വൃഥാസ്വപ്നങ്ങൾ മനസ്സിന്റെ പടവിറങ്ങുമ്പോൾ
ആശ്വാസത്തിന്റെ കണികാജലം
വായിലിറ്റിയ അനുഭൂതിയാകും.
ലളിതജീവിതസുഗമവീഥികളിൽ
ഓടിക്കളിക്കാൻ തോന്നും.
കഥയില്ലായ്മയുടെ നിഷാദനർത്തനം
അവസാനിക്കും.
കുതിച്ചുചാടുന്ന വിഷാദമാപിനി
നിയന്ത്രിതമാകും.
ഓർമകൾ തടാകത്തിൽ വഞ്ചിയിറക്കും.
നിമ്നോന്നതങ്ങൾ സമതലങ്ങളാകും.
ഒരു ചെറുപൂവുപോലും മന്ദഹാസമണിയിക്കും.
നമ്മൾ ജീവിതത്തിന്റെ കുളിരിലലിയും.
ചുവടുകൾ ആവേശത്തോടെ കുതിക്കും
ജീവിതം പുതുമ തേടുമ്പോഴാണ്
വൃഥാസ്വപ്നങ്ങൾ ഉപേക്ഷിക്കപ്പെടുന്നത്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.