ഇസ്താംബൂൾ: തുർക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച വൈകിേട്ടാടെ ഏഗൻ കടലിലുണ്ടായ ചലനം ദ്വീപായ സാമോസിൽ ചെറിയ സുനാമിയും തുർക്കിയുടെ പടിഞ്ഞാൻ പട്ടണങ്ങളെ പ്രകമ്പനം കൊള്ളിക്കുകയുമായിരുന്നു. സുനാമിയിൽ തുർക്കിയുടെ തീരപ്രദേശങ്ങൾ നദികളായി മാറുകയും ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഇസാമിർ തീരത്തുനിന്ന് 17 കിലോമീറ്റർ അകലെ 16 കിലോമീറ്റർ ആഴത്തിലാണെന്ന് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഇസ്മിറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. 30 ലക്ഷത്തോളം പേർ വസിക്കുന്ന ഇവിടത്തെ നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ നിലംപൊത്തി. കെട്ടിടങ്ങൾ തകർന്നുവീഴുന്നതിെൻറയും ജനങ്ങൾ പരിഭ്രാന്തരായി ഒാടുന്നതിെൻറയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 20ഒാളം കെട്ടിടങ്ങളാണ് തകർന്നുവീണതെന്നാണ് വിവരം. ഏഗൻ കടലിലുണ്ടായ സുനാമിയിൽ തീരപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. കെട്ടിടങ്ങളിലും റോഡുകളിലും വെള്ളം നിറഞ്ഞതിെൻറ ദൃശ്യങ്ങളും പുറത്തുവന്നു.
രാജ്യത്ത് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്നും എല്ലാവിധ സഹായങ്ങളും ജനങ്ങൾക്ക് നൽകുമെന്നും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.