പറക്കുന്നതിനിടെ വിമാനത്തിന്‍റെ കോക്പിറ്റിലിരുന്ന് അടികൂടിയ രണ്ടു പൈലറ്റുമാരെ എയർ ഫ്രാൻസ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ജൂണിൽ ജെനീവയിൽനിന്ന് ഫ്രാൻസിലേക്കുള്ള യാത്രമധ്യേയാണ് കോക്പിറ്റിലിരുന്ന് പൈലറ്റുമാരുടെ കൈയാങ്കളി.
സ്വിറ്റ്‌സർലൻഡിലെ നഗരത്തിൽനിന്ന് വിമാനം പറന്നുയർന്നതിനു പിന്നാലെ എയർബസ് എ 320ലെ പൈലറ്റും സഹ പൈലറ്റും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം കൈയാങ്കളിയിലെത്തിയതോടെ ഉടൻ കാബിൻ ക്രൂ ഇടപ്പെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.
തുടർന്നുള്ള യാത്രയിൽ പൈലറ്റ് മാത്രമാണ് കോക്പിറ്റിൽ തുടർന്നത്. സഹപൈലറ്റിനെ മറ്റൊരു മുറിയിലേക്ക് മാറ്റി. വിമാനത്തിനുള്ളിൽ നടന്ന ഗുരുതര സുരക്ഷ ലംഘനത്തിൽ ഫ്രാൻസ് വ്യോമയാന അന്വേഷണ ഏജൻസി ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് കമ്പനി അധികൃതർ പൈലറ്റുമാരെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.