കുന്നുകളും മലകളും നിറഞ്ഞ നാലുവശവും കടലിനാൽ ചുറ്റപ്പെട്ട ദ്വീപ്. വഴിതെറ്റിയെത്തുന്ന സഞ്ചാരികൾ. ദ്വീപിലേക്കെത്തുേമ്പാൾ മുതൽ പാമ്പുകളുടെ ആക്രമണം. ഹോളിവുഡ് സിനിമയിൽ മാത്രം കണ്ടുവരുന്ന രംഗങ്ങൾ നേരിൽ അറിയണെമങ്കിൽ ബ്രസീലിലെ ഇൗ 'ക്യൂമെഡാ ഗ്രാൻറ്' പാമ്പുദ്വീപിലെത്തിയാൽ മതി. സാവോപോളോ നഗരത്തിൽനിന്നും 21 മൈൽ ദൂരമേ ഇൗ ദ്വീപിലേക്കുള്ളൂ. ആകാശദൃശ്യങ്ങളിൽ ഇടതൂർന്ന മഴക്കാടുകളും മനോഹരമായ കുന്നുകളും മലകളും കാണാമെങ്കിലും ഇൗ ദ്വീപ് കരുതിവെക്കുക മരണമാണ്.
ദ്വീപിൽ എത്തപ്പെട്ടാൽ അവിടെനിന്നും രക്ഷപ്പെടുക അസാധ്യം. കാരണമെന്തന്നേല്ല. ദ്വീപിൽ കാലുകുത്തി രണ്ടടി വെക്കുന്നതിനുമുമ്പുതന്നെ പാമ്പുകടിച്ചിരിക്കും. വെറും 110 ഏക്കർ മാത്രമുള്ള ദ്വീപിൽ ഏകദേശം 4,30,000 പാമ്പുകളാണ് വിലസുന്നത്. ഒാരോ ചതുരശ്ര മീറ്ററിലും രണ്ടുമുതൽ അഞ്ചുവരെ പാമ്പുകൾ. മരണം ഉറപ്പായതിനാൽ ബ്രസീലിയിൻ ഭരണകൂടം പാമ്പുകളുടെ സ്വർഗത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ലോകത്തിലെ തന്നെ ഉഗ്രവിഷമുള്ള പാമ്പുകളിലൊന്നായ കുന്തത്തലയൻ സ്വർണ അണലിയുടെ വിഹാരകേന്ദ്രമാണിവിടം. കടിയേറ്റാൽ മാംസം പോലും ഉരുകിപോകുന്ന െകാടുംവിഷമാണ് സ്വർണത്തലയൻ അണലിക്ക്. കുന്തം പോലുള്ള തലയും സ്വർണ നിറവും ആയതിനാലാണ് ഇവക്ക് കുന്തത്തലയൻ സ്വർണ അണലി എന്ന പേരുവന്നത്. ലോകത്തിൽ പാമ്പ്ദ്വീപിൽ ധാരാളമായി കുന്തത്തലയൻ സ്വർണ അണലികൾ ഉണ്ടെങ്കിലും മറ്റു സ്ഥലങ്ങളിൽ നിന്ന് അപ്രത്യക്ഷമായതിനാൽ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദ്വീപിലെ ചെറുപക്ഷികളും പ്രാണികളുമാണ് ഇവയുടെ ഭക്ഷണം.
നിലവിൽ മനുഷ്യവാസമുണ്ടായിരുന്ന കാലത്ത് നിർമിച്ച ലൈറ്റ് ഹൗസ് അറ്റകുറ്റ പണിക്കായി നാവികസേനക്കും പാമ്പ് ഗവേഷകർക്കും മാത്രമാണ് ദ്വീപിലേക്ക് പ്രേവശനമുള്ളത്. പാമ്പ് കടിയേറ്റാൽ പ്രയോഗിക്കുന്ന പ്രതിവിഷവുമായാണ് ഇവർ ഇൗ ദ്വീപിലേക്കെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.