നട്ടെല്ലിൽ, കൊടിയ വേദനയുടെ വേലിയേറ്റത്തിന്റെ ഒരു ഞെണ്ടിറുക്കം. ഒരു ഞരക്കമെന്നിൽ കുന്നുകയറിയിറങ്ങി സമതലത്തിലേക്ക് നീല ചിറകുകൾ കുടഞ്ഞു. അടഞ്ഞൂ കണ്ണുകൾ... ഇമകൾക്കിടയിലെ ഇരുട്ടിൽ വവ്വാലുകൾ നൃത്തംചെയ്യാൻ തുടങ്ങി. പതുക്കെ, പതുക്കെ കരിമേഘങ്ങൾക്കിടയിലൂടെ ഒരു പക്ഷിയായ് ചിറകടിച്ചു ഞാൻ. ചുറ്റിലും, പല വർണ പൂക്കളുടെ പൂന്തോട്ടം കണ്ടു ഞാൻ. അവക്കിടയിലൂടെ വെൺചിറകുള്ള മാലാഖമാർ പുല്ലാങ്കുഴലൂതി എനിക്കു ചുറ്റും വട്ടം ചുറ്റി. ഒരു തണുത്ത കാറ്റ് ഉടലിനെ തഴുകിയിറങ്ങിപ്പോയി. ഒരു തൂവൽഭാരത്തോടെ പൊങ്ങുതടി പോൽ സമുദ്രത്തിൽ നീന്തി ഞാൻ. മീനുകളോട് മിണ്ടിപ്പറഞ്ഞു. തോട്ടങ്ങളിലൂടെ ഉലാത്തി മാലാഖമാർക്കൊപ്പം...
നട്ടെല്ലിൽ,
കൊടിയ വേദനയുടെ വേലിയേറ്റത്തിന്റെ
ഒരു ഞെണ്ടിറുക്കം.
ഒരു ഞരക്കമെന്നിൽ
കുന്നുകയറിയിറങ്ങി
സമതലത്തിലേക്ക് നീല ചിറകുകൾ കുടഞ്ഞു.
അടഞ്ഞൂ കണ്ണുകൾ...
ഇമകൾക്കിടയിലെ ഇരുട്ടിൽ
വവ്വാലുകൾ നൃത്തംചെയ്യാൻ തുടങ്ങി.
പതുക്കെ, പതുക്കെ
കരിമേഘങ്ങൾക്കിടയിലൂടെ
ഒരു പക്ഷിയായ് ചിറകടിച്ചു ഞാൻ.
ചുറ്റിലും,
പല വർണ പൂക്കളുടെ പൂന്തോട്ടം കണ്ടു ഞാൻ.
അവക്കിടയിലൂടെ
വെൺചിറകുള്ള മാലാഖമാർ
പുല്ലാങ്കുഴലൂതി
എനിക്കു ചുറ്റും വട്ടം ചുറ്റി.
ഒരു തണുത്ത കാറ്റ്
ഉടലിനെ തഴുകിയിറങ്ങിപ്പോയി.
ഒരു തൂവൽഭാരത്തോടെ
പൊങ്ങുതടി പോൽ
സമുദ്രത്തിൽ നീന്തി ഞാൻ.
മീനുകളോട് മിണ്ടിപ്പറഞ്ഞു.
തോട്ടങ്ങളിലൂടെ ഉലാത്തി
മാലാഖമാർക്കൊപ്പം ആപ്പിൾ തിന്നു.
മുന്തിരിവള്ളികളിൽ
ചിത്രശലഭങ്ങളായി.
അതിന്റെ മധുരം ചുണ്ടിൽ നുരഞ്ഞു.
ഓറഞ്ചു മരങ്ങൾക്കിടയിലൂടെ ഞാൻ പറന്നു നടന്നു.
പിറ്റേന്ന്,
കണ്ണ് തുറക്കുമ്പോൾ
വെന്തവെയിൽ മണമുള്ള ആശുപത്രിക്കിടക്കയിൽ
തലചായ്ച്ചു കിടക്കുന്നു ഞാൻ.
ചുറ്റിലുമുള്ള സൗഹൃദങ്ങൾ
ആപ്പിളും മുന്തിരിയും നീട്ടുന്നു.
ഓറഞ്ചല്ലിയടർത്തുന്നു.
മടുത്തിരിക്കുന്നു.
ഇതിലേറെ തിന്നു ഞാൻ.
വിസ്മയിച്ചു നിൽക്കുന്നവരോട് ഞാൻ തിരക്കി:
‘‘നിങ്ങളെന്റെ മാലാഖയെ കണ്ടോ?’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.