ഗ്രന്ഥശാല: വായനയുടെ നാൾവഴികൾ

സ്വാതി തിരുനാൾ മഹാരാജാവ് 1829ൽ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ചുകൊണ്ടാണ് കേരളത്തിലെ വായനകേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെതന്നെ ആദ്യത്തെ പൊതു ഗ്രന്ഥാലയത്തി​െൻറ സ്ഥാപകൻ സ്വാതി തിരുനാൾ മഹാരാജാവാണ്.

  • 1869ൽ എറണാകുളം പബ്ലിക് ലൈബ്രറിയും 1873ൽ തൃശൂർ പബ്ലിക് ലൈബ്രറിയും 1912ൽ കൊടുങ്ങല്ലൂർ പബ്ലിക് ലൈബ്രറിയും 1914ൽ ചെറായി പബ്ലിക് ലൈബ്രറിയും 1915ൽ തൃശൂർ യോഗക്ഷേമ ലൈബ്രറിയും സ്ഥാപിക്കപ്പെട്ടു. കൊച്ചി ഗവൺമെൻറ്​ ആവിഷ്കരിച്ച വയോജന വിദ്യാഭ്യാസ പരിപാടിയുടെ വ്യാപനത്തിനുവേണ്ടി 1925 മുതൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഗ്രാമീണ ഗ്രന്ഥശാലകൾ സ്ഥാപിച്ചു.
  • സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷ്​ ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നതോടൊപ്പം നാട്ടിലുടനീളം വായനശാലകൾ സ്ഥാപിക്കുക എന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ കർമപരിപാടിയുടെ ഭാഗമായിരുന്നു. 1901ൽ സ്ഥാപിച്ച തലശ്ശേരി വിക്ടോറിയ സ്മാരക ലൈബ്രറി, 1929ൽ കോഴിക്കോട് സ്ഥാപിതമായ സന്മാർഗദർശിനി, 1937ൽ ഐക്യകേരള ഗ്രന്ഥശാല, 1934ൽ ദേശപോഷിണി തുടങ്ങിയവയൊക്കെ അത്തരം പ്രവർത്തനത്തി​െൻറ ഫലമായുണ്ടായതാണ്.
  • മലബാർ മേഖലയിൽ വായനശാലകളുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ 1931ൽ ഒരു കൊല്ലത്തോളം അമ്പാട്ട് ശിവരാമ മേനോനും ഡോ. എസ്.ആർ. രംഗനാഥനും മലബാറിലുടനീളം സന്ദർശനം നടത്തിയിരുന്നു. മലബാറിലെ വായനശാല പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകം 1934ലെ ഗാന്ധിജിയുടെ കേരള സന്ദർശനമായിരുന്നു.

  • സ്വാതന്ത്ര്യത്തിനുശേഷം 1948ൽ ഇന്ത്യയിൽ ആദ്യമായി പാസാക്കിയ മദ്രാസ് ലൈബ്രറി ആക്ട് പ്രകാരം രൂപവത്​കരിച്ച മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റി പഴയ ചില ലൈബ്രറികൾ ഏറ്റെടുക്കുകയും പുതുതായി ചിലത് സ്ഥാപിക്കുകയും ചെയ്തു.
  • 1937 ജൂൺ 11ന് മലബാറി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് വായനശാല പ്രവർത്തകരെ സംഘടിപ്പിച്ച്​ ഒന്നാം മലബാർ വായനശാല സമ്മേളനം നടന്നു. മലബാർ വായനശാല സംഘത്തി​െൻറ പ്രവർത്തനഫലമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലും താലൂക്കുകളിലും സമ്മേളനങ്ങളും ബോധവത്കരണ ക്ലാസുകളും നടത്തുകയും ചെയ്തിരുന്നു. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് അസ്തിവാരമിട്ട ചിന്താഗതിയുടെ നാന്ദികൂടിയായിരുന്നു അത്തരം സമ്മേളനങ്ങൾ.
  • 1945 ​െസപ്​റ്റംബർ 14ന് അമ്പലപ്പുഴ സമ്മേളനത്തിൽ എടുത്ത തീരുമാനമനുസരിച്ചാണ് തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപംകൊള്ളുന്നത്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തിരുവിതാംകൂർ ഗ്രന്ഥശാല സംഘം കേരളപ്പിറവിക്കു ശേഷം കേരള ഗ്രന്ഥശാല സംഘമായി മാറുകയാണുണ്ടായത്.
  • 1948 ആഗസ്​റ്റ്​ മുതൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തി​െൻറ മുഖപത്രമായി 'ഗ്രന്ഥാലോകം' എന്ന പേരിൽ ദ്വൈമാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഒരു വർഷത്തിനകം അത് മാസികയായി ഇറങ്ങി. 'ഗ്രന്ഥാലോകം' എന്ന പേര് നിർദേശിച്ച ​പ്രഫ. എസ്. ഗുപ്തൻ നായർതന്നെയായിരുന്നു മാസികയുടെ ആദ്യ പത്രാധിപർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.