പാട്ട് ഏത് കിളി പാടും വാനം നിന്നുയിർച്ചില്ല മേലെ ഞാനുമൊരു കിളിയായ് കേൾപ്പൂ ശ്രുതിമധുരമാ ഗീതം കൂട്ടിനും മീതേയായി വട്ടമിട്ടെന്നും ഞാനാ ഗാനത്തിന്നലയിൽ തെന്നിനീങ്ങും പോൽ ജീവിതം നീയൊപ്പമെങ്കിൽ ശാന്തം, ആകാശമെന്നല്ലയോ കാറ്റത്ത് കാതിൽ മൂളും പാട്ടിന്റെ സന്ദേശം സന്ധ്യ അന്തിനേരം ചെന്നിറത്തിൻ ചേറിളക്കിടും രാത്രിയാം ശശിലേഖ വെള്ളി വെളിച്ചമെത്തിക്കും പുഞ്ചയിൽ...
പാട്ട്
ഏത് കിളി പാടും വാനം നിന്നുയിർച്ചില്ല മേലെ
ഞാനുമൊരു കിളിയായ് കേൾപ്പൂ
ശ്രുതിമധുരമാ ഗീതം
കൂട്ടിനും മീതേയായി വട്ടമിട്ടെന്നും ഞാനാ
ഗാനത്തിന്നലയിൽ തെന്നിനീങ്ങും പോൽ ജീവിതം
നീയൊപ്പമെങ്കിൽ ശാന്തം, ആകാശമെന്നല്ലയോ
കാറ്റത്ത് കാതിൽ മൂളും പാട്ടിന്റെ സന്ദേശം
സന്ധ്യ
അന്തിനേരം ചെന്നിറത്തിൻ ചേറിളക്കിടും
രാത്രിയാം ശശിലേഖ വെള്ളി വെളിച്ചമെത്തിക്കും
പുഞ്ചയിൽ നെല്ലോല ചായും
കാറ്റിനീണം പോൽ
തേൻകുറിഞ്ഞിപ്പൂവുകൾ തൻ
വന്യഗന്ധം പോൽ
നീയടുത്തുണ്ടെന്നു ചൊല്ലും
കാട്ടുകൊമ്പന്മാർ
കേറിയൂർന്നു വരുന്ന വഴി നിൻ
കൈവിരൽപ്പാട്.
കാലണയ്ക്കു വകുപ്പു കിട്ടാതീവഴിക്കുവരും
മാനവർക്കു മലർന്നു വീഴാനീ മടിത്തട്ട്
പ്രേമതാപമിയന്ന കാമുകരുൾത്തുടിപ്പോടെ
ഗാഢമായ് പുണരുന്ന കര നിൻ
തീരമാകുന്നു.
ആഴം
പുഴയുടെ ആഴമെന്നാലത്
കാലത്തിന്റെ
ദേശത്തിന്റെ
പ്രകൃതിയുടെ
തുടർച്ച.
രണ്ടാമതൊരിറക്കമില്ല
ഒരു സമയത്തിലും
പാട്ടിലും
പ്രണയത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.