ആഫ്രിക്ക വരുന്നു; നിരാശയുടെ ചരിത്രം ഖത്തറിൽ മാറ്റിയെഴുതാൻ

ഓ​​രോ ലോ​​ക​​ക​​പ്പ് എ​​ത്തുേ​​മ്പാ​​ഴും അ​​വ​​ർ പ്ര​​തീ​​ക്ഷ​​യോ​​ടെ വ​​രും. ക​​ളി​​ക്ക​​ള​​ത്തി​​ലും പു​​റ​​ത്തും ഒാ​​ള​​ങ്ങ​​ൾ സൃ​​ഷ്​​ടി​ക്കും. ആ​​രാ​​ധ​​ക​ഹൃ​​ദ​​യ​​ങ്ങ​​ളും കീ​​ഴ​​ട​​ക്കും. വ​​മ്പ​​ൻ ടീ​​മു​​ക​​ളു​​ടെ സ്വ​​പ്ന​​ങ്ങ​​ളെ ത​രി​പ്പ​ണ​മാ​ക്കും. അ​​വ​​സാ​​നം വെ​​റും​​കൈ​​യോ​​ടെ മ​​ട​​ങ്ങും. പ്ര​​തി​​ഭ​​യും ക​​രു​​ത്തും ആ​​വോ​​ള​​മു​​ണ്ടെ​​ങ്കി​​ലും ഫു​​ട്ബാ​​ൾ ലോ​​ക​​ക​​പ്പിെ​​ൻ​​റ വേ​​ദി​​ക​​ളി​​ൽ എ​​ന്നും നി​​രാ​​ശ​​യോ​​ടെ മ​​ട​​ങ്ങാ​​നാ​​യി​​രു​​ന്നു ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ വി​​ധി. 1934ൽ ​​ര​​ണ്ടാം ലോ​​ക​​ക​​പ്പ് മു​​ത​​ൽ ആ​​ഫ്രി​​ക്ക ലോ​​ക​​ക​​പ്പി​​ൽ സാ​​ന്നി​​ധ്യ​​മാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​വ​​സാ​​ന നാ​​ലി​​ലേ​​ക്ക് എ​​ത്താ​​ൻ ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​ട്ടി​​ല്ല. 2014ൽ ​​ജ​​ർ​​മ​​നി​​യും 2018ൽ ​​ഫ്രാ​​ൻ​​സും ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​പ്പോ​​ൾ കു​​ടി​​യേ​​റ്റ താ​​ര​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്താ​​ൽ അ​​ത് ത​​ങ്ങ​​ളു​​ടേ​​തു​കൂ​​ടി​​യാ​​ണെ​​ന്ന ചി​​ന്ത ആ​​ഫ്രി​​ക്ക​​ൻ ആ​​രാ​​ധ​​ക​​ർ​​ക്കും ഉ​​ണ്ടാ​​യ​​തൊ​​ഴി​​ച്ചാ​​ൽ, യൂ​​റോ​​പ്പിെ​​ൻ​​റ​​യും ലാ​​റ്റി​​ന​​മേ​​രി​​ക്ക​​യു​​ടെ​​യും ത​​ന്ത്ര​​ങ്ങ​​ൾ​​ക്കും സൗ​​ന്ദ​​ര്യ​​ത്തി​​നും മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങാ​​നാ​​യി​​രു​​ന്നു ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ വി​​ധി. 2014, 18 ലോ​​ക​​ക​​പ്പു​​ക​​ളി​​ലെ നി​​രാ​​ശ​​ജ​​ന​​ക​​മാ​​യ പ്ര​​ക​​ട​​ന​​ത്തെ മ​​റി​​ക​​ട​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഇ​​ത്ത​​വ​​ണ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഒ​​രു​​ക്കം. പ​​ശ്ചി​​മേ​​ഷ്യ​​യി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി വി​​രു​​ന്നെ​​ത്തു​​ന്ന ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ൽ ത​​ങ്ങ​​ളു​​ടെ നി​​ർ​​ഭാ​​ഗ്യ​​ത്തി​​നും അ​​വ​​സാ​​ന​​മു​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ആ​​ഫ്രി​​ക്ക​​ൻ കാ​​ൽ​​പ​​ന്ത് ആ​​രാ​​ധ​​ക​​ർ.

