ബെയ്ജിങ്: ചൈനയിൽ കോവിഡ്-19 ബാധയിൽ നിന്നും സുഖം പ്രാപിച്ച രണ്ട് പേർക്ക് വീണ്ടും വൈറസ് ബാധ. മധ്യ ചൈനീസ് പ്രവിശ്യയായ ഹുബെയിയിൽ നിന്നുള്ള 68 കാരിയാണ് വീണ്ടും കോവിഡ് പോസിറ്റീവായത്. ഡിസംബറിൽ കോവിഡ് ബാധിതയായ ഇവർ ജനുവരിയിലാണ് കോവിഡ് നെഗറ്റീവായത്. ഇവരെകൂടാതെ ഏപ്രിലിൽ രോഗമുക്തനായ വ്യക്തിയും ആഗസ്റ്റ് 10 ന് ഷാങ്ഹായിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവണെന്ന് കണ്ടെത്തി. ഇരുവർക്കും രോഗലക്ഷണങ്ങളൊന്നുമില്ല.
രോഗിയുമായി സമ്പർക്കം പുലർത്തിയ ആർക്കും കോവിഡ് ബാധിച്ചിട്ടില്ല. എങ്കിലും ഇവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസിനെ ചെറുക്കാനുള്ള ആൻറീബോഡിയുടെ അളവിലുണ്ടായ കുറവുമൂലമാകാം വീണ്ടും രോഗബാധയുണ്ടായതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് മുക്തരായാൽ വീണ്ടും വൈറസ് ബാധയുണ്ടാകില്ലെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ വിലയിരുത്തിയിരുന്നത്. എന്നാൽ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിൽ തന്നെ രോഗമുക്തരിൽ വീണ്ടും കോവിഡ് ബാധയുണ്ടായത് ആശങ്ക വർധിപ്പിക്കുന്നതാണ്.
കോവിഡ് വൈറസ് വ്യാപനം ലോകമെമ്പാടുമുള്ള 20 ദശലക്ഷത്തിലധികം പേരെ രോഗികളാക്കുകയും 748,000 പേരുടെ ജീവനെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.