കൈറോ: ബ്ലൂ നൈൽ നദിയിൽ ബോട്ട് മുങ്ങി 23 സ്ത്രീകൾ മരിച്ചതായി സുഡാൻ അധികൃതർ അറിയിച്ചു. അഞ്ചു യാത്രക്കാരും ക്യാപ്റ്റനും രക്ഷപ്പെട്ടു. 13 മൃതദേഹങ്ങൾ കണ്ടെടുത്തു.
മറ്റു 10 പേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിലിലാണെന്ന് വാർത്ത ഏജൻസി പറഞ്ഞു. തെക്കുകിഴക്കൻ സെൻനാർ പ്രവിശ്യയിൽ വെള്ളിയാഴ്ച കപ്പൽ മറിഞ്ഞ് മുങ്ങുകയായിരുന്നു. കപ്പലിൽ 29 പേരുണ്ടായിരുന്നതായി സർക്കാർ വാർത്ത ഏജൻസി സുന റിപ്പോർട്ട് ചെയ്തു.
സൗകി മേഖലയിലെ ഫാമുകളിലെ ദിവസക്കൂലിക്കാരായ സ്ത്രീകൾ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബോട്ട് മറിയുകയായിരുന്നു. സുഡാനിലെ ജനങ്ങൾക്കു ചരക്ക് കടത്തിനുമുള്ള പ്രധാന ഗതാഗതമാർഗമാണ് ബ്ലൂ നൈൽ. ഇത് വൈറ്റ് നൈലുമായി ചേർന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നായ നൈൽ നദിയായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.