1934ൽ ​​തു​​ട​​ക്കം; 66ലെ ​​ബ​​ഹി​​ഷ്ക​​ര​​ണം;2010ലെ ​​ഘാ​​ന​​യു​​ടെ ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മാ​​യ മ​​ട​​ക്കം

റോ​​ജ​​ർ മി​​ല്ല​​യു​​ടെ വ​​ർ​​ണ പ്ര​​ക​​ട​​ന​​വും മു​​ഹ​​മ്മ​​ദ് സ​​ലാ​​ഹിെ​​ൻ​​റ പ​​രി​​ക്കും പാ​​പ ദി​​യൂ​​ഫിെ​​ൻ​​റ ഗോ​​ളും മൊ​​റോ​​ക്കോ​​യു​​ടെ​​യും അ​​ൽ​ജീ​​രി​​യ​​യു​​ടെ​​യും അ​​പ്ര​​തീ​​ക്ഷി​​ത മു​​ന്നേ​​റ്റ​​ങ്ങ​​ളും ലൂ​​യി സു​​വാ​​ര​​സിെ​​ൻ​​റ കൈ​​കൊ​​ണ്ട് ത​​ട​​യ​​ലും എ​​ല്ലാ​​മാ​​യി ലോ​​ക​​ക​​പ്പു​​ക​​ളി​ൽ ആ​ഫ്രി​ക്ക രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ല്ലാം സം​​ഭ​​വ ബ​​ഹു​​ല​മാ​യി​​രു​​ന്നു. വ​​ലി​​യ പ്ര​​തീ​​ക്ഷ​​ക​​ളോ​​ടെ​ ക​ള​ത്തി​ലി​റ​ങ്ങി​യ നൈ​​ജീ​​രി​​യ​​യും െഎ​​വ​​റി കോ​​സ്​​റ്റും ഇൗ​​ജി​​പ്​​തു​​മെ​​ല്ലാം നി​​രാ​​ശ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ സെ​​ന​​ഗ​ാ​ളും ഘാ​​ന​​യു​​മാ​​ണ് പ്ര​​തീ​​ക്ഷ​​ക​​ൾ അ​​ൽ​​പ​​മെ​​ങ്കി​​ലും നി​​ല​​നി​​ർ​​ത്തി​​യ​​ത്. വ​​മ്പ​​ൻ ടീ​​മു​​ക​​ൾ​​ക്ക് തോ​​ൽ​​പി​​ക്കാ​​ൻ മാ​​ത്ര​​മാ​​യി ലോ​​ക​​ക​​പ്പി​​ന് എ​​ത്തി​​യി​​രു​​ന്ന ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ​നി​​ന്ന് 2002ൽ ​​ദ​​ക്ഷി​​ണ കൊ​​റി​​യ സെ​​മി​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ ജ​​പ്പാ​​നും ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​വ​​സാ​​ന നാ​​ലി​​ലേ​​ക്കു​​ള്ള ക​​ട​​മ്പ​​യി​​ൽ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് കാ​​ലി​​ട​​റു​​ക​​യാ​​ണ് പ​​തി​​വ്.

