ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ഇന്ധന സംഭരണ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ അടക്കം 17 മരണം. 50 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ പെർട്ടാമിനയുടെ കീഴിലുള്ള പ്ലംപാങ് ഇന്ധന സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ജനസാന്ദ്രതയേറിയ സ്ഥലത്തിന് സമീപമാണിത്.
കനത്തമഴയിൽ മിന്നലേറ്റ് പൈപ്പ് ലൈൻ തകർന്നതാണ് തീപിടിത്ത കാരണമെന്ന് പെർട്ടാമിന ഏരിയ മാനേജർ എക്കോ ക്രിസ്റ്റിയവാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.