കണ്ണൂർ: പകര്‍ച്ചവ്യാധികളില്‍ ഭൂരിപക്ഷവും ജന്തുജന്യ രോഗങ്ങളാണെന്നും വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്ക് പറഞ്ഞു. ജന്തുജന്യ രോഗ ദിനാചരണത്തിെൻറ ഭാഗമായി ജില്ല ആരോഗ്യവകുപ്പിെൻറയും ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെയും ആഭിമുഖ്യത്തില്‍ ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും എന്ന വിഷയത്തില്‍ നടന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പേ വിഷബാധ, കുരങ്ങുപനി, എലിപ്പനി, വെസ്റ്റ്നൈല്‍ ഫീവര്‍, സ്ക്രബ് ടൈഫസ് എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ജന്തുജന്യ രോഗങ്ങള്‍. മൃഗങ്ങളുമായും അവരുടെ ശരീര സ്രവങ്ങളുമായും സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്ത് മൃഗങ്ങളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്. അഞ്ചില്‍ താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഡി.എം.ഒ അറിയിച്ചു. മാനേജ്മെൻറ് ഓഫ് റാബീസ് എന്ന വിഷയത്തില്‍ മങ്ങാട്ടുപറമ്പ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ബിനോ ജോസ്, വണ്‍ ഹെല്‍ത് അപ്രോച്ച് എന്ന വിഷയത്തില്‍ ആര്.ഡി.ഡി.എല്‍ കണ്ണൂരിലെ വെറ്ററിനറി സര്ജന് ഡോ. എ.ആര്. രഞ്ജിനി എന്നിവര്‍ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.