1934  ലോകകപ്പി​ലെ ഈജിപ്ത് ടീം

1934ൽ ​​ഇ​​റ്റ​​ലി ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച ലോ​​ക​​ക​​പ്പി​​ലാ​​യി​​രു​​ന്നു ആ​​ദ്യ​​മാ​​യി ആ​​ഫ്രി​​ക്ക​​ൻ ടീം ​​പ​െ​ങ്ക​​ടു​​ത്ത​​ത്. വ​​ൻ​​ക​​ര​​യെ പ്ര​​തി​​നി​​ധാ​നം​ചെ​യ്​​തെ​​ത്തി​​യ ഇൗ​​ജി​​പ്​​ത്​ പ്രാ​​ഥ​​മി​​ക റൗ​​ണ്ടി​​ൽ​ത​​ന്നെ ഹം​​ഗ​​റി​​യോ​​ട് 4-2ന് ​​തോ​​റ്റു പു​​റ​​ത്താ​​യെ​​ങ്കി​​ലും അ​ബ്​​ദു​​റ​​ഹ്മാ​​ൻ ഫൗ​​സി ഇ​​ര​​ട്ട​​ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി ലോ​​ക​​ക​​പ്പ് വ​​ല​​യി​​ൽ ആ​​ദ്യ​​മാ​​യി ആ​​ഫ്രി​​ക്ക​​ൻ സാ​​ന്നി​​ധ്യം അ​​റി​​യി​​ച്ചു. 1966ലെ ​​ഇം​​ഗ്ല​​ണ്ട് ലോ​​ക​​ക​​പ്പി​​ൽ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഒ​​ത്തൊ​​രു​​മ ക​​ളി​​ക്ക​​ള​​ത്തി​​ന് പു​​റ​​ത്താ​​ണ് ദൃ​​ശ്യ​​മാ​​യ​​ത്. ആ​​ഫ്രി​​ക്ക​​ക്കും ഏ​​ഷ്യ​​ക്കു​​മാ​​യി ഒ​​രു സ്ഥാ​​നം മാ​​ത്രം ന​​ൽ​​കി​​യ ഫി​​ഫ നി​​ല​​പാ​​ടി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ലോ​​ക​​ക​​പ്പി​​ൽ​നി​​ന്ന് വി​​ട്ടു​​നി​​ന്നാ​​ണ് ആ​​ഫ്രി​​ക്ക ക​​രു​​ത്തു​​കാ​​ണി​​ച്ച​​ത്. ആ​​ഫ്രി​​ക്ക​​യു​​ടെ ഇൗ ​​പ്ര​​തി​​ഷേ​​ധം പി​​ന്നീ​​ടു​​ള്ള ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ ഏ​​ഷ്യ, ആ​​ഫ്രി​​ക്ക വ​​ൻ​​ക​​ര​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സ്ഥാ​​നം ന​​ൽ​​കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യി. 1957ൽ ​​രൂ​​പ​​വ​​ത്ക​​രി​​ച്ച കോ​​ൺ​​ഫെ​​ഡ​​റേ​​ഷ​​ൻ ഒാ​​ഫ് ആ​​ഫ്രി​​ക്ക​​ൻ ഫു​​ട്ബാ​​ൾ ആ​​ണ് ഇൗ ​​ഒ​​ത്തൊ​​രു​​മ സാ​​ധ്യ​​മാ​​ക്കി​​യ​​ത്. ഒ​​രു ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യം ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പി​​ൽ വി​​ജ​​യം ക​​ണ്ട​​ത് 1978ലാ​​ണ്. മെ​​ക്സി​​കോ​യെ ഒ​​ന്നി​​നെ​​തി​​രെ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​ തു​നീ​ഷ്യ​യാ​യി​രു​ന്നു അ​നു​പ​മ​മാ​യ നേ​ട്ടം പേ​രി​ലാ​ക്കി​യ​ത്. 1982ൽ ​​പ​ശ്ചി​മ ജ​​ർ​​മ​​നി​​യെ​​യും ചി​​ലി​​യെ​​യും തോ​​ൽ​​പി​​ച്ച് അ​​ൽ​ജീ​​രി​​യ മി​​ക​​ച്ച മു​​ന്നേ​​റ്റം ന​​ട​​ത്തി​​യെ​​ങ്കി​​ലും ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ പി​​ന്നി​​ലാ​​യ​​തോ​​ടെ ഗ്രൂ​​പ്​ ഘ​​ട്ടം മ​​റി​​ക​​ട​​ക്കു​​ന്ന ആ​​ദ്യ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മെ​​ന്ന സ്വ​​പ്നം അ​​ക​​ന്നു​​പോ​​യി.

