മൂന്ന് തെരുവ് പെണ്ണുങ്ങൾ -കവിത

ഒ​ന്നാ​മ​ത്ത​വ​ൾ ദൈ​വ​ത്തി​ന്റെ മു​ന്നി​ൽ പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി. വി​ത്തി​ല്ലാ​ത്ത ക​പ്പ​ങ്ങ​യും ഒ​രി​ക്ക​ലും മു​ള​ക്കാ​ത്ത വി​ത്തു​ക​ളു​ള്ള പേ​ര​ക്ക​യും വ​ഴി​യ​രി​കി​ലെ പ​ല​ക​യി​ൽ നി​ര​ത്തി​െ​വ​ച്ചൊ​രു പെ​ൺ​കു​ട്ടി. വി​ളി​ച്ചു പ​റ​യാ​തെ പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​മ്പോ​ൾ ത​ണ​ലി​ടു​ന്ന കു​ട​യി​ലൂ​ടെ ചൂ​ട​റി​യു​ന്ന​വ​ൾ. ര​ണ്ടാ​മ​ത്തെ പെ​ണ്ണ് പൊ​യ്ക്കാ​ലു​ക​ളി​ൽ പാ​ദ​സ​ര​മി​ട്ട​വ​ൾ അ​റ്റു​പോ​യ കാ​ലി​ന് പൊ​യ്ക്കാ​ലു​കൊ​ണ്ടു​ത്ത​രം കൊ​ടു​ക്കു​ന്ന​വ​ൾ. ച​ളി​പി​ടി​ച്ച കാ​ലു​ക​ളി​ൽ വേ​ദ​ന​യി​ല്ലാ​ത്ത...

ഒ​ന്നാ​മ​ത്ത​വ​ൾ

ദൈ​വ​ത്തി​ന്റെ മു​ന്നി​ൽ

പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി.

വി​ത്തി​ല്ലാ​ത്ത ക​പ്പ​ങ്ങ​യും

ഒ​രി​ക്ക​ലും മു​ള​ക്കാ​ത്ത വി​ത്തു​ക​ളു​ള്ള പേ​ര​ക്ക​യും

വ​ഴി​യ​രി​കി​ലെ പ​ല​ക​യി​ൽ നി​ര​ത്തി​െ​വ​ച്ചൊ​രു പെ​ൺ​കു​ട്ടി.

വി​ളി​ച്ചു പ​റ​യാ​തെ പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​മ്പോ​ൾ

ത​ണ​ലി​ടു​ന്ന കു​ട​യി​ലൂ​ടെ

ചൂ​ട​റി​യു​ന്ന​വ​ൾ.

ര​ണ്ടാ​മ​ത്തെ പെ​ണ്ണ്

പൊ​യ്ക്കാ​ലു​ക​ളി​ൽ

പാ​ദ​സ​ര​മി​ട്ട​വ​ൾ

അ​റ്റു​പോ​യ കാ​ലി​ന്

പൊ​യ്ക്കാ​ലു​കൊ​ണ്ടു​ത്ത​രം കൊ​ടു​ക്കു​ന്ന​വ​ൾ.

ച​ളി​പി​ടി​ച്ച കാ​ലു​ക​ളി​ൽ

വേ​ദ​ന​യി​ല്ലാ​ത്ത കാ​ലു​ക​ളെ

സ​സൂ​ക്ഷ്മം വൃ​ത്തി​യാ​ക്കു​ന്ന​വ​ൾ.

പാ​ദ​സ​രം​കൊ​ണ്ട് പൊ​യ്ക്കാ​ലി​ന് ജീ​വ​ൻ കൊ​ടു​ക്കു​ന്ന​വ​ൾ.

മൂ​ന്നാ​മ​ത്ത​വ​ൾ

ഉ​ടു​പ്പ് വി​ൽ​പ​ന​ക്കാ​രി

നി​റം മ​ങ്ങി​യ സ്വ​പ്ന​ങ്ങ​ളെ ഇ​ര​ന്നു വാ​ങ്ങി കീ​റ​ലു​ക​ൾ

തു​ന്നി​ച്ചേ​ർ​ത്ത്,

നി​റം കൊ​ടു​ത്ത് വീ​ണ്ടും വി​ൽ​പ​ന​ക്ക് ​െവ​ച്ചൊ​രു​വ​ൾ.

ആ​രു​ടെ​യോ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​ക് മു​ള​യ്ക്കു​മ്പോ​ൾ,

സ്വ​ന്തം ചി​റ​കു​ക​ൾ ത​ട​വി​നോ​ക്കു​ന്ന​വ​ൾ.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.