മരണം

ഞാന്‍ മരിക്കണമെങ്കില്‍നിങ്ങള്‍ ജീവിക്കണം എന്റെ കഥ പറയുന്നതിന് എന്റെ വസ്തുക്കള്‍ വില്‍ക്കുന്നതിന് അതുകൊണ്ട് ഒരു കഷണം വെള്ളത്തുണി വാങ്ങുന്നതിന് ഒരു നൂലുണ്ടയും വലിയ വാലോടുകൂടിയ വെളുത്ത ഒരു പട്ടം നിർമിക്കുന്നതിന്, തന്റെ ശരീരത്തോട്, മാംസത്തോട് എന്തിന് തന്നോടുതന്നെ പറയാതെ വയ്യ തീയില്‍ പൊട്ടിച്ചിതറിപ്പോയ തന്റെ പിതാവിന്റെ വരവിനായി കണ്ണുകളില്‍ സ്വര്‍ഗത്തെ നിറച്ചു​െവച്ച് ഗസ്സയില്‍ എവിടെ​േയാ കാത്തിരിക്കുന്ന ഒരു കുഞ്ഞ് അത് കാണട്ടെ നിങ്ങള്‍ ഉണ്ടാക്കി പറക്കാന്‍ വിട്ട എന്റെ പട്ടം മുകളില്‍ പറക്കുന്നത് കാണട്ടെ ഒരു ദേവത...

ഞാന്‍ മരിക്കണമെങ്കില്‍

നിങ്ങള്‍ ജീവിക്കണം

എന്റെ കഥ പറയുന്നതിന്

എന്റെ വസ്തുക്കള്‍ വില്‍ക്കുന്നതിന്

അതുകൊണ്ട് ഒരു കഷണം

വെള്ളത്തുണി വാങ്ങുന്നതിന്

ഒരു നൂലുണ്ടയും

വലിയ വാലോടുകൂടിയ

വെളുത്ത ഒരു പട്ടം

നിർമിക്കുന്നതിന്,

തന്റെ ശരീരത്തോട്, മാംസത്തോട്

എന്തിന് തന്നോടുതന്നെ

പറയാതെ വയ്യ

തീയില്‍ പൊട്ടിച്ചിതറിപ്പോയ

തന്റെ പിതാവിന്റെ

വരവിനായി

കണ്ണുകളില്‍ സ്വര്‍ഗത്തെ

നിറച്ചു​െവച്ച്

ഗസ്സയില്‍ എവിടെ​േയാ

കാത്തിരിക്കുന്ന ഒരു കുഞ്ഞ്

അത് കാണട്ടെ

നിങ്ങള്‍ ഉണ്ടാക്കി പറക്കാന്‍ വിട്ട

എന്റെ പട്ടം

മുകളില്‍ പറക്കുന്നത് കാണട്ടെ

ഒരു ദേവത സ്നേഹം

തിരിച്ചുകൊണ്ടുവരുന്നെന്ന്

ഒരു നിമിഷത്തേക്കെങ്കിലും

വിശ്വസിച്ചുകൊള്ളട്ടെ

ഞാന്‍ മരിക്കുക തന്നെ

വേണമെങ്കില്‍

അത് വിശ്വാസത്തെ

കൊണ്ടുവരട്ടെ

അത് ഒരു കഥയാകട്ടെ.

=========

രിഫ്അത്ത് അൽ അരീര്‍

കവിയും പ്രഫസറും ആക്ടിവിസ്റ്റും. ഗസ്സയില്‍ ഡിസംബര്‍ ഒമ്പതിന് ആറുപേരടങ്ങിയ തന്റെ കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടു

(മൊഴിമാറ്റം: ഷാഫി ചെറുമാവിലായി)

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.