2018 ലോകകപ്പിൽ പോളണ്ടിനെ പരാജയപ്പെടുത്തിയശേഷം വിജയനൃത്തം ചവിട്ടുന്ന സെനഗാൾ താരങ്ങൾ 

മ​​റ​​ഡോ​​ണ​ നി​റ​ഞ്ഞാ​ടി​യ 1986 ലോ​​ക​​ക​​പ്പി​​ലാ​​ണ് ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യം ആ​​ദ്യ​​മാ​​യി പ്രാ​​ഥ​​മി​​ക റൗ​​ണ്ട് പി​​ന്നി​​ടു​​ന്ന​​ത്. ഇം​​ഗ്ല​​ണ്ട്, പോ​​ർ​​ചു​​ഗ​​ൽ, പോ​​ള​​ണ്ട് എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട ഗ്രൂ​​പ്പി​​ൽ ജേ​​താ​​ക്ക​​ളാ​​യി മൊ​​റോ​​ക്കോ ലോ​ക​ത്തെ ഞെ​ട്ടി​ച്ചു. എ​​ന്നാ​​ൽ, ആ​ഘോ​ഷം അ​ധി​കം നീ​ണ്ടി​ല്ല. പ​​ശ്ചി​​മ ജ​​ർ​​മ​​നി​​യോ​​ട് തോ​​റ്റു പു​​റ​​ത്താ​​കാ​​നാ​​യി​​രു​​ന്നു വി​​ധി. 1990 േലാ​​ക​​ക​​പ്പാ​​ണ് ആ​​ഫ്രി​​ക്ക​​ൻ ഫു​​ട്ബാ​​ളിെ​​ൻ​​റ സൗ​​ന്ദ​​ര്യം ലോ​​കം മു​​ഴു​​വ​​ൻ പ്ര​​സ​​രി​​പ്പി​​ച്ച​​ത്. റോ​​ജ​​ർ മി​​ല്ല എ​​ന്ന ഇ​​തി​​ഹാ​​സ​താ​​ര​​ത്തിെ​​ൻ​​റ ചി​​റ​​കി​​ലേ​​റി കാ​​മ​​റൂ​​ൺ കു​​തി​​ച്ച​​പ്പോ​​ൾ അ​​ത് കാ​ൽ​പ​ന്ത്​ താ​ളു​ക​ളി​ൽ സു​വ​ർ​ണ ഏ​ടു​ക​ളാ​യി. നാ​​ലു ഗോ​​ള​​ടി​​ച്ച റോ​​ജ​​ർ മി​​ല്ല എ​​ന്ന 38കാ​​ര​ൻ വി​സ്​​മ​യി​പ്പി​ച്ചെ​ങ്കി​ലും ക്വാ​​ർ​​ട്ട​​റി​​ൽ കാ​​മ​​റൂ​​ണി​​ന് കാ​​ലി​​ട​​റി. 2002ൽ ​​ഏ​​ഷ്യ ആ​​ദ്യ​​മാ​​യി ആ​​തി​​ഥ്യം വ​​ഹി​​ച്ച ലോ​​ക​​ക​​പ്പി​​ൽ ചാ​​മ്പ്യ​​ൻ​​മാ​​രാ​​യ ഫ്രാ​​ൻ​​സി​​നെ വീ​​ഴ്ത്തി​​യാ​​ണ് സെ​​ന​​ഗ​ാ​ൾ തു​​ട​​ങ്ങി​​യ​​ത്. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ സ്വീ​​ഡ​​നെ​​യും ത​​ക​​ർ​​ത്ത് പാ​​പ ദി​​യൂ​​ഫും കാ​​മ​​റ​​യും എ​​ൽ​​ഹാ​​ജി ദി​​യൂ​​ഫും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ടീം ​​മു​​ന്നേ​​റി​​യെ​​ങ്കി​​ലും ക്വാ​​ർ​​ട്ട​​റി​​ൽ അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക​ു നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ തു​​ർ​​ക്കി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് മ​​ട​​ങ്ങേ​​ണ്ടി​വ​​ന്നു. ഫു​​ട്ബാ​​ൾ ലോ​​ക​​ത്തിെ​​ൻ​​റ ഹൃ​​ദ​​യം കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സെ​​ന​​ഗാ​ൾ ഏ​​ഷ്യ​​യി​​ൽ​നി​​ന്ന് മ​​ട​​ങ്ങി​​യ​​ത്. ആ​​ഫ്രി​​ക്ക​​യി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പ് വി​​രു​​ന്നി​​നെ​​ത്തി​​യ 2010ൽ ​​ഘാ​​ന സെ​​മി​​യി​​ലെ​​ത്തു​​മെ​​ന്ന് വി​​ശ്വ​​സി​​ച്ചു​​വെ​​ങ്കി​​ലും യു​​റ​​ഗ്വാ​​യ്ക്കെ​​തി​​രാ​​യ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ അ​​ധി​​ക സ​​മ​​യ​​ത്തിെ​​ൻ​​റ അ​​വ​​സാ​​ന നി​​മി​​ഷ​​ത്തി​​ൽ ലൂ​​യി സു​​വാ​​ര​​സിെ​​ൻ​​റ കൈ​​കൊ​​ണ്ടു​​ള്ള ഗോ​​ൾ ത​​ട​​യ​​ലും ഇ​​തി​​ന് ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി അ​​സ​​മാ​​വോ ഗ്യാ​​ൻ ന​​ഷ്​​ട​​പ്പെ​​ടു​​ത്തി​​യ​​തും ഘാ​​ന​​യു​​ടെ വ​​ഴി​​യ​​ട​​ച്ചു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മ​​ണ്ണി​​ൽ​നി​​ന്ന് ഗ്യാ​​നിേ​​ൻ​​റ​​തും കൂ​​ട്ട​​രു​​ടേ​​തും ക​​ണ്ണീ​​ർ​മ​​ട​​ക്ക​​മാ​​യി​​രു​​ന്നു. 2014, 18 ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ അ​​ഞ്ചു വീ​​തം ആ​​ഫ്രി​​ക്ക​​ൻ ടീ​​മു​​ക​​ൾ അ​​ണി​​നി​​ര​​ന്നെ​​ങ്കി​​ലും ആ​​ർ​​ക്കും പ്രാ​​ഥ​​മി​​ക ഘ​​ട്ടം ക​​ട​​ക്കാ​​നാ​​യി​​ല്ല.

