കിയവ്: റഷ്യൻ അധിനിവേശം കാരണം പ്രയാസം അനുഭവിക്കുന്ന യുക്രെയ്ന് 1560 കോടി ഡോളർ സഹായം നൽകുന്ന പാക്കേജിന് അന്താരാഷ്ട്ര നാണയനിധി അംഗീകാരം നൽകി. കടാശ്വാസം, സ്ഥാപനങ്ങളിൽനിന്നുള്ള വായ്പകളും സഹായവും എന്നിവ ഉൾപ്പെടുന്ന 11,500 കോടി ഡോളറിന്റെ മൊത്തത്തിലുള്ള പാക്കേജിന്റെ ഭാഗമായാണ് 1560 കോടി സഹായം നൽകുന്നതെന്ന് ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീത ഗോപിനാഥ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതിൽ 270 കോടി ഡോളർ ഉടൻ നൽകും. ബാക്കി നാലു വർഷത്തിനുള്ളിൽ ലഭ്യമാക്കും. യുദ്ധാനന്തര പുനർനിർമാണത്തിനും സുസ്ഥിര വളർച്ചക്കും യൂറോപ്യൻ യൂനിയൻ പ്രവേശനത്തിലേക്കുള്ള പാത സുഗമമാക്കുന്ന ഘടനാപരമായ പരിഷ്കരണങ്ങൾക്കാണ് ഐ.എം.എഫ് സഹായം വിനിയോഗിക്കുക. യുദ്ധം 2025 വരെ തുടരുകയാണെങ്കിൽ യുക്രെയ്നിന്റെ സാമ്പത്തിക ആവശ്യം 11,500 കോടി ഡോളറിൽനിന്ന് 14,000 കോടി ഡോളറായി ഉയരുമെന്ന് ഗീത ഗോപിനാഥ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.