ചിലർ മുന്നറിയിപ്പ് തരാറില്ലേ ''ഇയാെളാരു ഇബ്ലീസാണ് അടുക്കല്ലേ''. ''ഇബ്ലീസിെൻറ ബാധകയറിയ വ്യക്തിയാണവൻ വേണ്ടാത്തതേ ചെയ്യു''. ഇബ്ലീസ് എന്നത് വിശുദ്ധ ഖുർആനിൽനിന്നും വന്ന് മലയാളത്തിലും പ്രചാരമേറിയ അറബിവാക്കാണ്. തിന്മയുടെ പ്രതിരൂപം, ദൈവത്തിനെതിരെ പ്രവർത്തിക്കുന്നവൻ, വെറുക്കപ്പെട്ടവൻ എന്നൊക്കെയുള്ള അർഥത്തിലാണീ പ്രയോഗം. ഇബ്ലീസിെൻറ കഥകേൾക്കൂ.
ഇസ്ലാം മതപ്രകാരം മനുഷ്യവർഗത്തിെൻറ ആദ്യ പിതാവായി കണക്കാക്കുന്നത് ആദം നബിയെയാണ്. ഖുർആൻ പറയുന്നു- അല്ലാഹു ഭൂമിയും ആകാശവും പടച്ചു. അനന്തരം പ്രകാശത്തിൽനിന്ന് ജിന്നുകളെയും സൃഷ്ടിച്ചു. പിന്നെ ഭൂമിയിലെ മണ്ണിൽനിന്ന് ആദം നബിയെ സൃഷ്ടിച്ചു. ആദം നബിയെ സ്രാഷ്ടാംഗം പ്രണമിക്കാൻ ജിന്നുകളോടും മലക്കുകളോടും ആ സമയം അല്ലാഹു കൽപിച്ചു. ഇബ്ലീസ് എന്ന ജിന്നൊഴികെ ബാക്കിയുള്ളവരെല്ലാം അത് അനുസരിച്ചു. ആദം നബിയോടുള്ള അസൂയയും അഹങ്കാരവും കാരണമാണ് ഇബ്ലീസ് അത് ചെയ്യാതിരുന്നത്. ''നീ എന്തുകൊണ്ടാണ് എെൻറ മനുഷ്യസൃഷ്ടിയെ വണങ്ങാത്തത്'' എന്ന അല്ലാഹുവിെൻറ ചോദ്യത്തിന് ഇബ്ലീസ് ഇങ്ങനെ മറുപടിനൽകി- ''അല്ലാഹു എന്നെ സൃഷ്ടിച്ചത് അഗ്നി കൊണ്ടാണ്. ആദമിനെ വെറും മണ്ണുകൊണ്ടും. അതിനാൽ ഞാൻ ആദമിനെക്കാൾ മീതെയാണ്. വണങ്ങേണ്ടതില്ല''. മത്സരത്തിെൻറയും അഹംഭാവത്തിെൻറയും കഥ അവിടെയാരംഭിക്കുന്നു. ശേഷം അല്ലാഹുവും ഇബ്ലീസും തമ്മിൽ വാഗ്വാദം തന്നെയുണ്ടായി. അവസാനം അല്ലാഹു ശപിച്ചു- ''ഇബ്ലീസ് ഇനിമുതൽ വെറുക്കപ്പെട്ടവൻ, ഇവിടെനിന്ന് പോവുക. സവിശേഷ സൃഷ്ടിയായ ജിന്നുകളുടെ കൂട്ടത്തിലിനി നിനക്ക് സ്ഥാനമില്ല.'' ഇങ്ങനെ അല്ലാഹുവിെൻറ സവിധത്തിൽനിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടു ഭ്രഷ്ടനായ ജിന്നാണ് ഇബ്ലീസ്. പോരും മുമ്പ് ഇബ്ലീസ് അല്ലാഹുവിനോട് പറഞ്ഞു. ''നീ എന്നെ പുറത്താക്കിയതിനാൽ ഇനി ഞാൻ നിെൻറ അടിമകളെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും വഴിപിഴപ്പിക്കാൻ തക്കം പാർത്തിരിക്കും'' സ്രഷ്ടാവ് വിഭാവനം ചെയ്ത ശാന്തിയുടെയും സമാധാനത്തിെൻറയും മനോഹര ലോകം അങ്ങനെ ആദ്യം മുതലെ ഇടപെട്ട് അലേങ്കാലമാക്കാൻ ഇബ്ലീസ് ശ്രമിക്കുന്നു. ഇബ്ലീസ് ഏതുലോകത്തുമുണ്ട്.
