ബാഗ്​ദാദിൽ ഐ.എസ്​.ഐ.എസ്​ ആക്രമണം; 11 മരണം

ബാഗ്​ദാദ്​: പടിഞ്ഞാറൻ ബാഗ്​ദാദിലുണ്ടായ ഐ.എസ്.ഐ.എസ്​​ ആക്രമണത്തിൽ 11 പേർ മരിച്ചു. സ്​​റ്റേറ്റ്​ സ്​പോൺസേർഡ്​ ട്രൈബൽ ഫോഴ്​സിന്​ നേരെയായിരുന്നു ആക്രമണമെന്ന്​ സുരക്ഷസേന എ.എഫ്​.പിയോട്​ പറഞ്ഞു.

ബാഗ്​ദാദ്​ വിമാനത്താവളത്തിന്​ സമീപം അൽ റാദ്​വാനിയയിൽ തമ്പടിച്ചിരുന്ന ട്രൈബൽ ഫോഴ്​സിന്​ നേരെ അക്രമികൾ ​ഗ്രെനേഡുകൾ എറിയുകയും വെടിയുതിർക്കുകയുമായിരുന്നു.

ട്രൈബൽ ഫോഴ്​സിൽ ഉൾപ്പെട്ട അഞ്ചു​പേരും സുരക്ഷ സേനയെ സഹായിക്കാൻ എത്തിയ ആറു പ്രദേശവാസികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി സുരക്ഷ സേന പറഞ്ഞു.

മൃതദേഹങ്ങൾ ബാഗ്​ദാദിലെ ​ആശുപത്രിയിലേക്ക്​ മാറ്റി. അതേസമയം ആക്രമണത്തിൽ ഐ.എസ്​.ഐ.എസ്​ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - 11 Killed In ISIS Attack In Baghdad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.