ഹെൽസിങ്കി: തെക്കൻ ഫിൻലൻഡിലെ സെക്കൻഡറി സ്കൂളിൽ 12കാരൻ സഹപാഠികൾക്കുനേരെ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിേക്കറ്റു. വാന്റ പട്ടണത്തിൽ 800ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലാണ് രാവിലെയെത്തിയ ബാലൻ അക്രമം കാട്ടിയത്.
കൈയിൽ ഹാൻഡ്ഗണുമായി പിന്നീട് ആക്രമിയെ പൊലീസ് പിടികൂടി. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമായി തുടരുകയാണ്. മുമ്പും വിദ്യാർഥികൾ കൂട്ട വെടിവെപ്പ് നടത്തിയ സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
2007ൽ 18കാരനായ വിദ്യാർഥി ഒമ്പതു പേരെയും പിറ്റേ വർഷം 22കാരനായ വിദ്യാർഥി 10 പേരെയും വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. 56 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 15 ലക്ഷം ലൈസൻസുള്ള തോക്കുകൾ ആളുകളുടെ വശമുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.