01അച്ഛനിരുട്ടിലാണെപ്പൊഴും പോരുക! ഇന്നും വരാറു- ണ്ടിരുട്ടു മാറ്റാൻ. അല്ലൽക്കയങ്ങളിൽ വെട്ടവും ശ്വാസവും അത്രയ്ക്ക-കലെയാപ്പോയകാലം. തുഴയുന്ന പക്വത! കാറ്റിലും കോളിലും അഴൽമിന്നിക്കത്തുമപാരശക്തി. എണ്ണിയുമെഴുതിയും പകരുവാനാവാത്ത പാഠങ്ങ-ളെത്ര കുറുക്കിത്തന്നു യൂണിവേഴ്സിറ്റികൾക്കാകാത്ത ജീവിതപാഠങ്ങൾ-ക്കച്ഛൻ ഗുരുപ്രഭാവൻ! വെട്ടമധികരിച്ചും വരാറുണ്ടന്ധകാരം വഴികളിലെൻ മുന്നിൽ ഇന്നുമിരുട്ടിലാണച്ഛൻവരാറുള്ളതതുപോലെ വെട്ടംവേറില്ലതന്നെ! ആകാശമിഴികളേ ആലക്തികങ്ങളേ ആകാനിങ്ങൾക്കീ പദംഗ്രഹിക്കാൻ! 02ഇടവഴിപ്പെണ്ണിന്റെ തേളുകുത്തീയെന്റെ കൈതരിക്കുമ്പൊഴും ‘‘അരുതരുത്! അതുനിന്റെ പെങ്ങൾ!’’...
01
അച്ഛനിരുട്ടിലാണെപ്പൊഴും
പോരുക! ഇന്നും വരാറു-
ണ്ടിരുട്ടു മാറ്റാൻ.
അല്ലൽക്കയങ്ങളിൽ വെട്ടവും ശ്വാസവും അത്രയ്ക്ക
-കലെയാപ്പോയകാലം.
തുഴയുന്ന പക്വത! കാറ്റിലും കോളിലും അഴൽമിന്നി
ക്കത്തുമപാരശക്തി.
എണ്ണിയുമെഴുതിയും പകരുവാനാവാത്ത പാഠങ്ങ-
ളെത്ര കുറുക്കിത്തന്നു
യൂണിവേഴ്സിറ്റികൾക്കാകാത്ത ജീവിതപാഠങ്ങൾ-
ക്കച്ഛൻ ഗുരുപ്രഭാവൻ!
വെട്ടമധികരിച്ചും വരാറുണ്ടന്ധകാരം വഴികളി
ലെൻ മുന്നിൽ
ഇന്നുമിരുട്ടിലാണച്ഛൻ
വരാറുള്ളതതുപോലെ
വെട്ടംവേറില്ലതന്നെ!
ആകാശമിഴികളേ ആലക്തികങ്ങളേ ആകാ
നിങ്ങൾക്കീ പദംഗ്രഹിക്കാൻ!
02
ഇടവഴിപ്പെണ്ണിന്റെ തേളുകുത്തീയെന്റെ
കൈതരിക്കുമ്പൊഴും
‘‘അരുതരുത്! അതു
നിന്റെ പെങ്ങൾ!’’ എന്നെന്റെ
പയ്യനെ കെട്ടിയിട്ടടിയോടടി...
-മുഴങ്ങുന്ന
മര്യാദതച്ഛൻ!
കുറുക്കുവഴിപ്പാഠവഴികളിൽ
നൂറിനു
നൂറ്റൊന്നുവാങ്ങി ഞാൻ
കേമനാവാൻ കൊതി-
പ്പടി ചവിട്ടീടവെ
‘‘വേണ്ടവേണ്ടെ’’ന്നെന്റെ
കൈപിടിച്ചെന്നുമേ
തോല്ക്കുവാൻ
കൂടെ നടന്നതച്ഛൻ!
ചെയ്യാതെ കൊയ്യുവാൻ
കയ്യാളും പൊയ്യുകൾ
തുമ്പിക്കൈ ചുറ്റിവലി
ക്കുന്ന കാലത്തു
വാരിക്കുഴിയിലെൻ
കൊമ്പനെ
വീഴ്ത്തിയുയർത്തിയ
തന്ത്രമച്ഛൻ!
ഇമവെട്ടിയിന്നുമെ-
ന്നാത്മാവിലിടിവെട്ടി
ആന്ധ്യമകറ്റുമാകാശമച്ഛൻ!
എഴുന്നള്ളിക്കാനൊരു
കൊമ്പനും കൊമ്പന്റെ
മേലേയിരുത്താൻ തിടമ്പും
ഞാനെന്റെ മക്കൾക്കു
ഭാഗം കൊടുക്കവെ
ഞാനെന്റെയച്ഛനും
അച്ഛന്റെയച്ഛനും!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.