കാബൂൾ: അഫ്ഗാനിസ്ഥാനിൽ ടണലിൽ വാഹനങ്ങൾക്ക് തീപിടിച്ച് 19 പേർ മരിച്ചു. 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എണ്ണ ടാങ്കറിന് തീപിടിക്കുകയും മറ്റു വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നു.
മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് അധികൃതർ പറയുന്നത്. കാബൂളിന് 90 കിലോമീറ്റർ വടക്ക് സലാങിലാണ് സോവിയറ്റ് കാലത്ത് നിർമിച്ച 2.6 കിലോമീറ്റർ നീളമുള്ള ടണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.