വിശേഷണങ്ങൾ പലതുണ്ട്​

ഒാ​​രോ ലോ​​ക​​ക​​പ്പി​​ലും അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന വി​​ജ​​യ​​വും െഞ​​ട്ടി​​ക്കു​​ന്ന തോ​​ൽ​​വി​​യും എ​​ല്ലാം സ്വ​​ന്ത​​മാ​​ക്കി മ​​ട​​ങ്ങു​​ന്ന ആ​​ഫ്രി​​ക്ക​​ൻ ടീ​​മു​​ക​​ൾ​​ക്ക് 'അ​​ട്ടി​​മ​​റി​​ക്കാ​​ർ', 'വ​​ഴി​​മു​​ട​​ക്കി​​ക​​ൾ' എ​​ന്നീ പേ​​രു​​ക​​ളാ​​ണ് സാ​​ധാ​​ര​​ണ ന​​ൽ​​കാ​​റു​​ള്ള​​ത്. അ​ത​ല്ലെ​ങ്കി​ൽ ക​റു​ത്ത കു​തി​ര​ക​ളെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കും. ലോ​​ക​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ടീ​​മു​​ക​​ൾ​​ക്കൊ​​പ്പം നി​​ൽ​​ക്കാ​​നു​​ള്ള പ്ര​​തി​​ഭ സാ​​ന്നി​​ധ്യം മി​​ക്ക​​വാ​​റും ആ​​ഫ്രി​​ക്ക​​ൻ ടീ​​മു​​ക​​ളി​​ലു​​ണ്ട്. ആ​​ഫ്രി​​ക്ക​​യി​​ൽ നി​​ന്ന് കു​​ടി​​യേ​​റി​യ​​വ​​രു​​ടെ പി​​ൻ​​ത​​ല​​മു​​റ​​യാ​​ണ് ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഫ്രാ​​ൻ​​സ് ടീ​​മി​​ൽ ബ​​ഹു​​ഭൂ​​രി​​ഭാ​​ഗം പൊ​​സി​​ഷ​​നു​​ക​​ളി​​ലും ക​​ളി​​ച്ച​​ത് എ​​ന്ന​​തു മാ​​ത്രം മ​​തി ആ​​ഫ്രി​​ക്ക​​ൻ പ്ര​​തി​​ഭ​​ക​​ളു​​ടെ തി​​ള​​ക്കം അ​​റി​​യാ​​ൻ. യൂ​​റോ​പ്പ്, ലാ​​റ്റി​​ന​​മേ​​രി​​ക്ക, പ​ശ്ചി​മേ​ഷ്യ ലീ​​ഗു​​ക​​ളി​​ൽ തു​​ട​​ങ്ങി കേ​​ര​​ള​​ത്തി​​ലെ സെ​​വ​​ൻ​​സ് ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ൽ​വ​​രെ ആ​​ഫ്രി​​ക്ക​​ൻ സാ​​ന്നി​​ധ്യം അ​​നു​​ഭ​​വ​​െ​പ്പ​​ടു​​ന്നു​​ണ്ട്.

