തോറ്റകുന്ന്

എ​പ്പോ​ഴും ഉ​ച്ച​യാ​യൊ​രു കു​ന്ന് ഒ​രു വി​ളി​യ​ക​ലെ കു​ന്തി​ച്ചി​രി​പ്പൊ​ണ്ട്... മൂ​ളി ചൊ​ല്ലു​വ​നേ​റെ​യു​ള്ളൊ​രു വാ​ക്ക് പൂ​ത്ത​ണ്ട കി​ലു​ക്ക​ണു​ണ്ട് കേ​ൾ​ക്കു​വാ​നാ​കെ​യു​ള്ളോ​രു​മാ​നം മ​ല​ർ​ക്കെ തു​റ​ന്നി​രി​പ്പൊ​ണ്ട് ഇ​ണ​ചേർ​ന്നി​രു​ന്നോ​രെ പി​രി​ച്ച​ട​ർ​ത്തി​യ​തി​ന്... ക​രി​പ്പ​ച്ച ന​ട്ടോ​രി​രു​ട്ടി​നെ പ​റി​ച്ചെ​റി​ഞ്ഞ​തി​ന്... വാ​ചാ​ലു​ക​ൾ ഉ​രി​യാ​ടി​യൊ​രു കു​ന്നി​ന്റെ തു​ണി​യു​രി​ഞ്ഞ​തി​ന്... ഒ​റ്റ​യാ​യൊ​രു ചേ​രു​മ​രം ഒ​റ്റ​യാ​യൊ​രു കി​ളി​മു​ട്ട ഒ​റ്റ​ക്കാ​ലു​മാ​യൊ​രാ​ൺ​മ​യി​ൽ ഒ​റ്റ​പ്പ​ഴ​വു​മാ​യൊ​രു കൊ​മ്പ് ഒ​റ്റ​യി​ല​യു​മാ​യൊ​രു...

എ​പ്പോ​ഴും ഉ​ച്ച​യാ​യൊ​രു കു​ന്ന്

ഒ​രു വി​ളി​യ​ക​ലെ കു​ന്തി​ച്ചി​രി​പ്പൊ​ണ്ട്...

മൂ​ളി ചൊ​ല്ലു​വ​നേ​റെ​യു​ള്ളൊ​രു വാ​ക്ക്

പൂ​ത്ത​ണ്ട കി​ലു​ക്ക​ണു​ണ്ട്

കേ​ൾ​ക്കു​വാ​നാ​കെ​യു​ള്ളോ​രു​മാ​നം

മ​ല​ർ​ക്കെ തു​റ​ന്നി​രി​പ്പൊ​ണ്ട്

ഇ​ണ​ചേർ​ന്നി​രു​ന്നോ​രെ

പി​രി​ച്ച​ട​ർ​ത്തി​യ​തി​ന്...

ക​രി​പ്പ​ച്ച ന​ട്ടോ​രി​രു​ട്ടി​നെ

പ​റി​ച്ചെ​റി​ഞ്ഞ​തി​ന്...

വാ​ചാ​ലു​ക​ൾ ഉ​രി​യാ​ടി​യൊ​രു

കു​ന്നി​ന്റെ തു​ണി​യു​രി​ഞ്ഞ​തി​ന്...


ഒ​റ്റ​യാ​യൊ​രു ചേ​രു​മ​രം

ഒ​റ്റ​യാ​യൊ​രു കി​ളി​മു​ട്ട

ഒ​റ്റ​ക്കാ​ലു​മാ​യൊ​രാ​ൺ​മ​യി​ൽ

ഒ​റ്റ​പ്പ​ഴ​വു​മാ​യൊ​രു കൊ​മ്പ്

ഒ​റ്റ​യി​ല​യു​മാ​യൊ​രു ചി​ല്ല...

