സ്വപ്നമാണോ?

പ​ത്തു കൊ​ല്ല​ത്തോ​ളം മു​മ്പ​ത്തെ ഒ​രു സ്വ​പ്ന​ത്തി​ൽ

വാ​പ്പി​ച്ച ഞ​ങ്ങ​ളോ​ടു പി​ണ​ങ്ങി വേ​റെ​വി​ടെ​യോ താ​മ​സി​ക്കു​ന്നു

ഇ​ട​യ്ക്ക് വ​ല്ല​പ്പോ​ഴു​മൊ​രു സ്വ​പ്ന​ത്തി​ൽ ഇ​റ​യ​ത്തു​വ​ന്ന് ചാ​രി​യി​രു​ന്നു

മ​രി​ച്ച ദി​വ​സ​ത്തെ പ്രാ​യ​മാ​ണ്

ഞ​ങ്ങ​ൾ കു​ഞ്ഞു​ങ്ങ​ൾ, ഞ​ങ്ങ​ളു​ടെ മ​ക്ക​ളും കു​ഞ്ഞു​ങ്ങ​ൾ

എ​ല്ലാ​വ​രും സ്കൂ​ളി​ൽ പോ​കാ​ൻ തി​ര​ക്കി​ടു​ന്നു

ഉ​മ്മി​ച്ച സി​നി​മ​യി​ലെ ഫി​ലോ​മി​ന​യെ​പ്പോ​ലെ

വാ​പ്പി​ച്ച​യെ ചീ​ത്ത പ​റ​ഞ്ഞുകൊ​ണ്ട് വി​ടു​പ​ണി​യി​ലോ​ടി​ന​ട​ക്കു​ന്നു

വ​ഴ​ക്കാ​ളി​യെ​ങ്കി​ലും സു​ന്ദ​രി​യാ​ണ്, ജ​യ​ഭാ​ര​തി​ലു​ക്കാ​ണ്.

ര​ണ്ടാ​ഴ്ച മു​മ്പ​ത്തെ ഒ​രു സ്വ​പ്ന​ത്തി​ൽ

ലു​ലു ഹൈ​പ്പ​ർമാ​ർ​ക്ക​റ്റി​ൽ എ​തി​രേ ന​ട​ന്നു​വ​രു​ന്നു

മ​രി​ച്ച​പ്പോ​ഴു​ള്ള മു​ഖ​ത്തെ ആ ​നീ​ർ​ക്കെ​ട്ട് ഇ​പ്പോ​ഴു​മു​ണ്ട്

നി​ന്റെ മ​ക്ക​ളെ​വി​ടെ എ​ന്നു ചോ​ദി​ച്ചു

അ​വ​ർ പ​ഠി​ക്കാ​ൻ​പോ​യ പ​ട്ട​ണ​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞു

അ​ന്ന് വാ​പ്പി​ച്ച വാ​ങ്ങി​ത്ത​ന്ന കു​പ്പ​ച്ചീ​ര

ഇ​ന്ന​ത്തെ സ്വ​പ്ന​ത്തി​ൽ

കാ​റി​ന്റെ ഡി​ക്കി​യി​ൽ

ഉ​ണ​ങ്ങി​ച്ചു​ങ്ങി​യി​രി​ക്കു​ന്നു.

‘‘ന​മ്മ​ള​ത് ഉ​മ്മി​ച്ചാ​യെ ഏ​ൽ​പ്പി​ക്കാ​ൻ മ​റ​ന്നു അ​ല്ലേ?’’ -അ​വ​ളോ​ട് ഞാ​ൻ

‘‘അ​തി​ന് ര​ണ്ടാ​ഴ്ച​യാ​യി​ട്ട് നി​ങ്ങ​ളി​വി​ടി​ല്ലാ​യി​രു​ന്ന​ല്ലോ’’ -അ​വ​ൾ

അ​പ്പോ​ഴേ​ക്കും മോ​ൾ വ​ന്ന് കു​ലു​ക്കി​യു​ണ​ർ​ത്തി:

‘‘Get up man, എ​ന്റെ ലീ​വ് ലെ​റ്റ​ർ ഇ​തു​വ​രെ മെ​യി​ൽ​ ചെ​യ്തി​ട്ടി​ല്ല.

You are an irresponsible father’’


റോ​ഡ്സൈ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഓ​ർ​മ​യാ​ണോ

ഉ​ട​മ്പി​ൽ ഓ​ർ​മ തെ​റി​പ്പി​ച്ചു​പാ​യു​ന്ന വാ​ഹ​ന​മാ​ണോ

ഏ​താ​ണ് ന​മ്മി​ലെ സ്വ​പ്നം എ​ന്ന് കെ​ട്ടി​പ്പി​ടി​ച്ച്

ക​ടി​ച്ചു പ​റി​ക്കു​ന്നു ഒ​രു സ്വ​പ്നം...

-സ്വ​പ്ന​മാ​ണോ എ​ല്ലാം?

ഈ ​വ​രി​ക​ളും.

Tags:    
News Summary - anvar ali madhyamam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.