ജീവൻ കൈക്കുമ്പിളിലെത്തു​േമ്പാൾ വെറുതെ നോക്കിനിൽക്കല്ലേ​...

ജീവനെക്കാൾ വലുതായി മറ്റൊന്നുമില്ല. എന്നാൽ, ദിനംപ്രതി നടക്കുന്ന വിവിധ രീതിയിലെ അപകടങ്ങളിലൂടെ എത്രയെത്ര ജീവനുകളാണ്​ പൊലിയുന്നത്​. ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾമൂലംതന്നെ. അപകടത്തിൽപ്പെട്ടയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനാകും എല്ലാവരുടെയും ശ്രമം. ജീവൻ അപകടത്തിലായാൽ 'കുറച്ച്​ മുമ്പ്​ ആശുപത്രിയി​െലത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാനായേനെ' എന്ന്​ ഡോക്​ടർമാർ പറയുന്നതു കേൾക്കാം. അപകടം നടന്നതുമുതൽ ഓരോ നിമിഷവും അത്രമേൽ പ്രാധാന്യമുള്ളതാണ്​ എന്നർഥം. ഈ ​േഗാൾഡൻ അവറുകൾ പ്രധാനമാണ്​. അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കാൻ അവിടെ ഓടിക്കൂടുന്ന എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്​. ഡോക്​ടർമാർക്കുമു​േമ്പ പ്രാഥമിക ചികിത്സ നൽകേണ്ടത്​ അവരാണ്. പക്ഷേ, കൃ​ത്യമായ അറിവുണ്ടെങ്കിൽ മാത്രമേ പ്രാഥമിക ചികിത്സ നൽകാവൂ. അല്ലെങ്കിൽ മുറിവൈദ്യൻ ആളെകൊല്ലുമെന്നാണ്​ പ്രമാണം.

എന്താണ്​ ഫസ്​റ്റ്​ എയ്​ഡ്​?

അപകടം നടന്നയുടൻ അപകടത്തിൽപ്പെട്ടയാൾക്ക്​ നൽകേണ്ട പ്രാഥമിക ചികിത്സയാണ്​ ഫസ്​റ്റ്​ എയ്​ഡ്​ അല്ലെങ്കിൽ പ്രഥമ ശുശ്രൂഷ. ജീവൻ നിലനിർത്തുകയാവണം ഇതിൽ പ്രധാനം. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിന്​ ഇടയിലെ സമയത്താണ്​ പ്രഥമ ശുശ്രൂഷ നൽകുക. ഒരു വ്യക്തിയുടെ ആരോഗ്യനില മോശമാകുന്ന ഏത്​ അപകട സന്ദർഭത്തിലും ഫസ്​റ്റ്​ എയ്​ഡ്​ ആവശ്യമായിവരും.



വാഹനാപകടം ഉണ്ടായാൽ

വാഹനാപകമുണ്ടായാൽ രക്തം വാർന്നുപോകുന്നുണ്ടെങ്കിൽ അവ നിർത്താനായിരിക്കണം പരമാവധി ശ്രമം. തുണി ഉപയോഗിച്ച്​ മുറിവ്​ കെട്ടിവെക്കാം. കഴിയുന്നതും ആംബുലൻസിൽതന്നെ വാഹനാപകടത്തിൽ​െപ്പട്ടവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കണം. ബൈക്ക്​ അപകടങ്ങൾ പോലുള്ളവയിൽ പലപ്പോഴും പുറമെ കാണുന്ന മുറിവിനെക്കാൾ ​ശരീരത്തിനകത്തായിരിക്കും (ഇൻറേണൽ ഇൻജ്വറി) പരിക്കുണ്ടാകുക. അപകടത്തിൽപ്പെട്ടവരെ അശാസ്​ത്രീയമായി എടുക്കുന്നതും കിടത്തുന്നതുമെല്ലാം ​ചിലപ്പോൾ കൂടുതൽ അപകടം ക്ഷണിച്ചുവരുത്താം. നിവർത്തികിടത്തി വേണം ഇത്തരം അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ. അല്ലെങ്കിൽ ന​ട്ടെല്ലിനും മറ്റും ചെറിയ പരിക്ക്​ പറ്റിയിട്ടുണ്ടെങ്കിൽ നില വഷളായേക്കാം.

