ഭാര്യയും ഞാനും ഒന്നൂടെ മുട്ടി

അശോകന്റെ ആവശ്യത്തിലൊരു വണ്ടിഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോൾ കൂട്ടാരും നോക്കി നാട്ടാരും നോക്കി മൂന്ന് ടയറുള്ളൊരു ഓട്ടോറിക്ഷ വണ്ടി. അപ്പോളതിലേക്ക് മക്കളെ ചേർത്തു ഭാര്യയെ ചേർത്തു അപ്പനെ അമ്മയെയും ചേർത്ത് ഞാനും ചേർന്നൊരു ഓട്ടം. കുടുകുടു കുടുകുടു കുടു ഡു ർ ർ ർ ർ ർ ർ ർ ർ ർ ർ... വയനാട് കാസറകോഡ്കണ്ണൂറ് പടിഞ്ഞാറ് കൊല്ലം കൊല്ലം കോട്ടയം കോട്ടയം കാണുന്ന കായലിൽ തോണിയായ് തുഴതുഴഞ്ഞു ഞാൻ രാജ്യക്കാടുകളിലഞ്ഞലഞ്ഞ് നാടുക്കാണി കാടുകൾ തൊട്ട് ഇരിട്ടി പാലം കടക്കുമ്പോൾ പേരാമ്പ്രന്നാരോ വിളിച്ചംപ്പം ഞാൻ പറഞ്ഞു... മുളമൂക്കുമ്പോൾ കൂവാറുണ്ട്മുരിക്ക് മൂക്കുമ്പോൾ പൂക്കാറുണ്ട് കാറ് മൂക്കുമ്പോൾ...

അശോകന്റെ ആവശ്യത്തിലൊരു വണ്ടി

ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോൾ

കൂട്ടാരും നോക്കി നാട്ടാരും നോക്കി

മൂന്ന് ടയറുള്ളൊരു ഓട്ടോറിക്ഷ വണ്ടി.

അപ്പോളതിലേക്ക് മക്കളെ ചേർത്തു

ഭാര്യയെ ചേർത്തു

അപ്പനെ അമ്മയെയും ചേർത്ത്

ഞാനും ചേർന്നൊരു ഓട്ടം.

കുടുകുടു കുടുകുടു കുടു

ഡു ർ ർ ർ ർ ർ ർ ർ ർ ർ ർ...

വയനാട് കാസറകോഡ്

കണ്ണൂറ് പടിഞ്ഞാറ് കൊല്ലം

കൊല്ലം കോട്ടയം കോട്ടയം

കാണുന്ന കായലിൽ തോണിയായ്

തുഴതുഴഞ്ഞു ഞാൻ

രാജ്യക്കാടുകളിലഞ്ഞലഞ്ഞ്

നാടുക്കാണി കാടുകൾ തൊട്ട്

ഇരിട്ടി പാലം കടക്കുമ്പോൾ

പേരാമ്പ്രന്നാരോ വിളിച്ചംപ്പം

ഞാൻ പറഞ്ഞു...

മുളമൂക്കുമ്പോൾ കൂവാറുണ്ട്

മുരിക്ക് മൂക്കുമ്പോൾ പൂക്കാറുണ്ട്

കാറ് മൂക്കുമ്പോൾ പെയ്യാറുണ്ട്

ആറ് മൂക്കുമ്പോൾ കടലാവാറുണ്ടെന്ന്...

മക്കളുടെ കാഴ്ച കാറ്റുകൾ

എന്നേയും ഭാര്യയേയും

മുട്ടി മുട്ടി നുള്ളിനുള്ളി

മരങ്ങളുടെ വളർച്ചപോലെയുള്ള

വിത്തുകളെ വിതയ്ക്കുമ്പോൾ

എന്റെ അപ്പനും അമ്മയ്ക്കും

ബാല്യതൈകളെ സമ്മാനമായി നൽകി.

മണ്ണിന്റെ നടുവിലൂടെ

ടാറിട്ട ഞരമ്പിലൂടെ

കറുത്ത കുതിരകൾ

പാഞ്ഞ് പാഞ്ഞ് ചാടിയപ്പോൾ

ഭാര്യയും ഞാനും ഒന്നൂടെ മുട്ടി.

അവളുടെ നോട്ടങ്ങൾ

പണ്ട് പ്രണയിച്ച വീട്ടിലേക്ക്

ഓടിയോടി എനിക്ക് തരാതെവെച്ച

മടക്കിവെച്ച പ്രണയക്കടലാസ് പൊട്ടിച്ചു.

അതിലവൾ എനിക്ക് തരാനായി

ഒരു കറി ഉണ്ടാക്കിയിരുന്നു.

നല്ല എരിവും പുളിയും ഉപ്പും നിറച്ച

സ്നേഹപെട്ടി സ്നേഹപ്പെട്ടി.

വീടെത്തി വണ്ടി നിർത്തി

മക്കളും മൂത്തവരും ഇറങ്ങി

ഞാനും അവളും ഇറങ്ങി.

നാട്ടുകാരുടെ നോട്ടം കണ്ടപ്പോൾ

അവൾ അവരോട് ചോദിച്ചു

കറിവേണോ വേണോ വേണോ?

അവരാരും മിണ്ടിയില്ല

ചോദിച്ചില്ല വാങ്ങിയില്ല.

അന്നവൾ എനിക്ക് വിളമ്പി

ഒരു നാട്ടുപ്പച്ച.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.