2002 ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സി​നെതിരായ അട്ടിമറി ആ​ഘോ​ഷി​ക്കു​ന്ന സെ​ന​ഗ​ൽ താ​ര​ങ്ങ​ൾ

ക്ല​​ബ് ഫു​​ട്ബാ​​ളി​​ൽ തി​​ള​​ങ്ങി​നി​​ൽ​​ക്കുേ​​മ്പാ​​ഴും രാ​​ജ്യാ​​ന്ത​​ര​ത​​ല​​ത്തി​​ലെ​​ത്തുേ​​മ്പാ​​ൾ ആ​​ഫ്രി​​ക്ക​​ൻ ടീ​​മു​​ക​​ൾ​​ക്ക് ക​​ഴി​​വി​​നൊ​​ത്ത പ്ര​​ക​​ട​​നം കാ​​ഴ്ച​​വെ​​ക്കാ​​കാ​​ത്ത​​ത് ഒാ​​രോ ലോ​​ക​​ക​​പ്പ് എ​​ത്തുേ​​മ്പാ​​ഴും ച​​ർ​​ച്ച​​യാ​​ണ്. പാ​​ര​​മ്പ​​ര്യ​​ത്തിെ​​ൻ​​റ ക​​രു​​ത്തും സൗ​​ന്ദ​​ര്യ​​വും പ്ര​​തി​​ഭ​​യും ഒ​​ത്തൊ​​രു​​മി​​ച്ച ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ക്കും ക​​ളി​​ക്ക​​ള​​ത്തിെ​​ൻ​​റ ഒാ​​രോ ഇ​​ഞ്ചും കീ​​റി​​മു​​റി​​ച്ച് വി​​ശ​​ക​​ല​​നം ചെ​​യ്ത് സാേ​​ങ്ക​​തി​​ക​നി​​റ​​വോ​​ടെ എ​​ത്തു​​ന്ന യൂ​​റോ​​പ്പി​​നും മു​​ന്നി​​ൽ ത​​ന​​ത് ശൈ​​ലി​​യി​​ൽ പ്ര​​തി​​രോ​​ധം മ​​റ​​ന്നു​​ള്ള ആ​​ക്ര​​മ​​ണ​​വു​മാ​​യെ​​ത്തു​​ന്ന ആ​​ഫ്രി​​ക്ക​​ൻ ടീ​​മു​​ക​​ൾ​ വീ​ഴു​ന്ന​താ​ണ്​ പ​തി​വ്​ കാ​ഴ്​​ച. പ്ര​​ഫ​​ഷ​​ന​​ലി​​സം പൂ​​ർ​​ണ​​മാ​​യും ന​​ട​​പ്പാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​താ​​ണ് ആ​​ഫ്രി​​ക്ക​​ൻ ടീ​​മു​​ക​​ളു​​ടെ കു​​തി​​പ്പി​​ന് ത​​ട​​സ്സ​​മാ​​യി ഭൂ​​രി​​ഭാ​​ഗം ഫു​​ട്ബാ​​ൾ വി​​ശാ​​ര​​ദ​​രും വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. ആ​​സൂ​​ത്ര​​ണ​​മി​​ല്ലാ​​യ്മ​​യും അ​​ച്ച​​ട​​ക്ക ലം​​ഘ​​ന​​വും ടെ​​ക്നി​​ക്ക​​ൽ മേ​​ഖ​​ല​​ക​​ളി​​ൽ ശ്ര​​ദ്ധ ന​​ൽ​​കാ​​ത്ത​​തു​​മാ​​ണ് നേ​​ട്ട​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്താ​​തി​​രി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്.

