സ്ഥലം

ഇത് ഏതാണ് സ്ഥലം?വിടർന്ന കണ്ണുകളുമായി നിൽക്കുന്ന ഉഷഃകാലത്തോട് ചോദിച്ചു. ‘‘അറിയില്ല ഞാനും ദിക്കറിയാതെ വന്നുപെട്ടതാണ്.’’ തെല്ലു പരിഭ്രമത്തോടെ അതെന്നോടു ചേർന്നുനിന്നു. ആകാശവും മരങ്ങളും വണ്ടികളും കടകളും കാണുന്നു.ഭൂമിതന്നെയാണ്. പക്ഷേ ഇവിടം എവിടമാണെന്ന്ഒരു പിടിയും കിട്ടുന്നില്ല – കുറച്ചു കഴിഞ്ഞപ്പോൾ പുലരിയില്ല.തിരിഞ്ഞുനടക്കുമ്പോൾഅതാ ഉച്ച വരുന്നു; സാരിയുടുത്ത ഒരു ദേഷ്യക്കാരി, ഞാൻ ശ്രദ്ധിക്കുന്നില്ലെന്നു കണ്ട്അവൾ കുറച്ച് ഉച്ചത്തിൽ ചോദിച്ചു ‘‘ഇത് ഏതാണ് സ്ഥലം?’’ അപ്പോഴാണെങ്കിൽ നട്ടുച്ച.ക്ഷമയറ്റ് ഞാൻ പറഞ്ഞു: ‘‘ഞാനാണ് ഈ സ്ഥലം.’’ പെ​െട്ടന്ന് എന്നിൽനിന്ന് ഞാൻ പരക്കാൻ...

ഇത് ഏതാണ് സ്ഥലം?

വിടർന്ന കണ്ണുകളുമായി നിൽക്കുന്ന

ഉഷഃകാലത്തോട് ചോദിച്ചു.

‘‘അറിയില്ല ഞാനും ദിക്കറിയാതെ വന്നുപെട്ടതാണ്.’’

തെല്ലു പരിഭ്രമത്തോടെ

അതെന്നോടു ചേർന്നുനിന്നു.

ആകാശവും മരങ്ങളും വണ്ടികളും കടകളും കാണുന്നു.

ഭൂമിതന്നെയാണ്.

പക്ഷേ ഇവിടം എവിടമാണെന്ന്

ഒരു പിടിയും കിട്ടുന്നില്ല –

കുറച്ചു കഴിഞ്ഞപ്പോൾ പുലരിയില്ല.

തിരിഞ്ഞുനടക്കുമ്പോൾ

അതാ ഉച്ച വരുന്നു;

സാരിയുടുത്ത ഒരു ദേഷ്യക്കാരി,

ഞാൻ ശ്രദ്ധിക്കുന്നില്ലെന്നു കണ്ട്

അവൾ കുറച്ച് ഉച്ചത്തിൽ ചോദിച്ചു

‘‘ഇത് ഏതാണ് സ്ഥലം?’’

അപ്പോഴാണെങ്കിൽ നട്ടുച്ച.

ക്ഷമയറ്റ് ഞാൻ പറഞ്ഞു:

‘‘ഞാനാണ് ഈ സ്ഥലം.’’

പെ​െട്ടന്ന് എന്നിൽനിന്ന് ഞാൻ പരക്കാൻ തുടങ്ങി.

പരന്നു പരന്ന്

കണ്ണെത്താത്ത ഒരു സ്ഥലമായി ഞാൻ മാറി.

ഇപ്പോൾ എന്റെ കൂടെ

പുലരിയും ഉച്ചയുമുണ്ട്.

സായന്തനവും രാത്രിയുമുണ്ട്.

എന്നാലും ഇടക്കിടക്ക് ഞാൻ ചോദിക്കും;

ഇത് ഏതാണ് സ്ഥലം?

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.