ഗ്ലാസ്ഗോ: അന്തരീക്ഷ താപനില 1.5 ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്താനും കാലാവസ്ഥ വ്യതിയാനം ചെറുക്കാനുമുള്ള നടപടികൾ തേടി 26ാം യു.എൻ കാലാവസ്ഥ ഉച്ചകോടിക്ക് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കം. നവംബർ 12 നാണ് ഉച്ചകോടി സമാപിക്കുന്നത്.
പാരീസ് ഉടമ്പടി അടക്കം മുൻ ഉച്ചകോടികളിൽ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പാക്കാൻ ഓരോ രാജ്യങ്ങളും സ്വീകരിച്ച നടപടികൾ ഗ്ലാസ്ഗോ ഉച്ചകോടി ചർച്ചചെയ്യും. പാരിസ് ഉടമ്പടിയിലെ നിർദേശപ്രകാരം താപനില നിയന്ത്രിക്കാനുള്ള നടപടികൾ ഇത്തവണ സ്വീകരിച്ചേക്കും. 2050 ഓടെ കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കുമെന്ന് 50 ലേറെ രാജ്യങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. നവംബർ 12 വരെയാണ് ഉച്ചകോടി.
കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാൻ ഏറ്റവും മികച്ച അവസരമാണ് ഉച്ചകോടിയിലൂടെ കൈവന്നിരിക്കുന്നതെന്നും പരിഹാരമാർഗം നമ്മുടെ കൈകളിലാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
കൽക്കരി ഇന്ധന ഉപയോഗം 2024 ഓടെ പൂർണമായി നിർത്താനാണ് ബ്രിട്ടെൻറ തീരുമാനം. 2050 ഓടെ കാർബൺ വാതകം പുറന്തള്ളുന്നത് പൂജ്യമായി കുറക്കാൻ ലോകത്തിലെ സമ്പദ് രാജ്യങ്ങൾ കഴിവിെൻറ പരമാവധി കാര്യങ്ങൾ ചെയ്യണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.