പകർച്ച

അ​പ്പു​റ​ത്തെ വീ​ട്ടി​ൽ ക​ല്യാ​ണ​മാ​യി​രു​ന്നു. പാ​യ​സം തി​ള​യ്ക്കു​ന്ന​തി​ന്റെ പ​പ്പ​ടം കാ​ച്ചു​ന്ന​തി​ന്റെ മു​ല്ല​പ്പൂ​വി​ന്റെ തി​ങ്ങി​വി​ങ്ങും പ​രി​മ​ള​ങ്ങ​ൾ. ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ വേ​ലി​ത്ത​ല​യ്ക്ക​ൽ​നി​ന്ന് ഏ​ന്തി​വ​ലി​ഞ്ഞു നോ​ക്കി. മാ​ങ്കു​യി​ലേ, പൂ​ങ്കു​യി​ലേ തേ​ടി വ​ന്ത നാ​ള്. ടേ​പ്പ് റെ​ക്കോ​ഡ​റി​ലൂ​ടെ ആ​ഹ്ലാ​ദം അ​ല​ത​ല്ലി​യൊ​ഴു​കി വ​ന്ന് ഞ​ങ്ങ​ളെ തൊ​ട്ടു. ഇ​ല​യി​ട്ടു മൂ​ടി​യ പു​ത്ത​ൻ കൊ​ട്ട​യു​മാ​യി കാ​ളി പി​ന്നാ​മ്പു​റ​ത്തെ​ത്തി വി​ളി​ച്ചു - അ​ച്ഛ​മ്മ അ​ടു​ക്ക​ള​വാ​തി​ൽ തു​റ​ന്നു. ഇ​തൊ​ക്കെ കൊ​ണ്ട​ര​ണ്ടീ​ർ​ന്നോ കാ​ളീ? (കൊ​ണ്ട​ര​ണം കൊ​ണ്ട​ര​ണം...

അ​പ്പു​റ​ത്തെ വീ​ട്ടി​ൽ ക​ല്യാ​ണ​മാ​യി​രു​ന്നു.

പാ​യ​സം തി​ള​യ്ക്കു​ന്ന​തി​ന്റെ

പ​പ്പ​ടം കാ​ച്ചു​ന്ന​തി​ന്റെ

മു​ല്ല​പ്പൂ​വി​ന്റെ

തി​ങ്ങി​വി​ങ്ങും പ​രി​മ​ള​ങ്ങ​ൾ.

ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ വേ​ലി​ത്ത​ല​യ്ക്ക​ൽ​നി​ന്ന് ഏ​ന്തി​വ​ലി​ഞ്ഞു നോ​ക്കി.

മാ​ങ്കു​യി​ലേ, പൂ​ങ്കു​യി​ലേ തേ​ടി വ​ന്ത നാ​ള്.

ടേ​പ്പ് റെ​ക്കോ​ഡ​റി​ലൂ​ടെ ആ​ഹ്ലാ​ദം അ​ല​ത​ല്ലി​യൊ​ഴു​കി വ​ന്ന് ഞ​ങ്ങ​ളെ തൊ​ട്ടു.

ഇ​ല​യി​ട്ടു മൂ​ടി​യ പു​ത്ത​ൻ കൊ​ട്ട​യു​മാ​യി

കാ​ളി പി​ന്നാ​മ്പു​റ​ത്തെ​ത്തി വി​ളി​ച്ചു -

അ​ച്ഛ​മ്മ അ​ടു​ക്ക​ള​വാ​തി​ൽ തു​റ​ന്നു.

ഇ​തൊ​ക്കെ കൊ​ണ്ട​ര​ണ്ടീ​ർ​ന്നോ കാ​ളീ?

(കൊ​ണ്ട​ര​ണം കൊ​ണ്ട​ര​ണം

ഞ​ങ്ങ​ൾ​ക്ക് കൊ​തി​യാ​യി​ട്ടു വ​യ്യ.

ഞ​ങ്ങ​ൾ കു​ട്ടി​ക​ള​ല്ലേ...)

അ​ച്ഛ​ച്ഛ​ൻ വ​ന്നു.

കൊ​ട്ട​യ​ട​ക്കം എ​ടു​ത്തോ​ളാ​ൻ പ​റ​ഞ്ഞു.

പ​റ​യ​ക്കു​ടീ​ന്ന് പ​ക​ർ​ച്ച വേ​ണ്ട.

വെ​ന്ത​യു​ട​ൻ കൂ​ട്ടി​ത്തൊ​ടാ​തെ പ​ക​ർ​ത്തി​വെ​ച്ച​താ​ണ് രാ​ഘ​വ​ണ്ടാ​രേ,

കു​ട്ട്യോ​ൾ​ക്കി​ത്തി​രി പാ​യ​സാ​ണ് -

കാ​ളി പോ​യി -

അ​ച്ഛ​ച്ഛ​ൻ വേ​ഗം മ​രി​ക്ക​ണേ​ന്ന്

കു​ട്ടി​ക​ൾ പ്രാ​ർ​ഥി​ച്ചു.

ചു​മ​രി​ലി​രു​ന്ന് നാ​രാ​യ​ണ ഗു​രു ചി​രി​ച്ചു.


ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ വ​ലു​താ​യി.

ഇ​പ്പോ​ഴും

ചി​ല ക​ല്യാ​ണ​ങ്ങ​ൾ​ക്കു മാ​ത്രം ത​ലേ​ന്നു​പോ​യി സ​മ്മാ​നം കൊ​ടു​ക്കും.

നാ​ര​ങ്ങാ​വെ​ള്ള​വും പൂ​വ​ൻ​പ​ഴ​വും സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​ക്കും.

വേ​റൊ​രു ക​ല്യാ​ണ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് തി​ടു​ക്ക​പ്പെ​ട്ടി​റ​ങ്ങും.

വീ​ട്ടി​ൽ വ​ന്ന് ചോ​റു​ണ്ണും.

ചു​വ​രി​ലി​രു​ന്ന് അ​ച്ഛ​ച്ഛ​ൻ ചി​രി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT