ഫലസ്ഥീനിലെ പട്ടണമായ ഗാസയുടെ തെരുവുകൾ സംഘർഷഭരിതവും രക്തപങ്കിലവുമായി തുടരുേമ്പാഴും പ്രതീക്ഷയുടെ പുതു വാർത്തകൾ അവിടെ നിന്ന് ഉണ്ടാവുകയാണ്. ഗാസ റാപ്പർ അബ്ദുൽ റഹ്മാൻ അൽ ഷാറ്റിക്ക് 11 വയസ്സ് മാത്രമേ ആയിട്ടുള്ളു. പക്ഷേ ഫലസ്തീൻ എൻക്ലേവിലെ യുദ്ധത്തെയും പ്രയാസങ്ങളെയും കുറിച്ചുള്ള അവെൻറ വരികളും താളവും ആയിരക്കണക്കിന് ആളുകളിൽ തരംഗം തീർക്കുകയാണ്.
വാചകങ്ങൾ അടുക്കിവച്ച് സംഗീതാത്മകമായി പറയുന്ന റാപ് ആണ് ഷാറ്റിയുടെ പ്രതിരോധ മാർഗം. അവൻ തെൻറ ഗാനത്തെ 'സമാധാനത്തിെൻറയും മാനവികതയുടെയും സന്ദേശം'എന്നാണ് വിളിക്കുന്നത്. സ്കൂൾ യൂണിഫോം ധരിച്ച് സഹപാഠികളാൽ ചുറ്റപ്പെട്ട് ഗാസ സിറ്റിയിലെ തെൻറ സ്കൂളിന് പുറത്ത് അൽ ഷാറ്റി ചെയ്യുന്ന റാപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്.
പ്രശസ്ത ബ്രിട്ടീഷ് റാപ്പർ ലോക്കി ഇത് ഷെയർ ചെയ്യുകളും ചെയ്തു. 'ഞങ്ങളുടെ ജീവിതം ദുഷ്‌കരമാണെന്ന് പറയാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഞങ്ങളുടെ മുറ്റത്ത്നിന്ന് ബോംബുകളാണ് ലഭിക്കുന്നത്, ഞങ്ങളുടെ തെരുവുകൾ തകർന്നിരിക്കുന്നു'. 'ഗാസ മെസഞ്ചർ' എന്ന ഗാനത്തിൽ അൽ ഷാറ്റി പറയുന്നു. അറബിയാണ് ഷാറ്റിയുടെ മാതൃ ഭാഷയെങ്കിലും ഇംഗ്ലീഷ് നന്നായി കൈകവര്യംചെയ്യാൻ അവനാകും.
എമിനെം, ടുപാക്, ഡിജെ ഖാലിദ് എന്നിവരുൾപ്പെടെയുള്ള അമേരിക്കൻ റാപ്പർമാരാണ് തെൻറ ഇഷ്ടക്കാരെന്നും ഷാറ്റി പറയുന്നു. 'എനിക്ക് എമിനമിനെപ്പോലെയാകണം. അദ്ദേഹത്തിെൻറ ശൈലി പകർത്താനല്ല, എനിക്ക് എേൻറതായ ശൈലി ഉണ്ട്. പക്ഷേ, അദ്ദേഹം എെൻറ പ്രിയപ്പെട്ട റാപ്പറാണ്'. ഇംഗ്ലീഷിൽ വരികൾ എഴുതിയശേഷം തെൻറ സെൽഫോണിലെ ആപ്ലിക്കേഷനിലൂടെ റാപ്പ് ബീറ്റ്സ് ഉണ്ടാക്കുകയാണ് ഷാറ്റി. തെൻറ മറ്റൊരു ഗാനമായ 'സമാധാന'ത്തിൽ ഷാറ്റി കുറിക്കുന്നു.
'ഞാൻ ജനിച്ചത് ഗാസ സിറ്റിയിലാണ്, ഞാൻ ആദ്യം കേട്ടത് വെടിവയ്പ്പാണ്. എെൻറ ആദ്യ ശ്വാസത്തിൽ ഞാൻ വെടിമരുന്ന് ആസ്വദിച്ചു'. ഇസ്രായേൽ ഗാസയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം എന്നെങ്കിലും അവസാനിക്കുമെന്നും അതോടെ തെൻറ നടട്ടിലെ ദാരിദ്ര്യം അവസാനിക്കുമെന്നും ഷാറ്റി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.