കാബൂൾ: അഫ്ഗാൻ തലസ്ഥാന നഗരത്തിലെ സ്കൂളിലുണ്ടായ ചാവേർ സ്ഫോടനങ്ങളിൽ ആറു പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ശിയാ ഭൂരിപക്ഷ പ്രദേശത്തെ അബ്ദുൽ റഹീം ഷാഹിദ് ബോയ്സ് സ്കൂളിലാണ് ചാവേർ സ്ഫോടനങ്ങൾ നടന്നത്. സമീപത്തെ ട്യൂഷൻ സെന്ററിനുനേരെയും ഗ്രനേഡ് ആക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മുമ്പ് ഐ.എസ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലയാണിത്.
വിദ്യാർഥികളെയും സ്റ്റാഫിനെയും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെങ്കിലും സ്കൂളിനു പുറത്ത് പൊട്ടിത്തെറിച്ചതിനാൽ നാട്ടുകാരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. വിദ്യാർഥികളും ഇരയായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. പരിക്കേറ്റവരിൽ പലരുടെയും നില അതിഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. ശിയാ വിഭാഗത്തിലെ ഹസറകൾക്കെതിരെ മുമ്പും ഇവിടെ ആക്രമണമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.