രാജ്യത്തിന്റെ അടിത്തറയാണ് ഭരണഘടന. ഭരണഘടനയെ നമുക്ക് എങ്ങനെ നിർവചിക്കാം? രാജ്യത്തെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും കടമകളെക്കുറിച്ചും പൗരനെ ബോധ്യപ്പെടുത്തുന്നതാണ് ഭരണഘടന. 1949 നവംബർ 26ന് ഭരണഘടന നിർമാണ സമിതി ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസത്തിന്റെ ഓർമയിൽ എല്ലാ വർഷവും നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. സംവിധാൻ ദിവസ്, ദേശീയദിനം, ഭരണഘടന തുടങ്ങിയ പേരുകളിലൊക്കെ ഈ ദിനം അറിയപ്പെടുന്നു.
ഏതൊരു രാജ്യത്തിന്റെയും പ്രത്യേകിച്ച്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ നെടുന്തൂൺ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഭരണഘടനയാണ്. ഇന്ത്യയിലാദ്യമായി ഭരണഘടന എന്ന ആശയം മുന്നോട്ടുവെച്ചത് 1934ൽ എം.എൻ. റോയിയാണ്. 1940ൽ ആഗസ്റ്റ് ഓഫർ എന്നറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യക്കായി ഒരു ഭരണഘടന എന്ന ആവശ്യം ബ്രിട്ടീഷുകാർ അംഗീകരിച്ചു. ഇന്ത്യക്ക് അധികാരം കൈമാറുന്നതിനായി രൂപവത്കരിച്ച കാബിനറ്റ് മിഷൻ 1946 ജൂലൈയിൽ ഭരണഘടന നിർമാണ സഭ രൂപവത്കരിച്ചതോടെയാണ് ഭരണഘടനയെന്ന സ്വപ്നം യാഥാർഥ്യത്തോടടുത്തത്. ഡോ. രാജേന്ദ്രപ്രസാദായിരുന്നു അധ്യക്ഷൻ.
1947 ആഗസ്റ്റ് 29ന് ഭരണഘടന നിർമാണ സഭ, കരട് നിർമാണ കമ്മിറ്റി രൂപവത്കരിച്ചു. ഡോ. ബി.ആർ. അംബേദ്കർ ആയിരുന്നു അധ്യക്ഷൻ. അദ്ദേഹമാണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് അറിയപ്പെടുന്നത്. 1948 ഫെബ്രുവരിയിൽ ഭരണഘടന നിർമാണസഭ, കരട് നിർമാണ കമ്മിറ്റി രൂപവത്കരിച്ചു. ഡോ. ബി.ആർ. അംബേദ്കറായിരുന്നു അധ്യക്ഷൻ. അദ്ദേഹമാണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് അറിയപ്പെടുന്നത്.
1948 ഫെബ്രുവരിയിൽ ഭരണഘടന നിർമാണസഭ അധ്യക്ഷനുമുന്നിൽ ഭരണഘടന സമർപ്പിക്കുകയും മാർച്ചിൽ ജനങ്ങളുടെ അഭിപ്രായത്തിനായി പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അഭിപ്രായം രേഖപ്പെടുത്താൻ എട്ടുമാസത്തെ സമയമാണ് അനുവദിച്ചത്. 1949 നവംബർ 26ന് ഭരണഘടന നിർമാണസഭ അംഗീകരിച്ചു. 1950 ജനുവരി 26ന് ഭരണഘടന നിലവിൽവന്നു.
ഭരണഘടനയിലെ ആശയങ്ങൾ മിക്കതും വിവിധ രാജ്യങ്ങളിൽനിന്നും സംവിധാനങ്ങളിൽനിന്നും കടംകൊണ്ടതാണ്. അതിനാലാണ് ഇന്ത്യൻ ഭരണഘടന കടംകൊണ്ട ഭരണഘടന (Borrowed Constitution) എന്നറിയപ്പെടുന്നത്. എന്നാൽ, ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനോടാണ്. ഇതിൽനിന്നാണ് ഗവർണർ പദവി, ഫെഡറൽ ഘടന, പബ്ലിക് സർവിസ് കമീഷൻ തുടങ്ങിയവയെല്ലാം ഭരണഘടന സ്വീകരിച്ചിട്ടുള്ളത്.
മറ്റു രാജ്യങ്ങളിൽനിന്നും സ്വീകരിച്ച ആശയങ്ങൾ
ബ്രിട്ടൻ: ജനാധിപത്യം, സ്പീക്കർ, പാർലമെന്ററി, നിയമവാഴ്ച, റിട്ടുകൾ, തെരഞ്ഞെടുപ്പ് സംവിധാനം, ദ്വിമണ്ഡല സഭ.
റഷ്യ: മൗലിക കടമകൾ, പഞ്ചവത്സര പദ്ധതി
കാനഡ: യൂനിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ
ജർമനി: അടിയന്തരാവസ്ഥ
യു.എസ്.എ: ആമുഖം, മൗലികാവകാശങ്ങൾ, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, ജുഡീഷ്യൽ റിവ്യൂ, ഇംപീച്ച്മെന്റ്, ലിഖിത ഭരണഘടന, വൈസ് പ്രസിഡന്റ്.
ഭരണഘടനയുടെ ആത്മാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആമുഖമാണ്. ആമുഖത്തിന്റെ ശിൽപി ജവഹർലാൽ നെഹ്റുവും. 1946 ഡിസംബർ 13ാം തീയതി ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് (Objective Resolution) പിന്നീട് ആമുഖമായി മാറിയത്. സർദാർ വല്ലഭഭായ് പട്ടേലാണ് മൗലികാവകാശങ്ങളുടെ ശിൽപി എന്നറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.