഡ് നേഷൻസ്​ ഇൻഡസ്​ട്രിയൽ ഡെവലപ്മെൻറ് ഓർഗനൈസേഷൻ

സ്ഥാപിതം: 1966

ആസ്ഥാനം: വിയന

IFAD

ഇൻറർനാഷനൽ ഫണ്ട് ഫോർ അഗ്രികൾചറൽ ഡെവലപ്മെൻറ്

സ്ഥാപിതം: 1977

ആസ്ഥാനം: റോം

UNCTAD

യുനൈറ്റഡ് നേഷൻസ്​ കോൺഫറൻസ്​ ഓൺ േട്രഡ് ആൻഡ് ഡെവലപ്മെൻറ്

സ്ഥാപിതം: 1964

ആസ്ഥാനം: ജനീവ

UNITAR

യുനൈറ്റഡ് നേഷൻസ്​ ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ െട്രയ്നിങ് ആൻഡ് റിസർച്

സ്ഥാപിതം: 1963

ആസ്ഥാനം: ജനീവ

UNRWA

യുനൈറ്റഡ് നാഷൻസ്​ റിലീഫ് ആൻഡ് വർക്ക് ഫോർ ഫലസ്തീൻ റെഫ്യൂജീസ്​ ഇൻ ദ വെസ്​റ്റ് ഏഷ്യ)

സ്ഥാപിതം: 1949

ആസ്ഥാനം: അമ്മാൻ

WFP

വേൾഡ് ഫുഡ് പ്രോഗ്രാം

സ്ഥാപിതം: 1961

ആസ്ഥാനം: റോം

UNWTO

യുനൈറ്റഡ് നേഷൻസ്​ വേൾഡ് ടൂറിസം ഓർഗനൈസേഷൻ

സ്ഥാപിതം: 1946

ആസ്ഥാനം: മാഡ്രിഡ്

WIPO

വേൾഡ് ഇൻറലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ

സ്ഥാപിതം: 1967

ആസ്ഥാനം: ജനീവ

UNV

യുനൈറ്റഡ് നേഷൻസ്​ വളൻറിയേഴ്സ്​

സ്ഥാപിതം: 1970

ആസ്ഥാനം: ജർമനി

UNODC

യുനൈറ്റഡ് നേഷൻസ്​ ഓഫിസ്​ ഓൺ ഡ്രഗ്സ്​ ആൻഡ് ക്രൈം

സ്ഥാപിതം: 1977

ആസ്ഥാനം: വിയന

ITC

ഇൻറർനാഷനൽ ട്രേഡ് സെൻറർ

സ്ഥാപിതം: 1964

ആസ്ഥാനം: ജനീവ

UNHABITAT

യുനൈറ്റഡ് നേഷൻസ്​ ഹ്യൂമൺ സെറ്റിൽമെൻറ് പ്രോഗ്രാം

സ്ഥാപിതം: 1978

ആസ്ഥാനം: നെയ്റോബി

CTBTO

കോംപ്രിഹെൻസിവ് ന്യൂക്ലിയർ ടെസ്​റ്റ് ബാൻ ട്രീറ്റി ഓർഗനൈസേഷൻ

സ്ഥാപിതം: 1996

ആസ്ഥാനം: വിയന്ന

IDA

ഇൻറർനാഷനൽ ഡെവലപ്മെൻറ് അസോസിയേഷൻ

സ്ഥാപിതം: 1960

ആസ്ഥാനം: വാഷിങ്ടൺ

IFC

ഇൻറർനാഷനൽ ഫിനാൻസ്​ കോർപറേഷൻ

സ്ഥാപിതം: 1956

ആസ്ഥാനം: വാഷിങ്ടൺ

IMF

ഇൻറർനാഷനൽ മോണിറ്ററി ഫണ്ട്

സ്ഥാപിതം: 1944

ആസ്ഥാനം: വാഷിങ്ടൺ

ICAO

ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ കമ്യൂണിക്കേഷൻ ഓർഗനൈസേഷൻ

സ്ഥാപിതം: 1944

ആസ്ഥാനം: മോൺട്രിയോൾ

UPU

യൂനിവേഴ്സൽ പോസ്​റ്റൽ യൂനിയൻ

സ്ഥാപിതം: 1874

ആസ്ഥാനം: ബേൺ

ITU

ഇൻറർനാഷനൽ ടെലി കമ്യൂണിക്കേഷൻ യൂനിയൻ

സ്ഥാപിതം: 1865

ആസ്ഥാനം: ജനീവ

OPCW

ഓർഗനൈസേഷൻ ഫോർ ദ െപ്രാഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ്​

സ്ഥാപിതം: 1997

ആസ്ഥാനം: ഹേഗ്

MIGA

മൾട്ടി ലാറ്ററൽ ഇൻവെസ്​റ്റ്മെൻറ് ഗാരൻറി ഏജൻസി

സ്ഥാപിതം: 1988

ആസ്ഥാനം: വാഷിങ്ടൺ

ICSID

ഇൻറർനാഷനൽ സെൻറർ ഫോർ സെറ്റിൽമെൻറ് ഓഫ് ഇൻവെസ്​റ്റ്മെൻറ് ഡിസ്​പ്യൂട്സ്​

സ്ഥാപിതം: 1966

ആസ്ഥാനം: വാഷിങ്ടൺ

UNCDF

യുനൈറ്റഡ് നേഷൻസ്​ കാപിറ്റൽ ഡെവലപ്മെൻറ് ഫണ്ട്

സ്ഥാപിതം: 1966

ആസ്ഥാനം: ന്യൂയോർക്

UN WOMEN

യുനൈറ്റഡ് നേഷൻസ്​ എൻറിറ്റി ഫോർ ജെൻഡർ ഇക്വാലിറ്റി ആൻഡ് ദ എംപവർമെൻറ് ഓഫ് വിമൻ

സ്ഥാപിതം: 2010

ആസ്ഥാനം: ന്യൂയോർക്

UNPBC

യുനൈറ്റഡ് നേഷൻസ്​ പീസ്​ ബിൽഡിങ് കമീഷൻ

സ്ഥാപിതം: 2005

ആസ്ഥാനം: ന്യൂയോർക്

Tags:    
News Summary - United Nations intergovernmental organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.