വൈദ്യുതി ആഘാതമേറ്റാൽ

ഷോക്കേറ്റയാളെ ഉണങ്ങിയ കമ്പുകൊണ്ട് വൈദ്യുതിയിൽനിന്ന് വേർപ്പെടുത്താനായിരിക്കണം ആദ്യ ശ്രമം. പിന്നീട്​ കൃത്രിമ ശ്വാസോച്ഛാസം നൽകുക. പൊള്ളിയെങ്കിൽ ആ ഭാഗം തുണികൊണ്ട് പൊതിയുക.



ബോധക്ഷയം സംഭവിച്ചാൽ

നിൽക്കുന്നയാൾക്ക് ബോധം നഷ്​ടപ്പെട്ടാൽ അയാെള ആദ്യം നിവർത്തിക്കിടത്തണം. ബോധം പൂർണമായും നഷ്​ടപ്പെട്ടിട്ടില്ലെങ്കിൽ തല കാൽമുട്ടുകൾക്കിടയിൽ വരത്തക്കവിധം ഇരുത്തണം. ഇറുകിയ വസ്ത്രങ്ങൾ അയച്ചിട്ട്​ ശുദ്ധവായു ലഭിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യണം.

വെള്ളത്തിൽ വീണാൽ

വെള്ളത്തിൽ വീണവരെ കരയിലെത്തിച്ചാൽ രക്ഷപ്പെട്ടവർക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകണം. നെഞ്ചിെൻറ കീഴ്ഭാഗം ഉയർത്തിപ്പിടിച്ച് നെഞ്ചിെൻറ ഭാഗങ്ങളിൽ ശക്തിയായി അമർത്തണം. പിന്നീട്​ വായോടുവായ് വരുന്ന രീതിയിൽ ശ്വാസോച്ഛാസം നൽകുക.

വിഷം ശരീരത്തിനകത്ത് കടന്നാൽ

വിഷം വായിലൂടെ ശരീരത്തിനകത്ത്​ എത്തിയാൽ ധാരാളം വെള്ളം കുടിക്കാൻ നൽകണം. വായിൽ വിരലിട്ട് ഛർദ്ദിപ്പിക്കണം. അബോധാവസ്ഥയിലാണെങ്കിൽ തല ചെരിച്ചുകിടത്തി ഉടൻ ആശുപത്രിയിലെത്തിക്കണം.



മുറിവുണ്ടായാൽ

തണുത്ത വെള്ളമോ ഐസോ മുറിേവറ്റ ഭാഗത്ത് വെക്കുക. ആഴം കൂടിയ മുറിവാണെങ്കിൽ രോഗാണു മുക്തമാക്കിയ തുണിയോ ടവ്വലോ ഉപയോഗിച്ച് മുറിവേറ്റ സ്ഥലത്ത് കെട്ടുക. മർമസ്ഥാനങ്ങളിൽ മർദം പ്രയോഗിക്കുക.

അസ്ഥിഭംഗം സംഭവിച്ചാൽ

അപകടം സംഭവിച്ച ഭാഗം അനക്കം തട്ടാതെ സൂക്ഷിക്കണം. ഒടിവു സംഭവിച്ച ഭാഗത്ത് ക​േമ്പാ വടിയോ ഉപയോഗിച്ച് കെട്ടുക.

തീപ്പൊള്ള​േലറ്റാൽ

പൊള്ളിയ ഭാഗത്ത്​ വായു കടക്കാൻ അനുവദിക്കണം. തുടർന്ന് അണുമുക്തമാക്കിയ പഞ്ഞി, തുണി എന്നിവ ഉപയോഗിച്ച് പൊതിയുക. പൊള്ളലേറ്റ ഭാഗത്ത് തണുത്ത ജലം ഉപയോഗിക്കുന്നത് വേദന കുറയാൻ സഹായിക്കും. വെള്ളം കുടിക്കാൻ നൽകണം. പേസ്​റ്റ്​ പോലുള്ളവ ഒരിക്കലും മുറിവുണ്ടെങ്കിൽ പുരട്ടാതിരിക്കുക. കാരണം ആശുപത്രിയി​െലത്തിയ ശേഷം അവ നീക്കം ചെയ്യു​േമ്പാൾ കൂടുതൽ വേദന തിന്നേണ്ടിവരും. പഴുപ്പ്​ തുടങ്ങിയവ ഉണ്ടാകാനും കാരണമാകു​ം. ആഴത്തിൽ പൊള്ളലേറ്റാൽ ഉടൻ വൈദ്യസഹായം നൽകുക.


