അവനവൻ നരകം

നീ​ല​വാ​നം,അ​തി​ൻ കു​റു​കെ പാ​റി നീ​ങ്ങും പ​ല​ത​രം പ​ക്ഷി​ക​ൾ കാ​ണു​കി​ല്ല ഈ ​ആ​കാ​ശ​യാ​ന​ങ്ങ​ൾ കാ​ണു​കി​ല്ല ജ​ലാ​ശ​യ​ഭം​ഗി​യും പൂ​ക്ക​ളും മ​ഴ​വി​ല്ലി​ന്റെ കാ​ന്തി​യും പാ​ഞ്ഞു പോ​കും പ​ല​യി​നം ജീ​വ​നും... കാ​ണു​മൊ​ന്ന​വ​ൻ കോ​ണ​നു​പാ​ത​ങ്ങ​ൾ ചേ​ർ​ന്ന ത​ൻ​മു​ഖം, മാ​രി​വി​ൽ​ച്ചി​ല്ലി​ക​ൾ ചോ​ന്നു ചോ​ര​യി​ത​ളു​ക​ൾപോ​ലെ വീ​ണു​ല​ർ​ന്ന ചൊ​ടി​ക​ൾ, താ​ര​ങ്ങ​ളെ ഭൂ​മി​യി​ലേ​ക്കി​റ​ക്കി​യ ക​ണ്ണു​ക​ൾ! ആ​ർ​ത്തി തീ​രു​ക​യി​ല്ലീ പ്ര​തി​ബിം​ബം, നോ​ക്കി രാ​ത്രി​പ​ക​ലു​ക​ൾ തീ​രു​ന്നു ക​ണ്ണി​ൽ വ​ൻ​ത​ടാ​ക​ത്തി​നെ​ക്കാ​ളും വി​സ്തൃ​ത​മാ​യ് പ​ര​ന്നൊ​ഴു​കു​ന്നു... ത​ന്നെ​ത്ത​ന്നെ...

നീ​ല​വാ​നം,

അ​തി​ൻ കു​റു​കെ

പാ​റി നീ​ങ്ങും പ​ല​ത​രം പ​ക്ഷി​ക​ൾ

കാ​ണു​കി​ല്ല ഈ ​ആ​കാ​ശ​യാ​ന​ങ്ങ​ൾ

കാ​ണു​കി​ല്ല ജ​ലാ​ശ​യ​ഭം​ഗി​യും

പൂ​ക്ക​ളും മ​ഴ​വി​ല്ലി​ന്റെ കാ​ന്തി​യും

പാ​ഞ്ഞു പോ​കും പ​ല​യി​നം ജീ​വ​നും...

കാ​ണു​മൊ​ന്ന​വ​ൻ കോ​ണ​നു​പാ​ത​ങ്ങ​ൾ

ചേ​ർ​ന്ന ത​ൻ​മു​ഖം, മാ​രി​വി​ൽ​ച്ചി​ല്ലി​ക​ൾ

ചോ​ന്നു ചോ​ര​യി​ത​ളു​ക​ൾപോ​ലെ

വീ​ണു​ല​ർ​ന്ന ചൊ​ടി​ക​ൾ,

താ​ര​ങ്ങ​ളെ

ഭൂ​മി​യി​ലേ​ക്കി​റ​ക്കി​യ ക​ണ്ണു​ക​ൾ!

ആ​ർ​ത്തി തീ​രു​ക​യി​ല്ലീ പ്ര​തി​ബിം​ബം,

നോ​ക്കി രാ​ത്രി​പ​ക​ലു​ക​ൾ തീ​രു​ന്നു

ക​ണ്ണി​ൽ വ​ൻ​ത​ടാ​ക​ത്തി​നെ​ക്കാ​ളും

വി​സ്തൃ​ത​മാ​യ് പ​ര​ന്നൊ​ഴു​കു​ന്നു...

ത​ന്നെ​ത്ത​ന്നെ കു​ടി​ച്ചു വ​റ്റി​ക്കു​ന്നു

ഉ​ന്മ​ത്ത​ഭോ​ഗി

സ്വ​യ​മോ​ഹി

ദു​ർ​ബ​ല​ൻ

ത​ന്നി​ൽ ദാ​ഹ​മ​ട​ങ്ങാ​തെ മ​റ്റൊ​ന്നി​ലും

മ​ന​സ്സു വെ​ക്കാ​തെ

സ്വേ​ച്ഛ​യാ​ല​ധി​കാ​ര ഗ​ർ​വി​നാ​ൽ

അ​ന്യ​നെ​യു​ട​ച്ചും ത​ക​ർ​ത്തും

ത​ന്നി​ലും വ​ലു​താ​യൊ​രു ത​ന്നെ

വേ​താ​ള​മാ​യി ചു​മ​ലി​ലെ​ടു​ത്തും

സ്നേ​ഹ​ദു​ഃഖ​ങ്ങ​ളൊ​ന്നു​മ​റി​യാ​തെ

ആ​ത്മ​രാ​ഗ​ത്താ​ല​ന്ധ​നാ​യ​വ​ൻ

നോ​ക്കിനി​ൽ​ക്കേ ഉ​ട​ല​ഴു​കി

കാ​ല​മാ​കും പു​ഴു നു​ര​ച്ചാ​ലും

കാ​ണു​കി​ല്ല ത​ൻ ഭം​ഗി​യ​ല്ലാ​തെ

ചു​റ്റി​ലു​മു​ള്ള​തൊ​ന്നു​മ​വി​വേ​കി

ചോ​ര​യി​ൽ തീ​യ​ല​യു​ള്ള പ്രേ​മ​ങ്ങ​ൾ

ചാ​ര​മാ​യ് ദൂ​ര​ദൂ​രേ അ​ലി​ഞ്ഞു

ആ​ത്മ​രാ​ഗി ത​ൻ മ​ക്ക​ൾ അ​നാ​ഥ​ർ

തീ​ക്ക​രു​ത്തി​ൽ ത​നി​യേ വ​ള​ർ​ന്നു

ത​ന്നു​ട​ലി​നു​മ​പ്പു​റ​മൊ​ന്നും കാ​ണു​വാ​ൻ

അ​ക​ക്കാ​ഴ്ച​ക​ളി​ല്ലാ​തെ

ത​ന്നി​ലേ​ക്ക് തി​രി​ഞ്ഞു തെ​ര​ഞ്ഞു

ത​ന്നെ പോ​ലു​മ​റി​യാ​തെ പോ​കു​വോ​ൻ

ഒ​റ്റൊ​രാ​ളാ​ല്ല​നേ​ക​രാ​ണ​വ​ൻ

പൊ​ള്ള​യാം അ​ക​മു​ള്ള പാ​ഴു​ട​ൽ

ക​ണ്ടുകൊ​ണ്ടേ​യി​രി​പ്പു

ത​ടാ​ക​ത്തി​ൻ കു​റ്റി​രു​ട്ടു​ള്ള മൂ​ല​യി​ൽ ത​ൻ മു​ഖം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.