ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തി. ബോട്സ്വാനയിലെ വജ്ര ഖനന കമ്പനിയായ ഡേബ്സ്വാന അറിയിച്ചതാണ് ഇക്കാര്യം.
1098 കാരറ്റിന്‍റെ വജ്രമാണ് ഖനനത്തിൽ കണ്ടെടുത്തത്. അഞ്ചു പതിറ്റാണ്ടായി നടത്തുന്ന ഖനനത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ വജ്രമാണിതെന്ന് കമ്പനി അവകാശപ്പെട്ടു.
1905ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് കണ്ടെത്തിയ 3106 കാരറ്റിന്‍റെ കള്ളിനൻ വജ്രമാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം. രണ്ടാമത്തേത് 2015ൽ ബോട്സ്വാനയിൽ നിന്ന് കണ്ടെത്തിയ ലെസെഡി ലാ റോണോയും. 1109 കാരറ്റിന്‍റെ വജ്രമാണ് അത്.
അതേസമയം വജ്രത്തിന്‍റെ മൂല്യനിർണയം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിവരം. നിലവിൽ വജ്രം കമ്പനിയുടെ ആക്ടിങ് മാനേജിങ് ഡയറക്ടർ ലിനെറ്റ് ആംസ്ട്രോങ് രാജ്യത്തെ പ്രസിഡന്‍റ് മോക്വീറ്റ്സി മാസിസിക്ക് നൽകി. ഡി ബിയേഴ്സ് വഴിയാണോ അതോ സർക്കാർ ഉടമസ്ഥതയിലെ ഒകാവാംഗോ ഡയമണ്ട് കമ്പനി വഴിയാണോ വജ്രം വിൽക്കേണ്ടതെന്ന കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉൽപ്പാദക രാജ്യമാണ് ബോട്സ്വാന. ബോട്സ്വാനൻ സർക്കാറിന്‍റെയും ആംഗ്ലോ അമേരിക്കയുടെ ഡി ബിയേഴ്സിന്റെയും സംയുക്ത സംരംഭമാണ് ഡെബ്സ്വാന. വിൽപ്പന വരുമാനത്തിന്‍റെ 80 ശതമാനവും സർക്കാർ ഖജനാവിലേക്ക് പോകും.
മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള വജ്രഖനിയായ ജ്വനെങ്ങിൽനിന്നാണ് വജ്രം കണ്ടെത്തിയത്. കഴിഞ്ഞവർഷം ഡെബ്സ്വാന 16.6 മില്ല്യൺ കാരറ്റ് വജ്രമാണ് കണ്ടെത്തിയത്. 2019ൽ ഇത് 23.3 മില്ല്യൺ ആയിരുന്നു.
ഡി ബിയേഴ്സിന്റെ മൂന്നിൽ രണ്ടു ഭാഗം വജ്രം ഉൽപ്പാദിപ്പിക്കുന്നത് ബോട്സ്വാനയിലാണ്. വജ്രത്തിന്‍റെ 90 ശതമാനവും കയറുമതി ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.