പ്രപഞ്ചത്തിൽ മനുഷ്യനെ കൂടാതെ ദൈവത്തിെൻറ അനേകം സൃഷ്ടികളുണ്ട്് ജിന്നുകളെയും മലക്കുകളേയും പോലുള്ളവയെ കാണാനോ അനുഭവിക്കാനോ ഉള്ള ഇന്ദ്രിയം മനുഷ്യനില്ല. എന്നാൽ, മറ്റുള്ളവർക്ക് കിട്ടാത്ത ഒന്ന് ദൈവം മനുഷ്യന് കനിഞ്ഞിട്ടുണ്ട്. വിശേഷ ബുദ്ധി. അത് ഇൗ പ്രപഞ്ചം മുഴുവൻ തിരിച്ചു കിട്ടാനുള്ള അവെൻറ വിളക്കാണ്. വിവേചിച്ചറിയാനും തീരുമാനമെടുക്കാനുമുള്ള ഇൗ കഴിവിലാണ് ഇബ്ലീസ് പിടിമുറുക്കുക. നേരായ മാർഗത്തിൽ പോവുേമ്പാഴും എന്തോ ഒന്ന് നമ്മെ വഴിപിഴപ്പിക്കാനായും ദുർവിചാരങ്ങൾ ഉണർത്താനും പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ആ സത്വമാണ് ഇബ്ലീസ്. അതിനെ ജയിക്കലാണ് മനുഷ്യത്വം. വെളിച്ചത്തിൽനിന്ന് അന്ധകാരത്തിലേക്കും കരുണയിൽനിന്ന് ഹിംസയിലേക്കും നയിക്കാൻ ഇൗ കറുത്ത ശക്തി ശ്രമിക്കും. അതിനടിമപ്പെടുന്നവന് നരകമാണ് പ്രതിഫലമെന്ന് ഖുർആൻ നിർവചിക്കുന്നു. ഇബ്ലീസിനെ ജയിക്കുന്നവനോ മഹത്തായ സ്വർഗവും.
മുസ്ലിം വിശ്വാസികളുടെ ഏതൊരു പ്രാർഥനയും തുടങ്ങുന്നത് ഇബ്ലീസിെൻറ തിന്മകളിൽനിന്ന് ഞങ്ങളെ രക്ഷിക്കണേ എന്ന അപേക്ഷയോടെയാണ്. ഹജ്ജിെൻറ അനുഷ്ഠാനങ്ങളിൽ ഒന്നായ മിനായിലെ കല്ലെറിയൽ, ഇബ്ലീസിനെ അഥവാ ചെകുത്താനെ സ്വന്തം മനസ്സിൽ കയറിക്കൂടാനനുവദിക്കാതെ ആട്ടിയോടിക്കാനുള്ള പ്രതീകാത്മക കർമമാണ്. നമ്മളിലെല്ലാവർക്കും ഇബ്ലീസിെൻറ ബാധകയറാതെ നല്ല മനുഷ്യരായി വിളങ്ങാനാകെട്ട. ഇബ്ലീസ് എന്ന വാക്കിെൻറ കഥയോടൊപ്പം ഇൗയൊരു ഇച്ഛാശക്തിയും ഇൗ കുറിപ്പിൽനിന്ന് സ്വാംശീകരിക്കുമല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.