​െഎക്യരാഷ്​ട്ര സംഘടനയുടെ പൊതുസമ്മേളനചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗത്തിന്​ 60 ആണ്ട്​. ഏഴു​ മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്ന ആ പ്രസംഗം ഒരു മലയാളിയുടെ പേരിലുള്ളതാണ്​- വി.കെ. കൃഷ്​ണമേനോൻ എന്നറിയപ്പെടുന്ന കോഴിക്കോട്​ പന്നിയങ്കരയിൽ 1896ൽ ജനിച്ച വേങ്ങാലിൽ കൃഷ്​ണമേനാനാണ്​ അത്​ നടത്തിയത്​. അതോടെ വി.കെ. കൃഷ്​ണമേനോൻ രാജ്യാന്തര വേദിയിൽ അറിയപ്പെട്ടത്​ 'Hero of Kashmir' എന്നായിരുന്നു. 1957 ജനുവരി 23ന്​ അഞ്ചു​ മണിക്കൂറും ജനുവരി 24ന്​ രണ്ടു മണിക്കൂർ 48 മിനിറ്റും നീണ്ടുനിന്നതായിരുന്നു ആ പ്രസംഗം. കൃഷ്​ണമേനോന്​ മു​േമ്പാ ശേഷമോ ഇത്രയും നീണ്ടുനിന്ന പ്രസംഗം യു.എൻ ചരിത്രത്തിലുമില്ല.

യു.എൻ പൊതുസഭയിൽ പ്രസംഗകർക്ക്​ ​ തടസ്സമില്ലാതെ എത്ര വേണമെങ്കിലും സംസാരിക്കാം. അങ്ങനെയാണ്​ കൃഷ്​ണമേനോൻ, കശ്​മീരിനെ സംബന്ധിച്ച ചരിത്രപ്രസിദ്ധമായ ഇൗ പ്രസംഗം നടത്തിയത്​. ചേരിചേരാ പ്രസ്​ഥാനത്തിന്​ (Non alignment movement) ആ പേര്​ നിർദേശിച്ച വ്യക്തി അദ്ദേഹമായിരുന്നു. ലോകപ്രശസ്​തമായ പെൻഗ്വിൻ ബുക്​സി​െൻറ സഹസ്​ഥാപകരിൽ ഒരാളുമാണ്​. ലണ്ടനിൽനിന്നുള്ള ഇൗ പുസ്​തകശാലയിലാണ്​ പുറംചട്ടക്ക്​ Paper back ആദ്യമായി പരീക്ഷിച്ചത്​. നയതന്ത്രരംഗത്ത്​ നെഹ്​റുവിന്​ ചാണക്യതന്ത്രങ്ങൾ ഉപദേശിച്ചുകൊടുത്തിരുന്ന അദ്ദേഹത്തെ പാശ്ചാത്യമാധ്യമങ്ങൾ വിശേഷിപ്പിച്ചത്​ 'ഇന്ത്യൻ റാസ്​പുട്ടിൻ' എന്നായിരുന്നു.




നെഹ്​റുവിനൊപ്പം

ലണ്ടനിലെ പഠനകാലത്തുതന്നെ ചങ്ങാത്തം സ്​ഥാപിച്ച നെഹ്​റു, കൃഷ്​ണമേനോനെ 1953 മദ്രാസ്​ സംസ്​ഥാനത്തുനിന്ന്​ രാജ്യസഭയിലെത്തിച്ചു. 1956ലെ നെഹ്​റു മന്ത്രിസഭയിൽ വകുപ്പി​ല്ലാ മന്ത്രിയായി നിയമിക്കപ്പെട്ട കൃഷ്​ണമേനോനെ 1957ൽ പ്രതിരോധമന്ത്രിയായി നെഹ്​റു ഉയർത്തി. ഇതേ വർഷംതന്നെ വടക്കൻ ബോംബെ നിയോജകമണ്ഡലത്തിൽനിന്നും ലോക്​സഭയിലും വിജയിച്ചെത്തി. ഗോവയെ ​പോർചുഗീസുകാരിൽനിന്ന്​ മോചിപ്പിക്കുന്നതിൽ നേതൃപരമായ പങ്കും അദ്ദേഹം വഹിച്ചു. നെഹ്​റുവി​െൻറ 'കൗശലക്കാരനായ ചെകുത്താൻ കൂട്ടുകാരൻ' എന്ന്​ കൃഷ്​ണമേനോനെ ആക്ഷേപിച്ചവരും കുറവല്ല. എങ്കിലും 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലുണ്ടായ കെടുതിയുടെ പേരിൽ പഴികേൾക്കാനായിരുന്നു കൃഷ്​ണമേനോ​െൻറ നിയോഗം.



ടൈം മാസികയിലെ മലയാളി മുഖം

നെഹ്​റുവിനെ നയിക്കുന്ന പാമ്പാട്ടിയായി ടൈം മാസികയുടെ മുഖചിത്രമായി ഇതേ വർഷം കൃഷ്​ണമേനോൻ എത്തി. പ്രശസ്​തമായ ടൈം മാസികയുടെ മുഖചിത്രമായി വന്ന ഏക മലയാളി! 1964ൽ നെഹ്​റുവി​െൻറ മരണത്തോടെ വി.കെ. കൃഷ്​ണമേനോ​െൻറയും പ്രതാപകാലം അവസാനിച്ചു. 1967ൽ വടക്കുകിഴക്ക്​ ബോംബെയിൽനിന്ന്​ സ്വതന്ത്രനായി മത്സരിക്കേണ്ടിവന്ന കൃഷ്​ണമേനോന്​ തോൽക്കേണ്ടിവന്നു. 1968ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ്​ ഒൗദ്യോഗിക സ്​ഥാനാർഥിയോട്​ കൃഷ്​ണമേനോൻ തോറ്റു.

എന്നാൽ, 1971ൽ ഇ.എം.എസി​െൻറ പിന്തുണയോടെ ഇടതുപക്ഷ സ്​ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന്​ അദ്ദേഹം ലോക്​സഭയിലെത്തി. 1974ൽ മരിക്കുന്നതുവരെ പാർലമെ​േൻററിയായിരുന്ന കൃഷ്​ണമേനോ​െൻറ പേരിലാണ്​ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതി ആരോപണത്തി​െൻറ വിരലും ചൂണ്ടപ്പെട്ടത്​. 1948ൽ ഇന്ത്യൻ സൈന്യത്തിനുവേണ്ടി ബ്രിട്ടനിൽനിന്ന്​ ജീപ്പ്​ ഇറക്കുമതി ചെയ്​തതിൽ മതിയായ ജാഗ്രത പുലർത്താത്ത നടപടിയായി കണ്ട ഇൗ ആരോപണം മുണ്ഡര ജീപ്പ്​ കുംഭകോണം എന്ന പേരിലറിയപ്പെട്ടു.

'അഗ്​നിപർവതം എരിഞ്ഞടങ്ങുന്നു​'

1974 ഒക്​ടോബർ ആറിന്​ അന്തരിച്ച വി.കെ. കൃഷ്​ണമേനോ​െൻറ അനുശോചനക്കുറിപ്പിൽ അന്നത്തെ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി കുറിച്ചത്​ 'ഒരഗ്​നി പർവതം എരിഞ്ഞടങ്ങി' എന്നാണ്​.  

Tags:    
News Summary - Histoic speach in un general assembly by V K Krishnamenon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.