ആഹാരവസ്തു കുടുങ്ങിയാൽ

കുഞ്ഞുങ്ങൾക്ക്​ മുലപ്പാൽ നൽകു​േമ്പാഴോ വെള്ളം കുടി​ക്കു​േമ്പാഴോ ആഹാരം കഴിക്കു​േമ്പാഴോ മൂക്കിലോ വായിലോ കുടുങ്ങിയാൽ എല്ലാവരും തലയിൽ തട്ടുന്നത്​ കാണാം. എന്നാൽ അവ കൂടുതൽ അപകടമാകും ക്ഷണിച്ചുവരുത്തുക. കുനിച്ചുനിർത്തി ശരീരത്തിന്​ പുറത്ത്​ തട്ടിവേണം ഇവ നീക്കാൻ. ആഹാരവസ്​തു തൊണ്ടയിൽ കുടുങ്ങിയാൽ വായ്ക്കുള്ളിൽ വിരൽ കടത്തി തടസ്സം നീക്കണം. കുട്ടികളെ മടിയിൽ കമിഴ്ത്തിക്കിടത്തി തോളിന് ശക്തിയായി അമർത്തുക. രണ്ടു കൈയും ചേർത്ത് പൊക്കിളിന് മുകളിലേക്ക് അമർത്തുക. കസേരയിൽ കുനിച്ചിരുത്തി തോളിന് നടുവിൽ അമർത്തുക. ശരീരത്തിന് പുറത്ത് ശക്തിയായി അടിക്കണം.

പാമ്പുകടിയേറ്റാൽ

പാമ്പുകടിയേറ്റാൽ കടിയേറ്റ വ്യക്തിയുടെ ശരീരം ഇളകാൻ അനുവദിക്കാതിരിക്കുക. ശരീരം അനങ്ങിയാൽ രക്തയോട്ടം കൂടുകയും വിഷം ശരീരത്തി​െൻറ എല്ലാ ഭാ​ഗത്തേക്കും വ്യാപിക്കുകയും ചെയ്യും. കടിയേറ്റ ഭാഗം ഹൃദയത്തി​െൻറ ലെവലിൽനിന്ന്​ താഴ്​ത്തിപ്പിടിക്കണം. കടിയേറ്റ മുറിവ്​ ഭാഗത്തിൽനിന്ന്​ ഏകദേശം അഞ്ച്​ ഇഞ്ച്​ മുകളിലായി ചരടോ കട്ടിയുള്ള നൂലോ എന്നിവ ഉപയോഗിച്ച്​ കെട്ടണം. കെട്ടു​േമ്പാൾ അധികം മുറുക്കാതെ ഒരു വിരൽ ഗ്യാപ്പിട്ട്​ വേണം കെട്ടാൻ.

മിന്നലേറ്റാൽ

മിന്നലേറ്റാൽ ശ്വാസം ലഭിക്കുന്നില്ലെന്ന്​ തോന്നിയാൽ കൃത്രിമ ശ്വാസോച്ഛാസം നൽകണം. മൂക്ക്​ അമർത്തിപ്പിടിച്ച്​ വായിലൂടെ വേണം ശ്വാസം കൊടുക്കാൻ. ശ്വാസം ഉള്ളിലേക്ക്​ കൊടുത്ത്​ നെഞ്ചിൽ അമർത്തി പുറത്തുകളയുക. രോഗി തനിയെ ശ്വാസമെടുക്കുന്നതുവരെ ചെയ്യണം.

വിവരങ്ങൾക്ക്​ കടപ്പാട്​: ഡോ. ദീപക്​ എൻ.ടി, എൻ.എച്ച്​.എം മെഡിക്കൽ ഒാഫിസർ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.