കത്തിയുമായെത്തിയ അക്രമിയെ ഒറ്റക്ക് നേരിട്ട് പതിനൊന്നു വയസുകാരിയുടെ അസാമാന്യ ധീരത. തട്ടിക്കൊട്ടുപോകാൻ ശ്രമിച്ച അക്രമിയെ തുരത്തി ഒാടിക്കുകയായിരുന്നു പെൺകുട്ടി.
അമേരിക്കയിലെ േഫ്ലാറിഡയിലാണ് സംഭവം. രാവിലെ എഴുമണിക്ക് സ്കൂൾ ബസ് കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടി. അവിടെ ഒരു കാറിലെത്തിയ 30 കാരനായ അക്രമി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കത്തിയുമായി കാറിൽ നിന്നിറങ്ങി ഒാടിയെത്തിയ അക്രമി പെൺകുട്ടിയെ തൂക്കി എടുത്തെങ്കിലും ചവിട്ടിയും കുടഞ്ഞെറിഞ്ഞും രക്ഷപ്പെടുകയായിരുന്നു പെൺകുട്ടി.
എളുപ്പത്തിൽ പെൺകുട്ടിയെ കീഴ്പ്പെടുത്താനാകില്ലെന്ന് മനസിലാക്കിയ അക്രമി ഒാടി കാറിൽ കയറി രക്ഷപ്പെട്ടു. അപ്പോഴേക്കും പെൺകുട്ടിയും ഒാടി രക്ഷപ്പെട്ടിരുന്നു.
സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അക്രമിയായ 30 കാരൻ ജാരേദ് പോളിനെ അറസ്റ്റ് ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റങ്ങളടക്കമുള്ള കേസുകളിൽ നേരത്തെ പ്രതിയാണ് പിടിയിലായ ജാരേദ്.
സംഭവമുണ്ടായ അതേ സ്ഥലത്ത് നേരത്തെ ഇതേ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമമുണ്ടായിരുന്നു. അന്ന് പ്രതിയെ പിടികൂടാനായിരുന്നില്ല. അതിനു ശേഷം മാതാവിനൊപ്പമാണ് കുട്ടി സ്കൂൾ ബസ് കയറാനായി വന്നിരുന്നത്. ആ സംഭവത്തിന് ശേഷം മാതാവില്ലാതെ ആദ്യമായി സ്കൂൾ ബസ് കയറാൻ പെൺകുട്ടി എത്തിയ ദിവസമാണ് വീണ്ടും അക്രമമുണ്ടായത്.
സി.സി.ടിവിയിൽ പതിഞ്ഞ വിഡിയോ ദൃശ്യം കാണാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.