കെയ്റോ: ഈജിപ്തിലെ തെക്കൻ പ്രവിശ്യയായ മിനിയയിലുണ്ടായ വാഹനാപകടത്തിൽ 22 മരണം. അപകടത്തിൽ 33 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.
കെയ്റോയിൽനിന്ന് 220 കിലോമീറ്റർ അകലെ മലാവി നഗരത്തിലെ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് യാത്രക്കാരുമായെത്തിയ ബസ് ഇടിക്കുകയായിരുന്നു. ട്രക്കിന്റെ ടയറുകൾ മാറ്റുന്നതിനിടെയാണ് സംഭവം.
അപകടത്തിൽ ബസിന്റെ മുൻഭാഗവും ട്രക്കിന്റെ പിൻഭാഗവും പാടേ തകർന്നു. അപകടത്തിൽപ്പെട്ടവരെ മിനിയയിലെ ആശുപത്രികളിലേക്ക് മാറ്റി. ജനുവരിയിൽ സിനായ് പെനിൻസുലയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അമിത വേഗത, മോശം റോഡുകൾ, ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കൽ എന്നിവയിലൂടെ ഓരോ വർഷവും ഈജിപ്തിൽ വാഹനാപകടത്തിൽ ആയിരക്കണക്കിന് പേർ മരിക്കാറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.