അമ്പലത്തിൽ മണിമുഴങ്ങവേ ചിലതെല്ലാം നിനവിലെത്തി. മണിമുഴങ്ങുന്നതാർക്കുവേണ്ടി എന്നതിൽ ഒരു വ്യർഥതാബോധം ഒളിഞ്ഞിരിപ്പുണ്ട്. ഇങ്ങനെയല്ല വേണ്ടതെന്ന്, മറ്റൊരുവിധമാകേണ്ടതിന്റെ... ദുരധികാരത്താൽ ചിതറിത്തെറിച്ച ജനതയുടെ മനസ്സുപോൽ പൂച്ചയുടെ കഴുത്തിൽ കെട്ടേണ്ട മണി ഒരു ധീരനായക സങ്കൽപമാണ്. വസന്തത്തിന്റെ ഇടിമുഴക്കമായ് അതേതു ജനതയുടെയും നാളെയുടെ പ്രതീക്ഷയാണ്. എതിർസ്വരങ്ങളെയമർച്ച...
അമ്പലത്തിൽ
മണിമുഴങ്ങവേ
ചിലതെല്ലാം
നിനവിലെത്തി.
മണിമുഴങ്ങുന്നതാർക്കുവേണ്ടി
എന്നതിൽ
ഒരു വ്യർഥതാബോധം
ഒളിഞ്ഞിരിപ്പുണ്ട്.
ഇങ്ങനെയല്ല വേണ്ടതെന്ന്,
മറ്റൊരുവിധമാകേണ്ടതിന്റെ...
ദുരധികാരത്താൽ
ചിതറിത്തെറിച്ച
ജനതയുടെ മനസ്സുപോൽ
പൂച്ചയുടെ
കഴുത്തിൽ കെട്ടേണ്ട മണി
ഒരു ധീരനായക സങ്കൽപമാണ്.
വസന്തത്തിന്റെ ഇടിമുഴക്കമായ്
അതേതു ജനതയുടെയും
നാളെയുടെ പ്രതീക്ഷയാണ്.
എതിർസ്വരങ്ങളെയമർച്ച ചെയ്യുന്ന
ഇരുമ്പുകോട്ടയിലെ അധികാരദണ്ഡ്
മണിയടിയാലൊടിയണം
പ്രത്യാശ മരിച്ച
ജനത്തെയുണർത്താൻ
ഏതു മണിയടിക്കാവും?
മണിയടി
കൂട്ടമണിയടിക്കുന്ന
കപ്യാരുടെ കഥയിലുമെത്തിച്ചു.
ആ കഥ കാമ്പസ് കാലത്തേക്കും.
മണിപ്രവാളം പഠിപ്പിച്ച
മണിമാഷിലേക്കും.
(ഹൊ! എന്തൊരു പേര്!)
മണിമാഷ് തനി ശൃംഗാരവേലനായിരുന്നു.
വിഷയതൽപരൻ
തരംകിട്ടുമ്പോൾ ഉദ്ധരിപ്പിച്ചു കളയും.
മണിപ്രവാളം പഠിപ്പിച്ച മാഷ്
മണിയുടെ വെപ്രാളവുമായ് കിതച്ചു.
ഇന്നയാൾ
സെൻട്രൽ ജയിലിലെ
ഒരു നമ്പർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.