യെമനില്‍ ഹൂതി ഡ്രോണ്‍ ആക്രമണം; 21 മരണം

സനാ: സെന്‍ട്രല്‍ യെമനിലുണ്ടായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. മാരിബ് നഗരത്തിലെ ഗ്യാസ് സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുകയായിരുന്നു. മരിച്ചവരില്‍ അഭയാര്‍ഥിയായ അഞ്ചു വയസ്സുകാരിയും ഉള്‍പ്പെടും.

ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യെമന്‍ പ്രധാന മന്ത്രി മയീന്‍ അബ്ദുല്‍ മലിക് പറഞ്ഞു.

കഴിഞ്ഞ ദിവസം, ഇതേ നഗരത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - 21 killed in explotion at central yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.