ഹിസ്ബുല്ല റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ രണ്ട് പേർ കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

തെൽ അവീവ്: ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വടക്കൻ അറബ് നഗരമായ മാജദ്-അൽ-ക്രൂമിലാണ് ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായത്.

അർജവാൻ മാന്ന, ഹസൻ സുദ് എന്നിവരാണ് മരിച്ചത്. മറ്റ് ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാന്ന നഗരത്തിലെ ഒരു കടയിൽ കാഷ്യറായാണ് ജോലി ചെയ്യുന്നത്. സുദ് ഇവി​ടെ സാധനം വാങ്ങാൻ എത്തിയതായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പച്ചക്കറി കടയിൽ രക്തം തളംകെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് വന്നിരിക്കുന്നത്. ഇസ്രായേൽ പ്രതിരോധസേനയുടെ അറിയിപ്പ് പ്രകാരം 30 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തത്. വെള്ളിയാഴ്ച മാത്രം 65 റോക്കറ്റുകൾ ഹിസ്ബുല്ല ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തു.

വെള്ളിയാഴ്ച ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സൈനികർക്കും പരിക്കേറ്റിരുന്നു. പടിഞ്ഞാറൻ ഗലീലിയിലെ ഷോമേര മേഖലയിലാണ് ആക്രമണമുണ്ടായത്. ഹൈഫക്ക് നേരെയും കഴിഞ്ഞ ദിവസം ഹിസ്ബുല്ല റോക്കറ്റുകൾ തൊടുത്തിരുന്നു. അഞ്ച് റോക്കറ്റുകൾ ലെബനാനിൽ നിന്ന് തൊടുത്തവെന്നാണ് റിപ്പോർട്ട്. ഇതിൽ പലതിനേയും പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഐ.ഡി.എഫ് അവകാശപ്പെട്ടു.

വ്യാഴാഴ്ച രാത്രി ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തിൽ ലബനാനിൽ വെച്ച് അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - 2 killed, 7 hurt as Hezbollah rocket hits minimarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.