കു​ന്ന് ഇ​പ്പോ​ഴും ഉ​ച്ച​യി​ൽ​ത​ന്നെ നി​ൽ​പ്പാ​ണ്

ഇ​ല​മു​ടി​യി​ല്ലാ​ത്ത ഉ​ച്ചി​യി​ലെ ചൂ​ട് ഊ​തി​യാ​റ്റു​ന്നു​ണ്ട്

ത​ല​യാ​ട്ടി​ക്ക​ളി​യു​മാ​യി

മു​ടി​യ​ഴി​ച്ചാ​ട​ണ​മെ​ന്നു​ണ്ട്

ഊ​രാ​ളി​മാ​ർ വി​ളി​ച്ചു​ചൊ​ല്ല​ണ​മെ​ന്നു​ണ്ട്

വ​ട്ട​ക്ക​ണ്ണെ​ഴു​ത്തു​ള്ളൊ​രു പു​ലി​ക്ക​ണ്ട​ൻ

ചേ​രി​ൽ ചാ​രി​യി​രി​പ്പൊ​ണ്ട്

മാ​ങ്ക​ണ്ണും വി​ല്ലു​കു​റി​യും വ​ര​ച്ചോ​രു നാ​ഗ​ക​ന്നി

മാ​ളം​തേ​ടി​യി​ഴ​യു​ന്നൊ​ണ്ട്

ഉ​ട​ഞ്ഞോ​രു​ട​ലും ര​ണ്ടു പൊ​യ്ക്ക​ൺ​ക​ളും

തോ​റ്റി​ച്ചു​രി​യാ​ട​ണ​മെ​ന്നു​ണ്ട്

കു​ന്ന് എ​പ്പോ​ഴും ഉ​ച്ച​യി​ൽത​ന്നെ​യാ​ണ്

കൈ​യേ​റാ​നൊ​രു കാ​റ്റി​ൻ തു​ടി

അ​ക​മു​റി​യി​ലി​ര​മ്പ​ണൊ​ണ്ട്

കൈ​യാളാ​നൊ​രു മേ​ലേ​രി​ക്ക​ന​ൽ

ക​ത്തി​ക്കേ​റി വ​ര​ണൊ​ണ്ട്

ആ​റാ​ടാ​നൊ​രു​മ​ല​യോ​ളം മ​ഴ

ഉ​യി​രും​കൊ​ണ്ടു​വ​ര​ണൊ​ണ്ട്

ക​രി​മ്പാ​റ​പൊ​ളി​ച്ചോ​രു ക​ട​ൽ

ആ​റാ​ടി​വ​ര​ണൊ​ണ്ട്

ചാ​യ്യി​ല്യ​ചോ​പ്പു ക​ല​ർ​ന്നൊ​രു ചെ​റു​പു​ഴ

വി​ണ്ടു വ​ര​ണ്ടു കെ​ട​പ്പു​ണ്ട്.

പൊ​ള്ളി​യ​ട​ർ​ന്ന വ​സൂ​രി​ക്ക​ല

വി​ത്ത് വി​ത​ച്ചു വ​ര​ണൊ​ണ്ട്

സ​ദാ ഉ​ച്ച​യാ​യൊ​രു​വ​ൾ

തീ​ക്കു​ന്നി​റ​ങ്ങി വ​ര​ണൊ​ണ്ട്

ചെ​റു​വ​ട്ട​ത്തി​ലൊ​രു നി​ഴ​ൽ കാ​ലി​ൽ ചു​റ്റി​യി​രി​പ്പൊ​ണ്ട്

ഉ​രു​ൾ​പൊ​ട്ടി വീ​ണ ഓ​ർ​മ​ക​ളി​ൽ നൊ​ന്ത്

അ​വ​ളും കു​ന്നും എ​പ്പോ​ഴും ഉ​ച്ച​യി​ലാ​ണ്

മാ​ർ​വ​ട്ട​വും കാ​ച്ച​മ​യ​വു​മി​ല്ലാ​തെ...

ഉ​ച്ച​യി​ൽ ത​ല​ചേ​ർ​ത്തു നി​ൽ​പ്പാ​ണ്...

അ​വ​ന്റെ ഉ​പ്പ് നു​ണ​ഞ്ഞ്...

ശ്വാ​സ​ത്തെ ശ്വ​സി​ച്ച്...

ഉ​ട​ലൊ​ട്ടി​യ നി​മി​ഷ​ത്തി​ൽ നി​ല​ച്ച്...

ആ​സ​ക്തി​ക​ളി​ൽ പു​ക​ഞ്ഞ്...

മ​ല​ർ​ന്നു​പോ​യ മ​ന​സ്സി​നെ ശാ​സി​ച്ച്‌...

അ​വ​നി​ൽ ചാ​ഞ്ഞി​രു​ന്നു അ​വ​ളും

കു​ന്നും ക​വി​ത കു​റി​ക്കു​ക​യാ​ണ്...

ഇ​പ്പോ​ഴും ഉ​ച്ചത​ന്നെ​യാ​ണി​രു​വ​ർ​ക്കും...

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT