ലോകത്തിലെ നാലാമത്തെ ഏറ്റവും ശക്തമായ വ്യോമസേന, വ്യോമസൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനവിഭാഗം, ഏകദേശം 1,70,000 ജീവനക്കാരും 1400ലധികം വിമാനങ്ങളുമുള്ള ഇന്ത്യന്‍ വായുസേന 2021 ഒക്ടോബര്‍ 8ന് 89ാമത് വ്യോമസേന ദിനമാചരിക്കുന്നു.
1932 ഒക്ടോബര്‍ 8ന് യു.കെ റോയല്‍ എയര്‍ ഫോഴ്‌സിന്റെ പിന്തുണ സേനയായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി ഉയർന്നതിന്റെ സ്മരണാര്‍ഥവും ജവാന്മാരുടെയും മുഴുവന്‍ സേനയുടെയും നിസ്വാർഥ പരിശ്രമങ്ങളെ ആദരിക്കാനും തിരിച്ചറിയാനുമാണ് ഇൗ ദിനാചരണം. എല്ലാ വര്‍ഷവും ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് ആഘോഷം നടക്കുക.
-ഡസാള്‍ട്ട് റഫാല്‍: ഫ്രഞ്ച് കമ്പനിയായ ഡസാള്‍ ഏവിയേഷന്‍ രൂപകല്‍പന ചെയ്ത് നിർമിച്ച ആധുനിക യുദ്ധവിമാനമാണ് ഡസാള്‍ട്ട് റഫാല്‍.
-സുഖോയി എസ്.യു.-30 എം.കെ.ഐ: റഷ്യന്‍ കമ്പനി സുഖോയി വികസിപ്പിച്ച ദീര്‍ഘദൂര യുദ്ധവിമാനമായ സുഖോയി എസ്.യു.-30 എം.കെ.ഐ സുഖോയില്‍ നിന്നുമുള്ള അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡിലാണ് നിർമിക്കുന്നത്.
-മികോയാന്‍ മിഗ് -29 : സോവിയറ്റ് യൂനിയനില്‍ രൂപകല്‍പന ചെയ്ത ഇരട്ട എൻജിന്‍ ജെറ്റ് യുദ്ധവിമാനമായ മികോയാന്‍ മിഗ് -29 പലതരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള മള്‍ട്ടിറോള്‍ ഫൈറ്ററുകളായി സജ്ജീകരിച്ചിരിക്കുന്നു.
-ഡസാള്‍ട്ട് മിറാഷ് 2000 : ഫ്രഞ്ച് നിർമിത യുദ്ധവിമാനമായ ഡസാള്‍ട്ട് മിറാഷ് 2000ന് ഇന്ത്യന്‍ വായുസേന ഇട്ടിരിക്കുന്ന പേര്‍ വജ്ര എന്നാണ്. ഇന്ത്യ, യു.എ.ഇ, തായ് മുതലായ രാജ്യങ്ങളുടെ വായുസേനയില്‍ ഇവ ഉപയോഗിക്കുന്നു.
-ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് തേജസ് : ഇന്ത്യന്‍ നിര്‍മിത ഈ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്.
-മികോയാന്‍-ഗുരേവിച്ച് മിഗ്-21: ശബ്ദാധിവേഗ പോര്‍വിമാനമായ മിഗ്-21 ഇന്ത്യയില്‍ ത്രിശൂല്‍ വിക്രം ബൈസണ്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഏകദേശം 60 രാജ്യങ്ങള്‍ മിഗ് -21 പറത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സായുധ സേനയുടെ നിര്‍ണായക അവയവമായ ഇന്ത്യന്‍ വ്യോമസേന (ഐ.എ.എഫ്) രാജ്യം നടത്തുന്ന യുദ്ധങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. രാജ്യങ്ങള്‍ക്കുള്ളിലെ സായുധ സംഘട്ടനങ്ങളില്‍ ഇന്ത്യന്‍ വ്യോമമേഖല സുരക്ഷിതമാക്കുക, വ്യോമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെ അക്ഷീണപ്രയത്‌നം നടത്തുന്നതിനാല്‍തന്നെയാണ് ലോകത്തിലെ മുന്‍നിര വ്യോമസേനകളില്‍ ഒന്നായി ഐ.എ.എഫ് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.