ന​​ല്ല ഭ​​ക്ഷ​​ണ​​വും സൗ​​ക​​ര്യ​​ങ്ങ​​ളും പ്ര​​തീ​​ക്ഷി​​ച്ച് തെ​​രു​​വു​​ക​​ളി​​​ലെ കാ​​ൽ​​പ​​ന്തു​ക​​ളി​യി​ൽ​നി​ന്ന്​ പ്ര​​ഫ​​ഷ​​ന​​ൽ ക​​ളി​​ത്ത​​ട്ടു​​ക​​ളി​​ലേ​​ക്ക് എ​​ത്ത​​പ്പെ​​ടു​​ന്ന പ്ര​​തി​​ഭ​​ക​​ളെ മെ​രു​ക്കി​യെ​ടു​ക്കാ​നു​ള്ള പ​​രി​​ശീ​​ല​​ക​​രു​​ടെ കു​​റ​​വും ലോ​കോ​ത്ത​ര പ​രി​ശീ​ല​ക​ർ ആ​​ഫ്രി​​ക്ക​​ൻ ദേ​​ശീ​​യ ടീ​​മു​​ക​​ളെ ദീ​​ർ​​ഘ​​കാ​​ലം പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ ത​​യാ​​റാ​​കാ​​ത്ത​​തും തി​​രി​​ച്ച​​ടി​​ക്ക് കാ​​ര​​ണ​​മാ​​കു​​ന്നു. ഇ​​തോ​​ടൊ​​പ്പം യൂ​​റോ​​പ്യ​​ൻ ക്ല​​ബു​​ക​​ളി​​ലെ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ൾ​​ക്ക് പ​​ല​​പ്പോ​​ഴും ദേ​​ശീ​​യ ടീ​​മു​​ക​​ൾ​​ക്കൊ​​പ്പം ഇ​ഴു​കി​ച്ചേ​രാ​ൻ കൂ​​ടു​​ത​​ൽ സ​​മ​​യ​​വും ല​​ഭി​​ക്കു​​ന്നി​​ല്ല. ആ​​ഭ്യ​​ന്ത​​ര സം​​ഘ​​ർ​​ഷ​​ങ്ങ​​ളും ഫു​​ട്ബാ​​ൾ അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളി​​ലെ ത​​മ്മി​​ൽ​ത​​ല്ലു​​ക​​ളും ആ​​ഫ്രി​​ക്ക​​യെ പി​​ന്നോ​ട്ടു​വ​​ലി​​ക്കു​​ന്നു. ഇ​​ത്ര​​യ​​ധി​​കം പ്ര​​തി​​സ​​ന്ധി​​ക​​ളുെ​​ണ്ട​​ങ്കി​​ലും പ്ര​​തി​​ഭ​​ക​​ളെ സൃ​ഷ്​​ടി​​ക്കു​​ന്ന​​തി​​ൽ ആ​​ഫ്രി​​ക്ക മു​​ന്നി​​ലാ​​ണ്. യൂ​​റോ​​പ്യ​​ൻ ക്ല​​ബു​​ക​​ളു​​ടെ റി​​ക്രൂ​​ട്ടി​​ങ് സെ​​ൻ​​റ​​റു​​ക​​ൾ മു​​മ്പ് പ്ര​​ധാ​​ന​​മാ​​യും ലാ​​റ്റി​​ന​​മേ​​രി​​ക്ക ആ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​പ്പോ​​ൾ ആ​​ഫ്രി​​ക്ക​​യി​ലേ​ക്ക്​ കു​ടി​യേ​റി​യി​രി​ക്കു​ന്നു. ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ​നി​​ന്ന് പാ​​ഠം ഉ​​ൾ​​ക്കൊ​​ണ്ട് ഖ​​ത്ത​​റി​​ൽ ആ​​ഫ്രി​​ക്ക​​ൻ ഫു​​ട്ബാ​​ൾ കു​തി​ച്ചു​യ​രു​മെ​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ആ​​രാ​​ധ​​ക​​ർ. ഖത്തറിൽ പടയോട്ടം നടത്തുമെന്ന് എല്ലാവരാലും പ്രതീക്ഷിക്കുന്ന സെനഗാളിന് സൂപ്പർ താരം സദിയോ മാനേക്ക് ഏറ്റ പരിക്ക് വല്ലാതെ അലട്ടുന്നു. കാമറൂൺ, മൊറോക്കോ, തുനീഷ്യ, ഘാന തുടങ്ങിയവരാണ് ആഫ്രിക്കൻ പതാകയേന്തുന്ന മറ്റുള്ളവർ.

