അക്വേർഡ് ഇമ്യൂണോ ഡഫിഷൻസി സിൻഡ്രോം എന്നതാണ് എയ്ഡ്സ് രോഗത്തിെൻറ പൂർണരൂപം. ഹ്യൂമൺ ഇമ്യൂണോ ഡഫിഷൻസി വൈറസ് എന്ന എച്ച്.ഐ വൈറസ് നമ്മുടെ ശരീരത്തിലേക്കെത്തുമ്പോഴാണ് എയ്ഡ്സ് രോഗം പിടിപെടുന്നത്. ശരീരത്തിെൻറ രോഗപ്രതിരോധശേഷിയെ തന്നെ തകരാറിലാക്കുന്ന എയ്ഡ്സിെൻറ വിശേഷങ്ങളറിഞ്ഞോളൂ.
ഒരു സ്ഥിരശരീരം ഇല്ലാത്ത ജീവിയാണ് വൈറസ്. അതിനാൽ ഇവ ആതിഥേയ ജീവിയുടെ ശരീരകോശങ്ങളിലാണ് വളരുന്നത്. വൈറസ് രോഗങ്ങൾ മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും മാത്രമല്ല ബാക്ടീരിയകളെ വരെ ബാധിക്കും.
ശരീരത്തിലേക്ക് വരുന്ന രോഗാണുക്കളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ കഴിവുള്ള പ്രതിരോധ കോശങ്ങളാണ് ലിംഫോസൈറ്റുകൾ. എന്നാൽ, ശരീരത്തിലേക്ക് കടക്കുന്ന എച്ച്.ഐ വൈറസ് ലിംഫോ സൈറ്റുകളുടെ എണ്ണം കുറക്കുകയും പ്രതിരോധശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലംപല രോഗങ്ങളും ബാധിക്കുന്ന അവസ്ഥയാണ് എയ്ഡ്സ്.
ശരീരത്തിൽ രണ്ടുതരം ലിംഫോസൈറ്റുകളാണുള്ളത്. B ലിംഫോസൈറ്റും T ലിംഫോസൈറ്റും. B ലിംഫോസൈറ്റുകൾ അസ്ഥിമജ്ജയിലും T ലിംഫോ സൈറ്റുകൾ തൈമസ് ഗ്രന്ഥിയിലും നിർമിക്കപ്പെടുന്നു. B ലിംഫോസൈറ്റുകൾ ആൻറി ജനുകൾക്കെതിരായി പുറപ്പെടുവിക്കുന്ന സവിശേഷ പ്രോട്ടീനുകളാണ് ആൻറിബോഡികൾ. ഇവ മൂന്ന് രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കുന്നു.
-ബാക്ടീരിയയുടെ കോശസ്തരത്തെ അടക്കം ശിഥിലീകരിച്ച് നശിപ്പിക്കുന്നു.
-മറ്റ് ആൻറിജനുകളുടെ ടോക്സിൻ നിർവീര്യമാക്കുന്നു.
-മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു
T ലിംഫോസൈറ്റുകൾ പ്രവർത്തിക്കുന്നവിധം
തൈമസ് ഗ്രന്ഥിയിൽ കാണപ്പെടുന്ന ഇവ തൈമോസിൻ എന്ന ഹോർമോണിെൻറ ഉൽപാദനത്തിനും പാകപ്പെടലിനും സഹായിക്കുന്നു. മൂന്ന് രീതിയിലാണ് ഇവ ശരീരത്തിൽ പ്രവർത്തിക്കുന്നത്.
-അർബുദ കോശങ്ങളെ നശിപ്പിക്കുന്നു.
-വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.
-മറ്റ് പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിക്കുന്നു.
1. എച്ച്.ഐ.വി ബാധിതരായ മാതാപിതാക്കളിൽനിന്ന് ഗർഭസ്ഥ ശിശുവിലേക്ക്.
2. എച്ച്.ഐ.വി ബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ
3. എച്ച്.ഐ.വി ബാധിതരുടെ രക്തം, അവയവം എന്നിവ സ്വീകരിക്കുന്നതിലൂടെ.
4. എച്ച്.ഐ.വി ബാധിതർക്ക് കുത്തിവെച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കുന്നതിലൂടെ
1.എച്ച്.ഐ.വി ബാധിതർ സ്പർശിച്ചാൽ
2. തുമ്മൽ, ചുമ, സംസാരം എന്നിവ വഴി
3. കൊതുക്, ഈച്ച എന്നിവ വഴി
4.എച്ച്.ഐ.വി ബാധിതരുമായി ഒന്നിച്ച് കഴിഞ്ഞാലും ഭക്ഷണം പങ്കുവെച്ചാലും
5. എച്ച്.ഐ.വി ബാധിതർ കുളിച്ച കുളത്തിൽ കുളിച്ചാൽ
6. ഒരേ ശൗചാലയം ഉപയോഗിച്ചാൽ
ആരോഗ്യവാനായ ഒരു വ്യക്തിയിൽ ക്യുബിക് മില്ലിമീറ്ററിൽ 500 മുതൽ 1500 വരെ സി.ഡി 4 കോശങ്ങൾ കാണും. എന്നാൽ, ഒരു ക്യുബിക് മില്ലിമീറ്ററിൽ 200 കോശങ്ങളിലും കുറവ് എന്ന തോതില്‍ CD4 കോശങ്ങളുടെ എണ്ണം കുറയുമ്പോഴാണ് എച്ച്.ഐ.വി പിടികൂടുന്നത്. ചികിത്സിക്കാതിരുന്നാൽ എച്ച്.ഐ.വി ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എയ്ഡ്സ് ആയി മാറുകയും ചെയ്യും.
-പനി, തൊണ്ടവേദന, ചർമത്തിലെ പാടുകൾ, ഓക്കാനം, വേദന, തലവേദന, വയറിന് അസ്വസ്ഥത മുതലായവയാണ് എച്ച്.ഐ.വിയുടെ ആദ്യ ലക്ഷണങ്ങൾ.
-അണുബാധ ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. തത്ഫലമായി ശരീരഭാരം കുറയും ഡയേറിയ, ലിംഫ് നോഡുകളില്‍ വീക്കം എന്നിവ ഉണ്ടാകും.
-പെട്ടെന്ന് ചികിത്സതേടിയില്ലെങ്കിൽ എച്ച്.ഐ.വി ബാധിച്ചവർക്ക് ക്ഷയം, ക്രിപ്റ്റോ കോക്കൽ മെനിഞ്ജൈറ്റിസ്, അണുബാധ, അർബുദങ്ങളായ ലിംഫോമ, കാപ്പോസിസ് സർകോമ എന്നിവ പിടിപെടാം.
പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ പറ്റാത്ത രോഗമാണ് എയ്ഡ്സ്. അതിനാൽ പിടിപെട്ടാൽ ആരോഗ്യകരമായ ജീവിതം ഇതിന് ആവശ്യമാണ്. പ്രതിരോധശേഷി കൂട്ടുന്ന മരുന്നുകളും ഭക്ഷണവുമാണ് പ്രധാനമായും കഴിക്കേണ്ടത്. ആൻറി റെട്രോവിയൽ തെറപ്പി (ART)യാണ് എച്ച്.ഐ.വി അണുബാധയുടെ നിലവിലുള്ള ചികിത്സാരീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.