2010 ലോ​ക​ക​പ്പി​ൽ നി​ർ​ണാ​യ​ക പെ​ന​ൽ​റ്റി പാ​ഴാ​ക്കി​യ ഘാനയുടെ അ​സ​മാ​വോ ഗ്യാ​നി​െ​ൻ​റ നി​രാ​ശ. സ​മീ​പ​ത്ത്​ യു​റു​ഗ്വാ​യ്​ താ​ര​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തും കാ​ണാം

ആ​​ഫ്രി​​ക്ക​​ൻ ക​​രു​​ത്തി​നെ യൂ​​റോ​​പ്യ​​ൻ പ്ര​ഫ​​ഷ​​ന​​ലി​സ​ത്തി​ലേ​ക്ക്​ പ​രി​വ​ർ​ത്തി​പ്പി​ച്ചാ​ൽ ഒ​​രു​​പാ​​ട് കാ​​ലം കാ​​ത്തി​​രി​​ക്കാ​​തെ ലോ​​ക ഫു​​ട്ബാ​​ളിന്റെ അ​​മ​​ര​​ത്ത് ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​താ​​ക പ​​റ​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ. റോ​​ജ​​ർ മി​​ല്ല​​യു​​ടെ​​യും സാ​​മു​​വ​​ൽ എ​​റ്റു​​വിന്റെയും ദി​​ദി​​യ​​ർ ദ്രോ​​ഗ്ബ​​യു​​ടെ​​യും പി​​ന്മു​​റ​​ക്കാ​​ർ ആ​​ഫ്രി​​ക്ക​​ൻ വീ​​ര്യം ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന​​തിെ​​ൻ​​റ തു​​ട​​ക്കം ഖ​​ത്ത​​ർ 2022ൽ ​​ആ​​യി​​രി​​ക്കു​​മോ എ​​ന്ന് കാ​​ത്തി​​രു​​ന്നു കാ​​ണാം. മ​​ത്സ​​രം വി​​ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ലും ക​​പ്പ് നേ​​ടി​​യി​​ല്ലെ​​ങ്കി​​ലും ഖ​​ത്ത​​റി​​ലെ കാ​​ണി​​ക​​ൾ​​ക്കു മു​​ന്നി​​ൽ അ​​വ​​ർ കാ​​ൽ​​പ​​ന്തിന്റെ വി​​രു​​ന്നൊ​​രു​​ക്കു​​മെ​​ന്ന് തീ​​ർ​​ച്ച. 

Tags:    
News Summary - africa hopes in qatar world cup 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.